Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വയനാട്

നാടും കാടും മേളിക്കുന്ന വയനാടന്‍ കാഴ്ചകള്‍

39

കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കാണാന്‍ സഞ്ചാരികളെത്തിച്ചേരുന്നു. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മനസ്സിനെ സ്വച്ഛമാക്കാനുള്ള ഇടം തേടുകയാണ് നിങ്ങളെങ്കില്‍ ഒട്ടും മടിക്കേണ്ട, വയനാടാണ് പറ്റിയ സ്ഥലം.

പ്രാരംഭം

കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയാണ് വയനാട്. 1980 നവംബര്‍ 1നാണ് വയനാട് ജില്ല രൂപികരിക്കുന്നത്. മായന്മാരുടെ നാട് എന്ന അര്‍ത്ഥത്തില്‍ മായക്ഷേത്ര എന്നറിയപ്പെട്ടിരുന്നു പണ്ട് കാലത്ത് വയനാട്. മായക്ഷേത്ര മായനാടായും കാലക്രമേണ വയനാട് ആയും മാറി എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ വയലിന്റെ നാട് എന്ന അര്‍ത്ഥത്തില്‍ വയല്‍ നാട് ആണ് വയനാട് എന്ന പേരിന് പിന്നില്‍ എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

എന്തൊക്കെയാണെങ്കിലും മഴക്കാലത്തെ പ്രകൃതിക്കാഴ്ചകള്‍ കണ്ട് മതിമറക്കാന്‍ വയനാടിനോളം പോന്നൊരു സ്ഥലമുണ്ടാ എന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും. പശ്ചിമഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം അതിന്റെ മൂര്‍ദ്ധന്യതയില്‍ വരച്ചുകാട്ടിയിരിക്കുകയാണ് ഈ ഹില്‍സ്റ്റേഷന്‍. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വയനാട് നിലവിലപണ്ടായിരുന്നതായാണ് ആര്‍ക്കിയോളജി വിദഗ്ധരുടെ അഭിപ്രായം. കാടും കാടിനുള്ളിലെ മനുഷ്യരും ഒത്തിണക്കത്തോടെ കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വയനാട്. വളരെക്കാലം പഴക്കമുള്ള സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പരവുമായ പ്രത്യേകതകളുണ്ട് വയനാടിന്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരാലിയുടെ അധിനിവേശത്തിന് സാക്ഷിയായി ഈ നാട്. പിന്നീട് കോട്ടയം രാജവംശത്തിന്റെ അധീനതയിലും കഴിയേണ്ടി വന്നിട്ടുണ്ട് വയനാടിന്. സ്വാഭാവികമായും പിന്നീട് വയനാട് ബ്രിട്ടീഷുകാരുടെ അധീനതയിലായി, അവര്‍ ഇവിടെ നിരവധി കാപ്പിത്തോട്ടങ്ങളും പ്ലാന്റേഷനുകളും സ്ഥാപിച്ചു. ഇന്ന് വയനാട്ടിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന റോഡുകളിലധികവും നിര്‍മിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പുതിയ പുതിയ കാഴ്ചകള്‍ കാണാനും പ്രകൃതിയില്‍ മതിമറന്നുല്ലസിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് വയനാട്.

വയനാടന്‍ കാഴ്ചകള്‍

വയനാടിലെ അന്തമില്ലാത്ത കാടുകള്‍ക്കിടയില്‍ നിരവധി ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്നുണ്ട്. പുറംലോകവുമായി അധികം ബന്ധപ്പെടാനോ അവരുമായി ഇടകലരാനോ ഇവര്‍ ആഗ്രഹിക്കുന്നില്ല. മാറിയ ജീവിതസാഹചര്യങ്ങളോ ലോകത്തെ മാറ്റങ്ങളോ അറിയാതെ കഴിയുന്ന ഇവരെ അക്കാര്യത്തില്‍ കുറ്റപ്പെടുത്താനൊട്ട് കഴിയുകയുമില്ല എന്നതാണ് സ്ഥിതി. നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടുകൂടിയാണ് വയനാട്. ആര്‍ക്കിയോളജിയില്‍ തല്‍പരരായ സഞ്ചാരികള്‍ വയനാടിനെ തിരഞ്ഞുപിടിച്ച് ടൂര്‍ ചാര്‍ട്ടിന്റെ ഭാഗമാക്കുന്നതിനും കാരണം മറ്റൊന്നല്ല.

കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

വയനാട് പ്രശസ്തമാക്കുന്നത്

വയനാട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വയനാട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വയനാട്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാത വയനാട്ടിലൂടെ കടന്നുപോകുന്നു. കോഴിക്കോട്, ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പാതകള്‍ വയനാട്ടിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വണ്ടിയിലാണ് യാത്രയെങ്കില്‍ ആവശ്യത്തിന് ഭക്ഷണവു വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതുന്നത് നന്നായിരിക്കും. വഴിയില്‍ അവിടവിടെയായി റസ്റ്ററന്റുകളും പെട്രോള്‍ പമ്പുകളും കാണാന്‍ കിട്ടില്ല എന്നതുതന്നെ കാരണം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വയനാട് ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളില്ല. കോഴിക്കോടാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി വയനാട്ടിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോഴിക്കോട് കരിപ്പൂര്‍ ആണ് വയനാടിന് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. കല്‍പ്പറ്റയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും 1500 - 2000 രൂപ കൊടുത്താല്‍ ടാക്‌സിയില്‍ വയനാട്ടിലെത്താം. കൂടാതെ ബസ്സ് സര്‍വ്വീസൂമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat