വാറങ്കല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഹിന്ദുക്കള്‍ പുണ്യകേന്ദ്രമായി കരുതുന്ന ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍െറ മുകളില്‍ ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. അതിന് തൊട്ടുതാഴെയുള്ള ഹനുമാന് ക്ഷേത്രത്തിലേക്കും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. നൂറോളം പടവുകള്‍ കയറിയാല്‍ മാത്രമേ ഈ കുന്നിന്മുകളില് എത്താന്‍ കഴിയൂ.
പാറയില്‍ കൊത്തിയുണ്ടാക്കിയ കല്‍പ്പടവുകള്‍ ആയതിനാല്‍ ഏറെ ശ്രദ്ധ ചൊലുത്തി മാത്രമേ കയറാവൂ. ശ്രീരാമനവമി ആണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ സമയം നിരവധി ഭക്തര്‍ ഇവിടെയത്തൊറുണ്ട്. മലയുടെ മുകളില്‍ വാറംഗലിലെ ജന്മിമാരായിരുന്ന ഹസാരിമാര് നിര്‍മിച്ച് നല്‍കിയതെന്ന് കരുതുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച രഥവുമുണ്ട്.