Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വിദിഷ

വിദിഷ: മഹത്തായ സ്‌മാരകങ്ങളുടെ നഗരം

30

മധ്യകാലഘട്ടത്തില്‍ ഭില്‍സ എന്ന്‌ അറിയപ്പെട്ടിരുന്ന വിദിഷ ചരിത്രപ്രാധാന്യമുള്ള സ്‌മാരകങ്ങളുടെ നഗരമാണ്‌. ഗുപ്‌ത ഭരണ കാലത്തിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ്‌ ഇവിടെ ഇപ്പോഴും അവശേഷിക്കുന്ന പുരാതന നഗരമായ ബേസാനഗറിന്റെ അവശിഷ്‌ടങ്ങളും ഉദയഗിരി ഗുഹകളും. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന്‌ വളരെ അടുത്താണ്‌ വിദിഷ.2600 വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഇതെന്ന്‌ ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ആയിരത്തോളം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അശോക ചക്രവര്‍ത്തിയുടെ സാന്നിദ്ധ്യമുണ്ടായിരുന്ന നഗരമാണിത്‌.  അദ്ദേഹം ഇവിടുത്തെ ഭരണാധികാരിയായിരുന്നു.

വിദിഷയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

നിലവില്‍ വിദിഷയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാണ്‌ വിനോദ സഞ്ചാരം. മതപരവും ചരിത്രപരവുമായി നിരവധി സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശകര്‍ക്ക്‌ കാണാനുണ്ട്‌. ശ്രദ്ധേയമായ ശില്‍പങ്ങള്‍, കൊത്തുപണികള്‍,നഷ്‌ടാവശിഷ്‌ടങ്ങള്‍, പുരാവസ്‌തുക്കള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ഗിരിധാരി ക്ഷേത്രം, ഉദയേശ്വര ക്ഷേത്രം, ദശാവതാര ക്ഷേത്രം, മാലാദേവി ക്ഷേത്രം, ബജ്രമാത ക്ഷേത്രം, ഗദാര്‍മല്‍ ക്ഷേത്രം,സോള -കാംബി ക്ഷേത്രം എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. 1682 ല്‍ ഔറംഗസേബ്‌ തകര്‍ത്ത ബിജമണ്ടാല്‍ ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങളും കാണാന്‍ കഴിയും. വിദിഷയിലെ ജൈനമതക്കാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌ സിറോണ്‍ജ്‌. ഹെലിയോഡോറസ്‌ സ്‌തംഭമാണ്‌ വിദിഷയിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം. കാംബാ ബാബ എന്നും ഇതറിയപ്പെടുന്നുണ്ട്‌.

ഉദയഗിരി ഗുഹകളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്‌. ഗ്യാരസ്‌പൂരിലെ അസാധാരണ പ്രതിമയായ ശലഭാംജികയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്‌. വിദിഷയിലെ ചരിത്രപ്രധാനമുള്ള സ്ഥലങ്ങളാണ്‌ ലൊഹാംഗി പീറും ഹിന്ദോള തോരണയും . എഡി 155 മുമ്പുള്ള ജൈനപ്രതിമകള്‍ ധരംപൂരില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ബസ്‌, ട്രയിന്‍, വിമാന മാര്‍ഗങ്ങളില്‍ വിദിഷയില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. രാജാ ഭോദ്‌ വിമാനത്താവളമാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. എല്ലാ പ്രധാന സ്ഥലങ്ങളിലും റെയില്‍വെ സ്റ്റേഷനുകളുമുണ്ട്‌.

വര്‍ഷകാലത്തും ശൈത്യകാലത്തും വിദിഷ സന്ദര്‍ശന യോഗ്യമാണ്‌. ഈ മാസങ്ങളില്‍ കാലവസ്ഥ തെളിഞ്ഞതും മനോഹരവുമായിരിക്കും. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വിദിഷ പ്രശസ്തമാക്കുന്നത്

വിദിഷ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വിദിഷ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വിദിഷ

  • റോഡ് മാര്‍ഗം
    സമീപത്തുള്ള എല്ലാ നഗരങ്ങളുുമായി റോഡ്‌ മാര്‍ഗം വിദിഷ ബന്ധപ്പെട്ടു കിടക്കുന്നു. ടാക്‌സി സര്‍വീസുകള്‍ക്കു പുറമെ സര്‍ക്കാര്‍ , സ്വകാര്യ ബസുകളും ലഭിക്കും. ഭോപ്പാലില്‍ നിന്നും വിദിഷയിലേയ്‌ക്കും തിരിച്ചും നിരന്തരം ബസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഉദയ്‌പൂരില്‍ നിന്നും ബസ്‌ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വിദിഷയിലെത്താന്‍ വിദിഷ റയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്നതാണ്‌ എളുപ്പം. ഡല്‍ഹി-ചെന്നൈ റൂട്ടിലെ പ്രധാന സ്റ്റേഷനാണിത്‌. വിദിഷയിലേയ്‌ക്കും ഭോപ്പാലിലിലേയ്‌ക്കും നിരവധി ട്രയിന്‍ സര്‍വീസുകളുണ്ട്‌. എല്ലാം പ്രധാന നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും ട്രയിന്‍ കിട്ടും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിദിഷയിലെത്താന്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭോപ്പാലിലിലെ രാജ ഭോജ്‌ വിമാനത്താവളമാണ്‌. ഡല്‍ഹി, മുംബൈ, ഗ്വാളിയോര്‍, ഇന്‍ഡോര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ഭോപ്പാല്‍ വിമാനത്താവളം മികച്ച രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്‌ പുറമെ ദുബായിലേയ്‌ക്കും ഷാര്‍ജയിലേയ്‌ക്കും ഇവിടെ നിന്നും വിമാനസര്‍വീസുണ്ട്‌. വിമാനത്താവളത്തില്‍ നിന്നും 56 കിലോ മീറ്റര്‍ ദൂരമുണ്ട്‌ വിദിഷയിലേയ്‌ക്ക്‌. ടാക്‌സിയ്‌ക്ക്‌ ഏകദേശം 1500 രൂപ വരെയാകും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat