Search
  • Follow NativePlanet
Share
» »കൊവിഡ് നിയന്ത്രണങ്ങളോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറക്കുന്നു

കൊവിഡ് നിയന്ത്രണങ്ങളോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറക്കുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ സമയംഅഞ്ചു പേര്‍ക്ക് ആയിരിക്കും നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ അനുമതിയുണ്ടാവുക. ക്ഷേത്രത്തില്‍ ആദ്യം എത്തുന്നവര്‍ക്ക് ദര്‍ശനത്തിനു മുന്‍ഗണന നല്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുക. ക്ഷേത്രത്തിനുള്ളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
രണ്ടാഴ്ച മുന്‍പ് ഭക്തര്‍ക്ക് ക്ഷേത്രത്തിലെ നാലമ്പലത്തിനു പുറത്ത് നിന്നു തൊഴുവാന്‍ അനുവാദം നല്കിയിരുന്നു.

temple

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ പ്രായത്തിലുള്ളവര്‍ക്ക് അണുബാധ പിടിപെടുവാനുള്ള സാധ്യത അധികമായതിനാലാണിത്.
വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ നടക്കുന്ന നിര്‍മ്മാല്യത്തിലും ദീപാരാധനയിലും പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. രാവിലെ 6 മണിക്ക് മുന്‍പും വൈകിട്ട് 6.30 നുമ 7.00 മണിക്കും ഇടയിലായിരിക്കും ഇത് നടപ്പാവുക.
വഴിപാടിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കും. ഈ കൗണ്ടറുകള്‍ വഴിയായിരിക്കും വഴിപാട് പ്രസാദം വിതരണം ചെയ്യുക.
ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ പേരും മറ്റു വിശദാംശങ്ങളും ക്ഷേത്ര രജിസ്ട്രറില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളാണ് തുറന്നതെങ്കിലും ശബരിമല ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചിങ്ങമാസ പൂജകള്‍ക്കായി ഞായറാഴ്ച ക്ഷേത്രം തുറന്നിരുന്നുവെങ്കിലും ദേവസ്വം ബോര്‍ഡ് അധികൃതരും കുറച്ച് പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ് സന്നിഹിതരായിരുന്നത്.

താന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്. താന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്.

മനമുരുകി പ്രാര്‍ഥിച്ചാല്‍ മനസ്സു നിറയെ തരുന്ന കാട്ടിലമ്മ....മനമുരുകി പ്രാര്‍ഥിച്ചാല്‍ മനസ്സു നിറയെ തരുന്ന കാട്ടിലമ്മ....

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെകൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

Read more about: temple travel news sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X