Search
  • Follow NativePlanet
Share
» »ലോകസഞ്ചാരികള്‍ തിരയുന്ന ഇന്ത്യയിലെ കേട്ടുകേൾവി ഇല്ലാത്ത ദ്വീപുകള്‍

ലോകസഞ്ചാരികള്‍ തിരയുന്ന ഇന്ത്യയിലെ കേട്ടുകേൾവി ഇല്ലാത്ത ദ്വീപുകള്‍

ഇന്ത്യക്കാരായ നമ്മള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇന്ത്യയിലെ ഒന്‍പത് ദ്വീപുകള്‍ നമുക്ക് പ‌രിചയപ്പെടാം

By Maneesh

കടലി‌ന് നടുക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തുരുത്തുകളെല്ലാം സഞ്ചാരികള്‍ക്ക് ആവേശം ‌നല്‍കുന്നതാണ്. ലോകത്ത് ‌തന്നെ നിരവധി ദ്വീപുകളുണ്ട്. കൂട്ടം കൂടി നില്‍ക്കുന്ന ദ്വീപുകളെ ദ്വീപ് സമൂഹങ്ങള്‍ എന്നാണല്ലോ വിളിക്കാറുള്ളത്. ലോകത്ത് തന്നെ പ്രശസ്തമായ രണ്ട് ദ്വീപ് സമൂഹങ്ങള്‍ നമ്മുടെ ഇന്ത്യയുടെ ‌ഭാഗമാണ്. ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമാണ് അവ.

‌ലോക സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തമായ ഈ ദ്വീപുകള്‍ കൂടാതെ കൊച്ചു കൊച്ചു നിരവധി ദ്വീപുകള്‍ നമ്മുടെ ഇന്ത്യയിലു‌ണ്ട്. ഇവയില്‍ പല‌തും നമുക്ക് അപരിചിതമാണെങ്കിലും സഞ്ചാരികളെ അതിശയിപ്പിക്കു‌ന്ന ദ്വീപുകളാണ്.

ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആന്‍ഡമാന്‍ എന്ന മായിക ഭൂമിആന്‍ഡമാന്‍ എന്ന മായിക ഭൂമി

ഇന്ത്യക്കാരായ നമ്മള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇന്ത്യയിലെ ഒന്‍പത് ദ്വീപുകള്‍ നമുക്ക് പ‌രിചയപ്പെടാം.

01. മജൂലി ദ്വീപ് - ലോകത്തിലെ ഏറ്റവും ‌വലിയ നദി ദ്വീപ്

ബ്രഹ്മപുത്ര നദിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപാണ്, നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തി‌ലെ ഏറ്റവും ‌വലിയ ‌‌ദ്വീപ്. ഉദയാസ്തമയ കാഴ്ചകളാണ് ഈ ദ്വീപിലെ ഏറ്റവും പ്രധാന ആകര്‍ഷണം.

അസാമിലെ ജോര്‍ഹാട്ടില്‍ നിന്ന് ബോട്ട് വഴി ഈ ദ്വീപില്‍ എത്തിച്ചേരാം. രാവിലെ പത്തുമണിക്കും വൈകുന്നേരം മൂന്നുമണിക്കും ജോര്‍ഹട്ടില്‍ നിന്ന് മജൂലി ദ്വീപിലേക്ക് ഫെറി സര്‍വീസ് ഉണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. വിശദമായി വായിക്കാം

02. ദിയൂ ദ്വീപ് - ഗുജറാത്തിലെ കൗതുകങ്ങള്‍ ഒളിപ്പിച്ച് ഒരു ദ്വീപ്

പോര്‍ച്ചുഗീസ് സംസ്കാരവും ഇന്ത്യന്‍ സംസ്കാരവും ഒ‌ത്ത് ചേര്‍ന്ന് വേറിട്ട ഒരു അനുഭവം സഞ്ചാരികള്‍ക്ക് ഒരുക്കുന്ന ദ്വീപാണ് ദിയൂ ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാ‌യതിനാല്‍ ഗുജറാത്ത് സ്റ്റൈലിലുള്ള ഭക്ഷണം രുചിക്കാം. കേന്ദ്രഭരണ പ്രദേശമായതിനാല്‍ ഗുജറാത്തിലെ പോലെ മദ്യം നിരോധിച്ചിട്ടില്ലാ. വിശദ‌മായി വായിക്കാം

