യംതാങ്ങിലെ ചുടുനീരുറവ ഏറെ പ്രശസ്തമാണ്. ഈ ഉറവയിലെ ജലം സള്ഫറേറ്റഡ് ഹൈഡ്രജന്‍ അടങ്ങിയതാണ്. ഈ വെള്ളത്തില്‍ കുളിക്കുന്നത് രോഗശമനം നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. യംതാങ്ങ് ഗ്രാമത്തിനരികിലാണ് ഈ ഉറവ. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഇവിടെ ഒരു കുടിലും അതിനോട് ചേര്‍ന്ന് ഉറവയില്‍ നിന്നുള്ള ജലം ശേഖരിച്ച് രണ്ട് കുളങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ലുച്ചാങ്ങ് നദിയിലെ പെഡസ്ട്രിയന്‍ പാലത്തിനരികിലാണ് ഈ ചുടുനീരുറവ. ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെ മറ്റൊരു ചുടുനീരുറവയുമുണ്ട്. യുമെ സാംദോങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഡോങ്കിയ ലാ ചുരത്തിന്റെ അടിവാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.