ഭഗവാന് ശ്രീകൃഷ്ണന്റെ നാള് മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ് സേവ കുഞ്ജും നിധിവനവും. രാധയും മറ്റ് ഗോപികമാരുമായി ചേര്‍ന്ന് ശ്രീകൃഷ്ണന് രാസലീലകള് ആടിയത് സേവ കുഞ്ജിലാണന്നാണ് വിശ്വാസം. ഉദ്യാനത്തിനകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം രാധയ്ക്കും കൃഷ്ണനും വേണ്ടിയുള്ളതാണ്.
കൃഷണനും രാധയും വിശ്രമിച്ചിരുന്ന സ്ഥലമാണ് നിധിവനം. കൃഷ്ണനും രാധയും വൈകുന്നേരത്തിന് ശേഷമാണ് രാസലീലകള് ആടിയതെന്ന വിശ്വാസത്താല്‍ വൈകുന്നരേങ്ങളിലാണ് സന്ദര്‍ശകരിലേറെയും ഇവിടെ എത്താറാണ്. ഉദ്യാനത്തിന് പുറത്ത് മറ്റ് ക്ഷേത്രങ്ങളുണ്ട്.