വിദിഷയിലെ ഗ്യാരസ്പൂരില്‍ നിറയെ കൊത്തുപണികളുള്ള ഹിനോദള തോരണ എന്ന അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ഹിന്ദോളത്തിന്റെ അര്‍ത്ഥം തൂക്കിയിടുക എന്നും തോരണയുടെ അര്‍ത്ഥം പ്രവേശനം എന്നുമാണ്. എന്നാല്‍ നിലവിലെ ഘടനയ്ക്ക് തൂക്കിയിടുന്നതുമായി ബന്ധമുള്ള യാതൊന്നുമില്ല. വലിയ തൂണുകള്‍ തൂക്കിയിടുന്നതു പോലെ തോന്നിക്കും എന്നതിനാലാണ് ഈ പേര് വന്നത്.
ഹിന്ദോള തോരണയില്ലിപ്പോള് ഉള്ളത് നശിച്ച് പോയ ക്ഷേത്രത്തിന്റെ പ്രവേശ കവാടമാണ്. രണ്ട് തൂണുകളും ഉത്തരരവും അവശേഷിക്കുന്നുണ്ട് . പ്രവേശന കവാടത്തിന്റെ ഇരു തൂണുകളെയും ബന്ധിപ്പിക്കുന്നത് ഈ ഉത്തരമാണ്. പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ജീവികളെ ഉത്തരത്തില്‍ കൊത്തി വച്ചിട്ടുണ്ട്. തൂണുകളുടെ ഒരു വശത്ത് ദശാവതാരം കൊത്തി വച്ചിരിക്കുന്നത് കാണാം. ബുദ്ധമതവുമായി ബന്ധപ്പെട്ട ശില്പങ്ങളും തൂണില്‍ കൊത്തി വച്ചിട്ടുണ്ട്. ഹിന്ദു ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ക്ഷേത്രമാണ് ഹിന്ദോള തോരണ .