വെല്ലൂരിലെ അറിയപ്പെടുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നാണ് സുവര്‍ണക്ഷേത്രം. വെല്ലൂരിലെ മലൈക്കൊടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാരായണി അമ്മയാണ് ഈ ക്ഷേത്രത്തിന്റെ ഡിസൈന്‍ ചെയ്തത്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മനോഹരമായി അലങ്കരിക്കപ്പെട്ട സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് അകത്തുകടക്കണമെങ്കില്‍ കനത്ത വസ്ത്രധാരണ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. പാന്റ്സും മിഡിയും മറ്റുമിട്ട് ക്ഷേത്രത്തിനകത്ത് കയറാന്‍ സാധിക്കില്ല. ക്ഷേത്രത്തിന് അകത്ത് മൊബൈല്‍ഫോണ്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ക്യാമറ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ക്ഷേത്രത്തിന് അകത്തുകയറ്റാന്‍ പാടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം എട്ടുമണിവരെ ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.