03. ദിവാ‌ര്‍ ദ്വീപ് - ഗോവയ്ക്ക് അരികിലെ അറിയപ്പെടാത്ത ദ്വീപ്

ബീച്ചുകള്‍ തേടി ഗോവയിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് സുന്ദരമായ ഈ ദ്വീപിനേക്കുറിച്ച് അറിവുണ്ടാകില്ലാ. ഗോവയിലെ പ്ര‌ശസ്തമായ നദിയായ മാണ്ഡോവി നദിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പനാജിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് സുന്ദരമായ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഓള്‍ഡ് ഗോവയിലെ വൈസ് റോയ്സ് ആര്‍ച്ചില്‍ നിന്ന് 10 മിനുറ്റ് ഫെറിയില്‍ സഞ്ചരിച്ചാല്‍ ഈ ദ്വീപില്‍ എത്തിച്ചേരാം. ദില്‍ ച‌ഹ്താ ഹെ ഷൂട്ട് ചെയ്തത് ഇവിടെ വെ‌ച്ചാണ്.

04. സെന്റ് മേരീസ് ദ്വീപ് - കര്‍ണാടകയ്ക്കും ഒരു ദ്വീപുണ്ട്

ഉഡുപ്പിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് മാല്‍പെ ബീച്ച് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചിന് സമീപത്തായി അറബിക്കടലില്‍ ആണ് സെന്റ് മേരീസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചില്‍ നിന്ന് ബോട്ടുമാര്‍ഗം ഈ കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

05. ലിറ്റില്‍ ആന്‍ഡമാന്‍ ‌ദ്വീ‌പ് - അപൂര്‍വമായ കടലാമകളെ കാണാം

പുറം ലോകത്ത് അത്രയ്ക്ക് അറിയപ്പെടാത്ത ലി‌റ്റില്‍ ആന്‍ഡമാന്‍ ദ്വീപ് ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട ചെറിയ ഒരു ദ്വീപാണ്. അതിനാല്‍ തന്നെ സുന്ദരമായ ഈ ദ്വീപില്‍ ആള്‍ക്കൂട്ട‌ങ്ങള്‍ കാണാന്‍ കഴിയില്ലാ. പ്രകൃതി സ്നേഹികള്‍ക്ക് പോകാന്‍ പറ്റി ഈ ദ്വീപിലെ പ്രധാന ആകര്‍ഷണം സുന്ദരമായ ബീച്ചുകള്‍ തന്നെയാണ്.

പോര്‍ട്ട് ബ്ലയറില്‍ നിന്ന് കപ്പലില്‍ ഒരു ദിവസം യാത്ര ചെയ്യണം ഈ ‌ദ്വീപില്‍ എത്തി‌ച്ചേരാന്‍. പവിഴപുറ്റുകളും അപൂര്‍വങ്ങളായ കടലാമകളുമാണ് ഇവിടുത്തെ പ്രകൃതി വിസ്മയങ്ങള്‍.

06. ബാരെന്‍ ദ്വീപ് - അഗ്നിപര്‍വതം പ്രതീക്ഷിക്കാം

പോര്‍ട് ബ്ലെയറില്‍ നിന്നും 84 മൈല്‍ മാറി വടക്കുകിഴക്കായിട്ടാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കന്‍ ഏഷ്യയിലെ സജീവമായ ഏക അഗ്നിപര്‍വ്വതം ഈ ദ്വീപിലാണ്. ബാരെന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലെതന്നെ തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലമാണിത്.

പോര്‍ട് ബ്ലെയറില്‍ നിന്ന് എല്ലാ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ കപ്പല്‍ സര്‍വീസ് ഉണ്ട്. കുറഞ്ഞത് ഏഴ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ സീ പ്ലെയിന്‍ സര്‍വീസും നടത്തുന്നുണ്ട്. ഇവിടെ താമസിക്കാന്‍ സൗകര്യമില്ലാ. വിശദമായി വായിക്കാം

07. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് - പോയിരിക്കേണ്ട ദ്വീപ്

നിക്കോബാര്‍ ദ്വീപു സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാര്‍. ഇവിടെയാണ് ഇന്ദിരപോയിന്റ്. വ്യത്യസ്തമായ സസ്യജന്തുജാലങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. ഒട്ടനേകം തരത്തില്‍പ്പെട്ട കടല്‍ജീവികളും പക്ഷികളും പൂച്ചെടികളും ഇവിടെ കാണാം. പ്രകൃതി തന്നെയാണ് ഇവിടുത്തെയും താരം. വിശദമായി വായിക്കാം

