Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യെല്ലാപ്പൂര്‍

കാടും വെള്ളച്ചാട്ടങ്ങളുമുളള യെല്ലാപ്പൂര്‍

16

കര്‍ണാടകത്തോളം വൈവിധ്യമുള്ള സ്ഥലങ്ങളുള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടോയെന്നത് സംശയമാണ്. നഗരത്തിന് നഗരം, തീരത്തിന് തീരം, കാടിന് കാട് എന്നകണക്കാണ് കര്‍ണാടകത്തിലെ വിനോദസഞ്ചാര സാധ്യതകള്‍. തീര്‍ത്ഥാടകര്‍ക്കായാലും ചരിത്രാന്വേഷികള്‍ക്കായാലും കണ്ടാലും കണ്ടാലും തീരാത്തത്ര വൈവിധ്യങ്ങളാണ് കര്‍ണാടകത്തിലുള്ളത്. ട്രക്കിങ് പ്രിയര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കുമുണ്ട് വേണ്ടുവോളം സാധ്യതകള്‍.

കാടും മലയും കയറിയിറങ്ങി നടക്കാനിഷ്ടമുള്ള കാടനുഭവങ്ങളെ പ്രണയിയ്ക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് കര്‍ണാടകത്തിലെ യെല്ലാപ്പൂര്‍. ഉത്തരകന്നഡ ജില്ലയിലുള്ള ഈ സ്ഥലം പശ്ചിമഘട്ടത്തിലെ കാടാണ്. സമുദ്രനിരപ്പില്‍ നിന്നും 1774 അടി ഉയരത്തിലാണ് യെല്ലാപ്പൂരിന്റെ കിടപ്പ്. പച്ചപ്പുനിറഞ്ഞ വനങ്ങളും മനോഹരമായ താഴ്‌വരകളും വെള്ളച്ചാട്ടങ്ങളുമാണ് യെല്ലാപ്പൂരില്‍ കാണാനുള്ളത്.

യെല്ലാപ്പൂരിലെ കാഴ്ചകള്‍

കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് യെല്ലാപ്പൂരിലാണ്. സതോഡ്ഡി വെള്ളച്ചാട്ടമെന്നാണ് ഇതിന്റെ പേര്. വെള്ളച്ചാട്ടത്തിനടുത്തേയ്ക്കുള്ള വഴി അതിശയിപ്പിക്കുന്ന രീതിയില്‍ മനോഹാരിതയുള്ളതാണ്. യാത്രക്കാരെ പിടിച്ചുനിര്‍ത്തുന്ന അത്രയും മനോഹരമായ കാഴ്ചയാണ് മറ്റൊരു വെള്ളച്ചാട്ടമായ മഗോഡ് ഫാള്‍സിന്റേത്. ചെറുഗ്രാമമായ യെല്ലാപ്പൂരിന് ചുറ്റും കാടാണ്. ഇവിടുത്തെ ജൈവവൈവിധ്യം മനസ്സിലാക്കണമെങ്കില്‍ കാട്ടിലൂടെ ഒരു യാത്രപോയാല്‍മതി. പലതരം ചെടികള്‍, പക്ഷിമൃഗാദികള്‍ തുടങ്ങി കാട്ടിലെ കാഴ്ചകള്‍ ഏറെയാണ്. കാടിന് നടുക്കായുള്ള കവി കെരെ തടാകം മനോഹരമായ അനുഭവമാണ് നല്‍കുക. യെല്ലാപ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കലച്ചെയെന്ന ഗ്രാമവും പ്രകൃതി സുന്ദരമാണ് ഇവിടെ ഒരു ദുര്‍ഗാ ദേവി ക്ഷേത്രവുമുണ്ട്.

യെല്ലാപ്പൂര്‍ പ്രശസ്തമാക്കുന്നത്

യെല്ലാപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യെല്ലാപ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യെല്ലാപ്പൂര്‍

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാ യെല്ലാപ്പൂരിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യെല്ലാപ്പൂരില്‍ റെയില്‍വേ സ്റ്റേഷനില്ല. ഹുബഌ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ളത്. ഇവിടേയ്ക്ക് 71 കിലോമീറ്റര്‍ ദൂരമുണ്ട്. തീവണ്ടിയിറങ്ങിയാല്‍ യെല്ലാപ്പൂരിലേയ്ക്ക് പോകാന്‍ ഏറെ ടാക്‌സികളും മറ്റും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹുബ്ലി വിമാനത്താവളമാണ് യെല്ലാപ്പൂരിന് തൊട്ടടുത്തുള്ളത്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. യെല്ലാപ്പൂരില്‍ നിന്നും 73 കിലോമീറ്ററുണ്ട് വിമാനത്താവളത്തിലേയ്ക്ക്. ഗോവയിലെ ഡബോലിം എയര്‍പോര്‍ട്ടാണ് തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഇവിടേയ്ക്കാവട്ടെ യെല്ലാപ്പൂരില്‍ നിന്നും 194 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat