880 കിലോമീറ്റര്‍ വ്യാപ്തിയുള്ള വന്യജീവി സങ്കേതമാണ് വാല്‍മീകി നാഷണല്‍ പാര്‍ക്ക്. ഷിവാലിക് മേഖലയുടെ അതിരിലായാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഈ പാര്‍ക്ക് പ്രധാനമായും വംശനാശ ഭീഷണി നേരിടുന്ന കടുവ പോലുള്ള ജിവികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പൂര്‍ണ്ണമായും പച്ചപുതച്ച് കിടക്കുന്ന ഈ പ്രദേശത്ത് മാന്‍, കാട്ടുപൂച്ച, പുള്ളിമാന്‍, പുള്ളിപ്പുലി തുടങ്ങി അനേകം ജീവികള്‍ വസിക്കുന്നു.