വോഖ സന്ദര്‍ശനത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ടോട്സു പര്‍വ്വതവും, പര്‍വ്വത മുനമ്പും. സമുദ്ര നിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നുള്ള താഴ്വരയുടെ കാഴ്ച അതിശയിപ്പിക്കുകയും, സംഭ്രമിപ്പിക്കുകയും ചെയ്യും. പ്രാദേശികമായ വിശ്വാസം അനുസരിച്ച് ഈ മുനമ്പ് സംരക്ഷിക്കുന്നത് ഒരു ഭീമാകാരനായ സര്‍പ്പവും,ഞണ്ടും ചേര്‍ന്നാണ്. വോഖ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
റോക്ക് ക്ലൈംബിങ്ങിന് ഏറെ അനുയോജ്യമായ ഇവിടേക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും സാഹസികരായ സഞ്ചാരികള്‍ എത്തുന്നു. ടൂറിസം വകുപ്പിന്റെ വകയായി ഒരു ബേസ് ക്യാംപ് പര്‍വതത്തിന് താഴെയായി നിര്‍മ്മിച്ചിട്ടുണ്ട്. പര്വ്വതത്തിന് താഴെയുള്ള ചെറിയ തടാകങ്ങളും, കുളങ്ങളും പ്രദേശത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. നാഗാ ഐതിഹ്യത്തിലെഒരു കഥാപാത്രമായ നസാന്ത്ബുങ്ങിന്റെ വാസസ്ഥാനമാണ് ഇതിലൊരു തടാകം എന്നാണ് സങ്കല്പം. തടാകത്തിന്റെ ആത്മാവായ സ്ത്രീയെയാണ് ഈ കഥാപാത്രം വിവാഹം ചെയ്തത്