Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യമുന നഗര്‍

യമുന നഗര്‍ - പ്രകൃതിയുമായി ഒരു സമാഗമം

6

ഐശ്വര്യവും, വൃത്തിയുമുള്ള ഒരു വ്യവസായ നഗരമാണ് യമുന നഗര്‍. പ്ലൈവുഡ് നിര്‍മ്മാണമാണ് ഇവിടുത്തെ പ്രധാന വ്യവസായം. യമുന നദിയുടെ കരയിലുള്ള ഈ നഗരത്തിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച നദീമലിനീകരണത്തിന് കാരണമാകുന്നുണ്ട്. യമുന നഗറിന്‍റെ കിഴക്കേ അതിര്‍ത്തി ഉത്തര്‍പ്രദേശിലെ ഷഹ്‍രാന്‍പൂറാണ്.

യമുനനഗറിന്‍റെ വടക്കേ അതിര്‍ത്തി വനങ്ങളാലും, പുഴകളാലും സമൃദ്ധമാണ്. ഇവിടെയാണ് യമുനനദി പര്‍വ്വതത്തില്‍ നിന്ന് സമതലത്തിലേക്ക് പതിക്കുന്നത്. യമുന നഗറിന്‍റെ വടക്കേ അതിര്‍ത്തി ഹിമാചല്‍പ്രദേശിലെ സിര്‍മൂറാണ്. പടിഞ്ഞാറ്, തെക്ക് അതിര്‍ത്തികള്‍ അംബാല, കുരുക്ഷേത്ര, കര്‍ണാല്‍ എന്നിവയാണ്.

ചരിത്രപ്രാധാന്യമുള്ള ഒരിടമാണ് യമുന നഗര്‍. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് 1947 ല്‍ ഏറെ അഭയാര്‍ത്ഥികള്‍ ഇവിടേക്ക് കുടിയേറി. ഇവിടം ആദ്യകാലത്ത് അബ്ദുല്ലാപൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 6000 ആളുകള്‍ മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പര്യവേഷണത്തില്‍ ഇവിടെ നിന്ന് ഹാരപ്പന്‍ കാലഘട്ടത്തിലെ കല്ലുകളും, ഇഷ്ടികകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

യമുനാനഗറില്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്ന ഭാഷകള്‍ ഹിന്ദി, പഞ്ചാബി, ബങ്ക്രു എന്നിവയാണ്. ഹരിയാനയിലെ ആതുര ചികിത്സാ സേവനങ്ങളില്‍ യമുനാനഗറിന് ഏറെ പ്രാധാന്യമുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ നിരവധി  ഗുരുദ്വാരകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

യമുനനഗറില്‍ വ്യവസായങ്ങള്‍ നല്ലതുപോലെ വേരുപിടിച്ചിരിക്കുന്നു. രാജ്യമെങ്ങും നിന്ന് ഇവിടേക്ക് കുടിയേറിയവര്‍ വഴി വ്യാവസായികമായും, സാംസ്കാരികമായും യമുനാനഗര്‍ പുരോഗതി പ്രാപിച്ചു. ജനങ്ങളുടെ പ്രധാന തൊഴില്‍ വ്യവസായ മേഖലയിലായതിനാല്‍  യമുനനഗറെന്ന ഉള്‍പ്രദേശത്തിന് വലിയ മാറ്റമാണ് സംഭവിച്ചത്.

പഞ്ചസാര, കടലാസ്, പെട്രോകെമിക്കല്‍ പ്ലാന്‍റുകളുടെ ഭാഗങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഒരു തെര്‍മല്‍ പവര്‍ പ്ലാന്‍റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ വാഗണ്‍, കാരിയേജ് റിപ്പയര്‍ വര്‍ക്ക് ഷോപ്പുകളിലൊന്ന് ഇവിടെയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കടലാസ്, പഞ്ചസാര ഫാക്ടറികളും, മര വ്യവസായകേന്ദ്രവും യമുനാനഗറില്‍ തന്നെയാണ്.

