ബാഹുബലി പ്രതിമയുടെ പടിഞ്ഞാറേ ഭാഗത്താണ് അക്കന്‍ഗല ബസദി. തിമ്മണ്ണ അജിലയുടെ പത്നിമാരായിരുന്ന മല്ലി ദേവി, പാണ്ഡ്യക്ക ദേവി എന്നിവര്‍ ചേര്‍ന്നാണത്രേ ഈ ബസദി പണികഴിപ്പിച്ചത്. 1604ല്‍ത്തന്നെയാണ് ഇതും പണിതത്. ഭര്‍ത്താവിന് ചാരുകീര്‍ത്തി സ്വാമിയില്‍ നിന്നും അനുഗ്രഹം ലഭിച്ചതിനെത്തുടര്‍ന്നാണ് രാജ്ഞിമാര്‍ ചേര്‍ന്ന് ബസദി പണിയാന്‍ തീരുമാനിച്ചത്. ചന്ദ്രനാഥനാഥ സ്വമിയുടെ പ്രതിഷ്ഠയുമുണ്ടിവിടെ.