പുംഗാനൂര്‍ തടാകത്തിന് സമീപത്താണ് നേച്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 12 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ മലയോര പ്രകൃതിയില്‍ വളരുന്ന നിരവധി സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പാര്‍ക്കില്‍ ഒരു കൃത്രിമ വെള്ളച്ചാട്ടവും കാണാനാകും. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കാവുന്നതാണ്. കുട്ടികളുടെ പാര്‍ക്ക്, മ്യൂസിക്കല്‍ ഫൗണ്ടന്, അക്വേറിയം, മുളവീട്, പോളിഹൗസ്, പൂന്തോട്ടം എന്നിവയും പാര്‍ക്കിലുണ്ട്. മ്യൂസിക്കല്‍ ഫൗണ്ടനില്‍ ജലധാര ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത് നൃത്തം ചെയ്യും. അക്വേറിയത്തില്‍ വ്യത്യസ്തങ്ങളായ വിവധയിനം മീനുകളും ആമകളും ഉണ്ട്. പുംഗാനൂര്‍ തടാകത്തിന്റെ ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും പറ്റിയ ഇടമാണ് ഈ പാര്‍ക്ക്. ഇവിടെ ചെറിയൊരു പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 15 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് ഫീസ്. മ്യൂസിക്കല്‍ ഫൗണ്ടന് കാണുന്നതിന് 25 രൂപ നല്‍കണം. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ പാര്‍ക്ക് പ്രവര്‍ത്തിക്കും.