വാങ്കനീറിലെ രാജാക്കന്മാരുടെ കലയോടും, വാസ്തുശില്പകലയോടുമുള്ള താല്പര്യം വിളിച്ച് പറയുന്നതാണ് ഈ കൊട്ടാരം. 1970 ല്‍ മഹാരാജ അമര്സിന്ഹ്ജിയാണ് പല നിര്‍മ്മാണ ശൈലികള്‍ യോജിപ്പിച്ച ഈ കൊട്ടാം ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചത്. കുന്നിന് മുകളില്‍ സ്ഥാപിക്കപ്പെട്ട ഈ കൊട്ടാരത്തില്‍ നിന്ന് വാങ്കീനീര് നഗരത്തിന്റെ കാഴ്ച ലഭിക്കും. ഗോഥിക് ശൈലിയിലുള്ള ആര്‍ച്ചുകളും, മുഗള്‍ ശൈലിയിലുള്ള താഴികക്കുടത്തോട് കൂടിയ ക്ലോക്ക് ടവറും, ഫ്രഞ്ച്-ഇറ്റാലിയന്‍ സമ്മിശ്ര ശൈലിയിലുള്ള ജനല്‍ ചില്ലുകളും, ഓറിയന്റല്‍ ബാല്‍ക്കണിയുമൊക്കെ ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണശൈലിയിലെ വേറിട്ട സ്വഭാവത്തിന് ഉദാഹരണങ്ങളാണ്.
കൊട്ടാരത്തില്‍ രാജകുടുംബത്തില്‍ പെട്ടവര്‍ താമസിക്കുമ്പോള്‍ തന്നെ ഒരുഭാഗം ആയുധങ്ങളും, കരകൗശല വസ്തുക്കളുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയമാക്കി മാറ്റിയിരുന്നു.