വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ ജിങ്ജിറാം നദീതീരത്തുള്ള ചെറു ഗ്രാമമാണ് ഭെയ്തി് ബാരി 1991 ലും 1992 ലും ഈ ഗ്രാമത്തില്‍ പുരാവസ്തു ഉത്ഖനനം നടന്നതോടെയാണ് ഇവിടം പ്രശസ്തമാകുന്നത്. ജിങ്ജിറാം നദീതീരത്തു നിന്നും വടക്ക് -തെക്ക് ദിശയില്‍ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കുതിര- കുളമ്പിന്റെ ആകൃതിയിലുള്ള മണ്ണിലും ഇഷ്ടികയിലും തീര്‍ത്ത കോട്ടയുണ്ട്.
ചുടുകട്ടില് പണിത ഒരു ക്ഷേത്രവും ഉത്ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.എട്ട് ചെറു ശിവലിംഗങ്ങളുള്ള അഷ്ടദിക്ക് ക്ഷേത്രമാണ് ഉത്ഖനനത്തിലൂടെ കണ്ടെത്തിയ മറ്റൊന്ന്. ബുദ്ധമതവുമായി ബന്ധപ്പെട്ട സ്തൂപമാണ് മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ഈ സ്ഥലത്തെ കുറിച്ചുള്ള യാതാര്‍ത്ഥ വസ്തുതകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ടൂറയിലേക്കുള്ള പാതയില്‍ ഫൂല്‍ബാരിയില്‍ നിന്നും മൂന്ന് മൈല്‍ ദൂരത്താണ് ഭെയ്തിബാരി. ടൂറയില്‍ നിന്ന് ടാക്സി എടുത്ത് ഇവിയേക്ക് വരാം.