യെല്ലാപ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ മഗോഡ് ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം. ബേഡ്തി നദിയിലാണ് ഈവെള്ളച്ചാട്ടമുള്ളത്. രണ്ട് തട്ടുകളിലായി 650 അടി ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ജെനുകല്ലുഗുഡ സണ്‍സെറ്റ് പോയിന്റില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. കവടിക്കരെ തടാകത്തിനടുത്തുനിന്നും ഇവിടേയ്ക്ക് ചെറിയ ദൂരമേയുള്ളു. മണ്‍സൂണ്‍ അവസാനകലാവും ശീതകാലവുമാണ് മഗോഡ് വെള്ളച്ചാട്ടം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സമയം.