Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെനൂര്‍ » കാലാവസ്ഥ

വെനൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് വെനൂരില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. ബസതികളെല്ലാം ചുറ്റിക്കാണാനുള്ളതിനാല്‍ വേനല്‍ക്കാലത്തെ വെനൂര്‍ യാത്ര ക്ഷീണമേ സമ്മാനിയ്ക്കാനിടയുള്ളു. പകല്‍സമയങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത് ഇവിടെ കനത്ത മഴലഭിയ്ക്കാറുണ്ട്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് ചൂട് കുറയുമെങ്കിലും പുറത്തെല്ലാം ചുറ്റിക്കാണുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ശീതകാലം. ഇക്കാലത്ത് വെനൂരില്‍ വളരെ പ്രസന്നമായ കാലാവസ്ഥയാണുണ്ടാവുത. അസഹനീയമായ ചൂടോ തണുപ്പോ ഉണ്ടാകില്ല. കൂടിയ താപനില പൊതുവേ 32 ഡിഗ്രി സെല്‍ഷ്യസായിരിക്കാറാണ് പതിവ്. ഇക്കാലത്താണ് ഇവിടെ യാത്രക്കാര്‍ കൂടുതലായി എത്തുന്നത്.