ഗാരോ ഹില്‍സിലെ മാന്കാചാറിന് സമീപം രംഗപാണിയിലാണ് മിര്‍ ജുംലയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ചെറിയ കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരം വര്‍ഷങ്ങളായി ഇവിടുത്തെ മുസ്ലീം സംഘടനകളാണ് പരിപാലിക്കുന്നത്. വളരെ വലിയ കുഴിമാടമാണ് ഇവിടെയുള്ളത്. മിര്‍-ജുംല എത്ര വലിയ മനുഷ്യനായിരുന്നു എന്നതിന്റെ തെളിവാണിത്.
അസാധാരണ മുഗള്‍ പടത്തലവനായിരുന്ന മിര്‍ ജുംലയെ ഔറംഗസേബിന്റെ കാലത്ത് ബംഗാളിന്റെ ഗവര്‍ണറായി നിയമിച്ചു. അധികം താമസിയാതെ മിര്ജുംല വലിയ സേനയെ നയിച്ച് ബംഗാളിലെ മുഗള്‍ പ്രദേശങ്ങള്‍ കൈവശം വച്ചിരുന്ന ഭരണകര്‍ത്താക്കളെ കീഴ്പെടുത്തുന്നതിനായി അസ്സാമിനെ ആക്രമിച്ചു. തുടക്കത്തില്‍ മിര്‍ ജുംല അനായാസമായി വിജയം നേടിയെങ്കിലും പിന്നീടുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ പ്രയാസമ്മുള്ളതായിരുന്നു. മലേറിയ വരുത്തുന്ന കാലാവസ്ഥ മുഗള്‍ സേനയുടെ പദ്ധതികള്‍ മാറ്റം വരുത്താന്‍ കാരണമായി. ഇതെ തുടര്‍ന്ന് ആസ്സാമിന്റെ മുഴുവന്‍ പ്രദേശങ്ങളും പിടിച്ചെടുക്കുന്നതിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിച്ച് തിരിച്ച് പോകാന്‍ മിര്‍ ജുംല നിര്‍ബന്ധിതനായി. ബംഗാളില്‍ തിരിച്ചെത്തും മുമ്പെ മലേറിയ പടിപ്പെട്ട് ഈ ധീര യോദ്ധാവും മരണമടഞ്ഞു. ടൂറയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായാണ് മിര്‍ ജുംലയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന രംഗപാണി. ടൂറയില്‍ നിന്നും ടൂറിസ്റ്റ് വണ്ടിയ്ക്ക് ഇവിടേയ്ക്കെത്താം.