Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാനം » കാലാവസ്ഥ

യാനം കാലാവസ്ഥ

ശൈത്യ കാലമാണ് യാനം സന്ദര്‍ശനത്തിന് അനുയോജ്യം. കുറഞ്ഞ താപനിലയും കാറ്റും യാത്ര ആസ്വദിക്കാന്‍ സഹായകരമാകും.

വേനല്‍ക്കാലം

27 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ വേനല്‍ചൂട്. എന്നാല്‍ ഉച്ചക്ക് ശേഷം കടല്‍ക്കാറ്റ് മൂലം ചൂടിന് ആശ്വാസം ഉണ്ടാകും. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍െറ വരവോടെയാണ് ചൂടിന് ആശ്വാസ്യമുണ്ടാവുക. ഈ സമയം ഇവിടെ സന്ദര്‍ശനം ഒഴിവാക്കണം.

മഴക്കാലം

ജൂണില്‍ മഴയാരംഭിക്കുന്നതോടെ ചൂട് നല്ല തോതില്‍ കുറയും. മണ്‍സൂണിന് മുന്നോടിയായി ഇവിടെ കനത്ത തോതില്‍ മഴ ലഭിക്കാറുണ്ട്. സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത് 32 ഡിഗ്രിയായിരിക്കും ഇവിടെ ശരാശരി താപനില. മഴയുടെ ശക്തിക്കനുസരിച്ച് ഇത് കുറഞ്ഞുവരും.

ശീതകാലം

ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടെ തണുപ്പ് കാലം. 19 മുതല്‍ 27 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ഇതാണ് യാനം സന്ദര്‍ശനത്തിന് നല്ല സമയം.