മജൂലിയിലേ‌ക്ക്

മജൂലിയിലേ‌ക്ക്

മജൂലിയിലേക്കുള്ള ഫെറി സര്‍വീസ്
Photo Courtesy: Benjakaman

സത്രം

സത്രം

മജൂലിയി‌ലെ സത്രങ്ങളിൽ ഒന്ന്

Photo Courtesy: Sumantbarooah

ചടങ്ങുകൾ

ചടങ്ങുകൾ

മജൂലിയിൽ നടക്കാറുള്ള ‌‌‌ചടങ്ങുകൾ

Photo Courtesy: Sumantbarooah

രാസ് മഹോത്സവ്

രാസ് മഹോത്സവ്

മജൂലിയിൽ നടക്കാറുള്ള രാസ് മഹോത്സവത്തിൽ നിന്ന് ഒരു കാഴ്ച

Photo Courtesy: Abhijithazarika

02 ദിയു

02 ദിയു

ദിയുവിലെ സീ ബീച്ച്

Photo Courtesy: Aditya Mahar

പ്രഭാതം

പ്രഭാതം

ദിയുവിലെ ഒരു പ്രഭാത കാഴ്ച
Photo Courtesy: Azaz.sayyad

കോട്ട

കോട്ട

ദിയുവിലെ കോട്ട

Photo Courtesy: Rashmi.parab

03 ദിവാർ

03 ദിവാർ

ഗോവയിലെ ദിവാർ ദ്വീപിലെ കാഴ്ച
Photo Courtesy: Soham Banerjee

ഫെറി

ഫെറി

ദിവാർ ദ്വീപിലേക്കുള്ള ഫെറി സർവീസ്

Photo Courtesy: Soham Banerjee

04 സെന്റ് മേരീസ് ദ്വീപ്

04 സെന്റ് മേരീസ് ദ്വീപ്

ക‌ർണാ‌ടകയിലെ മാൽപയ്ക്ക് സമീപത്തുള്ള സെന്റ് മേരീസ് ദ്വീപിൽ നിന്നുള്ള കാഴ്ച

Photo Courtesy: Man On Mission

ബോട്ട് സർവീസ്

ബോട്ട് സർവീസ്

മാൽപെ ബീച്ചിൽ നിന്ന് സെന്റ് മേരീസ് ദ്വീപിലേക്കുള്ള ബോട്ട് സർവീസ്

Photo Courtesy: Arun Keerthi K. Barboza

കടൽ യാത്ര

കടൽ യാത്ര

കടൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്രയാണ് മാൽപെയിന്ന് സെന്റ് മേരീസ് ദ്വീപിലേക്കുള്ള യാത്ര
Photo Courtesy: Subhashish Panigrahi

05 ലിറ്റിൽ ആൻഡമാൻ

05 ലിറ്റിൽ ആൻഡമാൻ

ലിറ്റിൽ ആൻഡമാനിലെ സുന്ദരമായ ബീച്ച്

Photo Courtesy: Sankara Subramanian

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

ലിറ്റിൽ ആൻഡമാനിലെ വൈറ്റ് സർഫ് വെള്ളച്ചാട്ടം
Photo Courtesy: Sankara Subramanian

ഗുഹകൾ

ഗുഹകൾ

ലിറ്റിൽ ആൻഡമാനിലെ ബീച്ചി‌ന് ‌സമീപമുള്ള ഗുഹകൾ
Photo Courtesy: Sankara Subramanian

06. ബാരെൻ ദ്വീപ്

06. ബാരെൻ ദ്വീപ്

ആൻഡമാനിലെ ബാരെൻ ദ്വീപിൽ നിന്നുള്ള കാഴ്ച

Photo Courtesy: Poonam Agarwal

ബാരെൻ ദ്വീപ്

ബാരെൻ ദ്വീപ്

ആൻഡമാനിലെ ബാരെൻ ദ്വീപിൽ നിന്നുള്ള കാഴ്ച

Photo Courtesy: Poonam Agarwal

07 ഗ്രേറ്റ് നിക്കോബാർ ദ്വീപ്

07 ഗ്രേറ്റ് നിക്കോബാർ ദ്വീപ്

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നിന്നുള്ള കാഴ്ച


Photo Courtesy: Ankur P

ഗ്രേറ്റ് നിക്കോബാർ ദ്വീപ്

ഗ്രേറ്റ് നിക്കോബാർ ദ്വീപ്

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നിന്നുള്ള കാഴ്ച


Photo Courtesy: Ankur P

സീ പ്ലെയിൻ

സീ പ്ലെയിൻ

സീ പ്ലെയി‌ൻ കാഴ്ച

Photo Courtesy: Ludovic Hirlimann

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X