Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » കാലാവസ്ഥ

വെല്ലൂര്‍ കാലാവസ്ഥ

ഒക്ടോബര്‍ - മാര്‍ച്ച് മാസങ്ങളിലാണ് വെല്ലൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ഇ്ക്കാലത്ത് മനോഹരമായ കാലാവസ്ഥയായിരിക്കും ഇവിടെ അനുഭവപ്പെടുക.

വേനല്‍ക്കാലം

വരണ്ട കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്. സാധാരണയായി 38 ഡിഗ്രിയായിരിക്കും കൂടിയ ചൂട്. വേനല്‍ക്കാലത്ത് വെല്ലൂര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണ് വെല്ലൂര്‍. ശരാശരി വാര്‍ഷിക മഴയുടെ ലഭ്യത 996.7 മില്ലീമീറ്ററാണ്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.

ശീതകാലം

തണുത്ത വിന്ററാണ് വെല്ലൂരിലേത്. കുറഞ്ഞ താപനില ഇക്കാലത്ത് കേവലം 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. 67 - 86 വരെയായിരിക്കും ഇക്കാലത്തെ ഹ്യുമിഡിറ്റി. ഡിസംബര്‍ - ജനുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.