ഗാരോ ഹില്‍സില്‍ എത്തുന്നവരെ പ്രധാനമായും ആകര്‍ഷിക്കുന്നത് ഇവിടുത്തെ ട്രക്കിങ് ആണ്. വിനോദ സഞ്ചാര വകുപ്പ് ഇത് ഔദ്യോഗികമായി സംഘടിപ്പിക്കുന്നുണ്ട്. ദൈര്‍ഘ്യമേറിയ ട്രക്കിങ് പാത ടൂറ കൊടുമടിയില് നിന്നും ആരംഭിച്ച് സാകല്ഗ്രയിലെത്തും. അവിടെ നിന്നും ദുര കാലക്ഗ്രിയിലെത്തും. രാത്രിയില്‍ ഗ്രാമത്തിലെ വീടുകളില്‍ തങ്ങാനുള്ള സൗകര്യമുണ്ട്. അടുത്ത ദിവസം ദാരിബോക്ഗ്രിയിനോക് അചികിലേയ്ക്ക് യാത്ര തുടരും.അവിടെ നിന്നും നോക്റെക് ദേശീയോദ്യാനത്തിലെത്തും. തിരിച്ച് ദാരിബോക്ഗ്രിയിലെത്തിയിട്ടാണ് രാത്രി താമസിക്കുന്നത്.
തുടര്‍ന്നുള്ള ദിവസം ഓറാഗിതോ, ചാന്ഡിഗ്രി അവിടെ നിന്നും അരബെല്ല മലനിരകള്‍ എന്നതാണ് ട്രക്കിങ് പാത. തൊട്ടടുത്ത ദിവസം വാരിബോക്ഗ്രിയിലേയ്ക്കും സോണ്കാല്വി മത്സ്യ സങ്കേതത്തിലേയ്ക്കും യാത്ര ചെയ്ത് തിരിച്ച് റോണ്‍ഗ്രാം ഗ്രാമത്തിലെത്തും.
അവസാന ദിവസം ബാബധാം, പരമ്പരാഗത ഗ്രാമമായ ടോകിത്ഗ്രി എന്നിവ സന്ദര്‍ശിച്ച് ഡോറെന്ഗ്രി ഡോപനാന്ഗ്രി ,അസിബ്ര ഗ്രാമം വഴി ടൂറയിലെത്തിച്ചേരം. ഇത് അഞ്ച് ദിവസത്തെ ട്രക്കിങാണ്.ചെറിയ ട്രക്കിങ് പാതകളും ഉണ്ട്. ടൂറയിലെ ജില്ല വിനോദ സഞ്ചാര കേന്ദ്രത്തില്‍ ട്രക്കിങ് പാതകള്‍ സംബന്ധിച്ചുള്ള എല്ലാ വിവിരങ്ങളും ലഭിക്കും.