1905 ലാണ് ലക്ഷ്മി നാരായണ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മഹാവിഷ്ണുവും പത്നിയായ ലക്ഷ്മീദേവിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. 1928 ജൂലൈ 19 ന് ജമന്‍ലാല്‍ ബജാജാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഒരു കാലത്ത് തൊട്ടുകൂടാത്തവരായി കരുതപ്പെട്ടിരുന്ന ഹരിജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ക്ഷേത്രത്തിലുള്ള സമ്പന്നമായ പുസ്തകശാലയില്‍ സംസ്കൃതം, പ്രകൃത്, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലുള്ള നിരവധി പുസ്തകങ്ങള്‍ കാണാം. വേദങ്ങളും ഉപനിഷത്തുകളും ഇവിടെ ലൈബ്രറിയിലുണ്ട്.