കൃഷിയും യമുനാനഗറില്‍ സജീവമാണ്. വെള്ളം സുലഭമായതിനാല്‍ കരിമ്പ്, നെല്ല്, ഗോതമ്പ്, വെളുത്തുള്ളി എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. പോപ്ലാര്‍, യൂക്കാലിപ്റ്റസ് എന്നീ വൃക്ഷങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഇവിടെ കൃഷിചെയ്യുന്നു.

യമുന നഗറിലെ വിനോദ സഞ്ചാരം

ഷിവാലിക് കുന്നുകളുടെ താഴ്പ്രദേശങ്ങളിലാണ് യമുനാഗര്‍. പര്‍വ്വതങ്ങളുടെയും, യമുനാനദിയുടെയും ഭംഗി കാഴ്ചക്കാരെ വശീകരിക്കുന്നതാണ്. ഗ്രേ പെലിക്കണ്‍ എന്ന ഒരു ഗസ്റ്റ് ഹൗസ് യമുനനദിയുടെ സമീപത്തായി താമസത്തിന് ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരാണ് ഇത് നോക്കി നടത്തുന്നത്.

കലേശര്‍ വന്യജീവി സംരക്ഷണകേന്ദ്രം യമുനാനഗറിന്‍റെ കിഴക്ക് ഭാഗത്താണ്. ജീവജാലങ്ങള്‍ക്ക് പുറമേ ഖൈര്‍, ഷിസം, ടുണ്‍, സെയ്ന്‍, ആംല തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ സമൃദ്ധമാണ്. ഔഷധസസ്യങ്ങളുടെ പരിപാലനം നടത്തുന്ന സ്ഥലമാണ് ചൗധരി ദേവി ലാല്‍ ഹെര്‍ബല്‍ നേച്ചര്‍ പാര്‍ക്ക്. മഹാഭാരത രചയിതാവായ വേദവ്യാസനാണ് ബിലാസ്പൂരിന് ആ പേര് നല്കിയത്. അതിനാല്‍ തന്നെ ഈ സ്ഥലത്തിന് ചരിത്രപ്രാധാന്യവുമുണ്ട്.

ബിലാസ്പൂരില്‍ വിശുദ്ധമായി കണക്കാക്കപ്പെടുന്ന മൂന്ന് കുളങ്ങളാണ് കപാല്‍മോചന്‍, റിന്‍മോചന്‍, സൂര്യകുണ്ഡ് എന്നിവ. പ്രകൃതിമനോഹരമായ ഒരിടമായ ആദിബാരിയില്‍ നിന്ന് പുരാവസ്തുക്കള്‍ ഘനനം ചെയ്ത് കണ്ടെത്തിയിട്ടുണ്ട്.

യമുന നഗര്‍ പ്രശസ്തമാക്കുന്നത്

യമുന നഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യമുന നഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യമുന നഗര്‍

  • റോഡ് മാര്‍ഗം
    യമുന നഗറില്‍ നിന്ന് സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷഹരാന്‍പൂരില്‍ നിന്ന് 36 കിലോമീറ്റര്‍, അംബാലയില്‍ നിന്ന് 62 കിലോമീറ്റര്‍, കര്‍ണാലില്‍ നിന്ന് 69 കിലോമീറ്റര്‍, ഡെറാഡൂണില്‍ നിന്ന് 104 കിലോമീറ്റര്‍, ചണ്ഡിഗഡില്‍ നിന്ന് 105 കിലോമീറ്റര്‍, പാട്യാലയില്‍ നിന്ന് 111 കിലോമീറ്റര്‍, ന്യഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍. എന്നിങ്ങനെയാണ് റോഡ് വഴി യമുനാനഗറിലക്കുളള ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യമുനാനഗറിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹരിയാനയിലെ പ്രമുഖ നഗരങ്ങളിലേക്കും, അയല്‍ സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    യമുന നഗറിന് അടുത്തുള്ള വിമാനത്താവളം ചണ്ഡിഗഡിലെ ഷഹീദ് ഭഗത് സിങ്ങ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. നഗരത്തില്‍ നിന്ന് ഇവിടേക്ക് രണ്ടുമണിക്കൂര്‍ യാത്രയുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed