വിന്ധ്യാചലിലെ രാംഗയാഘട്ടിലാണ് അപൂര് വ്വത കൊണ്ട് ശ്രദ്ദേയമായ ഈ ക്ഷേത്രം. തന്റെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ശ്രീരാമന് ഇവിടെ ശ്രാദ്ധാഞ്ജലി അനുഷ്ഠിച്ചതായാണ് പുരാണം. ഗുരുവായ വസിഷ്ഠന്റെ നിര് ദ്ദേശപ്രകാരമാണ് അദ്ദേഹമിത് ചെയ്തത്. ഇതിനെ തുടര്‍ ന്ന് ക്ഷേത്രത്തിന് ഈ പേര് കൈവന്നു. അദ്ദേഹം ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര്‍ സാപുര് പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര്‍ മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര് ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
ശ്രാദ്ധാഞ്ജലി അര് പ്പിച്ച ശേഷം ശ്രീരാമന് വിന്ധ്യാവാസിനിയുടെ അമ്പലം സന്ദര് ശിക്കുകയും പൂജകള്‍ അര് പ്പിക്കുകയും ചെയ്തതായാണ് നാട്ടുമൊഴി. രാമനെ അനുകരിക്കുന്നതില്‍ നിഷ്ഠവെച്ച് പുലര് ത്തുന്ന അനുജന് ലക്ഷ്മണനും ഇവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിക്കുകയുണ്ടായി. ലക്ഷ്മണേശ്വേക്ഷേത്രം എന്ന പേരില്‍ അല്പം അകലെയായി ഇത് കാണാം. ഈ മൂന്ന് ക്ഷേത്രങ്ങളെയുംചേര് ത്ത് പ്രദക്ഷിണം വെക്കുന്നത് മംഗളകര്‍ മ്മമാണെന്ന കാരണത്താല്‍ വിശ്വാസികള്‍ ത്രിലോക പരിക്രമ എന്നപേരിലുള്ള ഈ കര് മ്മം അനുഷ്ഠിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്.