യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള ഇത് കല്ലില്‍ പണിത ഒരു ക്ഷേത്രമാണ്. യെല്ലാപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. തൂണുകള്‍ ഏറെയുള്ള നിര്‍മ്മാണശൈലിയാണ് ക്ഷേത്രത്തിന്റേത്. തൂണുകളിലെല്ലാം കന്നഡയിലുള്ള പലലിഖിതങ്ങളും കാണാന്‍ കഴിയും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ് ഈ ക്ഷേത്രം. ഒരു ശിവലിംഗവും നന്ദിപ്രതിമയുമാണ് ക്ഷേ്ത്രത്തിലുള്ളത്.