ബോട്ട് യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമാണ് നിലവൂര്‍ തടാകം. നിലവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു കുളമാണിത്. ഈ തടാകത്തിന്റെ കരയിലും ഒരു പൂന്തോട്ടമുണ്ട്. തടാകത്തിന് സമീപത്തായി ഒരു ക്ഷേത്രം കാണാം. കടവു നാച്ചിയ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വെള്ളിയാഴ്ചയും രാത്രി 11 മണിക്കും 12 മണിക്കും ഇടയ്ക്ക് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തുന്നു. അടുത്തിടെ നിലവൂര്‍ തടാകത്തിന് സമീപം തമ്പിരാന് താമരക്കുളം നിര്‍മ്മിക്കുകയുണ്ടായി. മോക്ഷ വിമോചന ക്ഷേത്രം ഈ കുളത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നത് പാപമുക്തി നല്‍കുമെന്നാണ് വിശ്വാസം. നിലവൂര്‍ തടാകവും പരിസരങ്ങളും പ്രകൃതി സൗന്ദര്യത്താലും അനുഗൃഹീതമാണ്. മനഃശ്ശാന്തി ആഗ്രഹിക്കുന്നവര്‍ ഇവിടം സന്ദര്‍ശിക്കാന്‍ മറക്കരുത്.