Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാങ്കനീര്‍

വാങ്കനീര്‍  - അതിശയത്തോടെ കാണേണ്ട കാഴ്ചകള്‍

5

വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍ എന്നതിനര്‍ത്ഥം വെള്ളം എന്നാണ്. ജാല രജപുത്തുകളാണ് വാങ്കനീര്‍ ഭരിച്ചിരുന്നത്. അതിനാല്‍ ജലാവര്‍ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു. അമര്‍സിന്‍ഹ്ജിയുടെ ഭരണകാലത്താണ് വാങ്കനീര്‍ ഏറ്റവും പ്രബലമായിത്തീര്‍ന്നത്. കലകളുടെയും വാസ്തുകലയുടെയും ഒരു മികച്ച പ്രോത്സാഹകനായിരുന്നു ഇദ്ദേഹം.

ഇപ്പോള്‍ രാജവംശത്തിന്‍റെ കൈവശമുള്ള രഞ്ജിത് വിലാസ് പാലസ് ഇദ്ദേഹം നിര്‍മ്മിച്ചതാണ്. പല നിര്‍മ്മാണ ശൈലികളുടെ സങ്കലനമാണ് ഈ കൊട്ടാരം. ഗോഥിക് ശൈലിയിലുള്ള കമാനങ്ങള്‍, ഓറിയന്‍റല്‍ മാര്‍ബിള്‍ ബാല്‍ക്കണി, മുഗള്‍ ശൈലിയിലുള്ള താഴികക്കുടത്തോടു കൂടിയ ക്ലോക്ക് ടവര്‍, ഫ്രഞ്ച് - ഇറ്റാലിയന്‍ ശൈലിയിലുള്ള ജനല്‍പാളികള്‍ എന്നിവ ഈ സങ്കലനത്തിന് സാക്ഷ്യങ്ങളാണ്.

വാഹനങ്ങളഉടെ വിലയൊരു ശേഖരവും ഈ കൊട്ടാരത്തിലുണ്ട്. മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു റോയല്‍ ഓയാസിസ്. മച്ചച്ചു തടാകത്തോട് ചേര്‍ന്നാണ് റോയല്‍ ഒയാസിസ് സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളില്‍ ആര്‍ട്ട് ഡെകൊ ശൈലിയില്‍ അലങ്കരിക്കപ്പെട്ട ഒരു കുളവുമുണ്ട്. റോയല്‍ ഒയാസിസും, റോയല്‍ റെസിഡന്‍സിയും ഇന്ന് ഗുജറാത്ത് ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകളാക്കി മാറ്റിയിരിക്കുന്നു. വാങ്കനീറിലെ ഈ നിര്‍മ്മിതികളെല്ലാം രാജഭരണത്തിന്റെ ഗാംഭിര്യവും, പ്രൗഡിയും വിളിച്ചോതുന്നവയാണ്.

 

 

വാങ്കനീര്‍ പ്രശസ്തമാക്കുന്നത്

വാങ്കനീര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാങ്കനീര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വാങ്കനീര്‍

  • റോഡ് മാര്‍ഗം
    രാജ്കോട്ടിനടുത്താണ് വാങ്കനീര്‍ സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ മറ്റ് സ്ഥലങ്ങളുമായി രാജ്കോട്ടിനെ ബന്ധിപ്പിക്കുന്നത് ഗുജറാത്ത് സ്റ്റേറ്റ് ഹൈവേയാണ്. രാജ്കോട്ടിലേക്ക് മറ്റ് നഗരങ്ങളില്‍ നിന്ന് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പ്രൈവറ്റ് ബസുകളും പ്രമുഖ നഗരങ്ങളില്‍ നിന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും സര്‍വ്വീസ് നടത്തുന്നുണ്ട്. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സി.എന്‍.ജി ഉപയോഗിച്ചോടുന്ന ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അഹമ്മദാബാദ്- രാജ്കോട്ട് റൂട്ടിലാണ് വാങ്കനീര്‍ റെയില്‍വേസ്റ്റേഷന്‍. രാജ്കോട്ട് ജങ്ക്ഷനില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും. എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍, സംസ്ഥാനത്തിനകത്തേക്കും, പുറത്തേക്കും ഇവിടെ നിന്ന് ലഭിക്കും. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം രാജ്കോട്ടിലേക്ക് ട്രെയിനുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ രാജ്കോട്ട് എയര്‍പോര്‍ട്ടിലേക്കുള്ളു. രാജ്കോട്ടിലേത് ഒരു ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടാണ്. ഇവിടെ നിന്ന് ഗുജറാത്തിലേക്കും, രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലേക്കും സര്‍വ്വീസുകള്‍ ഉണ്ട്. ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികള്‍ രാജ്കോട്ടില്‍ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദിലേക്ക് ഇടക്ക് വിമാനങ്ങളുണ്ട്. ഭാവനഗറിലേക്കും വൈകാതെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കരുതുന്നു. ജെറ്റ് എയര്‍ലൈന്‍സിന് ബാംഗ്ലൂരില്‍ നിന്ന് രാജ്കോട്ടിലേക്ക് ഫ്ലൈറ്റുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat