കേക്കിന്റെ ആകൃതിയിലുള്ള ഒരു കുന്നാണ് സ്വാമിമലൈ. സ്വാമിമലൈയിലെ കൊടുമുടികള്‍ ആകാശം മുട്ടി നില്‍ക്കുകയാണെന്ന് തോന്നും. ഈ മലനിരയിലെ എറ്റവും ഉയര്‍ന്ന കൊടുമുടിക്ക് തറനിരപ്പില്‍ നിന്ന് 4338 മീറ്റര്‍ ഉയരമുണ്ട്. മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ സ്വാമിമലൈയില്‍ ട്രെക്കിംഗിന് എത്തുന്നത് സാധാരണയാണ്. അങ്ങോട്ടുമിങ്ങോട്ടുമായി ഏതാണ്ട് ആറ് കിലോമീറ്ററാണ് ട്രെക്കിംഗ് പാതയുടെ നീളം.
ട്രക്കിംഗ് പാത ഒരു കൊടുമുടിയിലാണ് അവസാനിക്കുന്നത്. ഇവിടെ നിന്നാല്‍ മലനിര പൂര്‍ണ്ണമായും കാണാനാകും. സ്വാമിമലൈയ്ക്ക് സമീപമുള്ള ജവഡി കുന്നുകളും പല്ലമാതി കുന്നുകളും ട്രെക്കിംഗിന് പേരുകേട്ടവയാണ്. ഈ മലകള്‍ കയറുക താരതമ്യേമ എളുപ്പമാണ്. ഇതിനായി ഒരു ദിവസമെങ്കിലും ഇവിടെ ചെലവഴിക്കേണ്ടി വരും. അല്‍പ്പം അകലെ നിന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് നല്‍കും.