വെസ്റ്റ് ഗാരോ ഹില്‍സിലെ നോക്രെക് കൊടുമുടിയുടെ താഴെയാണ് സസാത്ഗ്രി ഗ്രാമം . തനത് ഗാരോ ശൈലിയില്‍ നിര്നമ്മിച്ചതാണ് ഇവിടുത്തെ വീടുകള്‍. നല്ല വായു സഞ്ചാരവും സ്ഥല സൗകര്യവുമുള്ള വീടുകളാണിത്.
സസാത്ഗ്രീ ഗ്രാമീണര്‍ സംസ്കാരങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവരായതിനാല് ഗാരോയുടെ പാരമ്പര്യം മനസ്സിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് സഹായിക്കും. വര്‍ഷം തോറും ഉത്പാദിപ്പിക്കുന്ന മികച്ച ഓറഞ്ചുകളാലും സസാത്ഗ്രി പ്രശസ്തമാണ് . നിറയെ ഓറഞ്ച് തോട്ടങ്ങളുള്ള ഗ്രാമമാണിത്. നോക്റെക് ദേശീയോദ്യാനത്തിന് സമീപത്തായാണ് സസാത്ഗ്രി സ്ഥിതി ചെയ്യുന്നത് ടൂറ -വില്യംനഗര്‍ ഹൈവെയിലെ ഒറാഗിതോക് ഗ്രാമത്തില്‍ നിന്നും പണിതിട്ടുള്ള റോഡ് വഴി സസാത്ഗ്രിയില് എളുപ്പമെത്താം.