ഹിന്ദുക്കളും ബുദ്ധമതക്കാരും പുണ്യമായി കരുതുന്ന തടാകമാണ് ഖേചിയോപാല്‍റി. തടാകത്തിലെ പുണ്യജലത്തിന് ആഗ്രഹങ്ങള്‍ സാധിച്ച് നല്‍കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. ഖാചോട്-പാല്‍റി എന്നും അറിയപ്പെടുന്ന മനോഹരമായ ഈ തടാകം ഖെചിയോപാല്റി ഗ്രാമത്തിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഖെചോയിഡ്പാല്ഡ്രി മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമവും പരിപാവനമായാണ് കണക്കാക്കപ്പെടുന്നത്.
നെല്ലരിയുടെ താഴ്വാരം എന്ന് അറിയപ്പെടുന്ന ദെമാസോംഗിന്റെ പ്രധാന ഭാഗമാണ് ഈ തടാകം. മാത്രമല്ല ടാഷിഡിംഗ്, ദുബ്ദി, പെമായങ്ട്സെ, സംഗാ ചൊയിലിംഗ് തുടങ്ങിയ സന്യാസിമഠങ്ങളും യുക്സോം, റബ്ഡന്റ്സെ അവശിഷ്ടങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്ന ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഭാഗമാണ് ഖേചിയോപാല്‍റി തടാകവും.
തടാകത്തില്‍ ഇലകള്‍ വീണാല്‍ അപ്പോള്‍ തന്നെ പക്ഷികള്‍ അവ കൊത്തിയെടുക്കും. അതുകൊണ്ട് തന്നെ ഈ തടാകത്തി ല്‍ ഇലകള്‍ ഒഴുകി നടക്കാറില്ല. തടാകത്തില്‍ വീഴുന്ന ഇലകള്‍ പക്ഷികള്‍ നീക്കം ചെയ്യുന്നതെന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.