Search
  • Follow NativePlanet
Share
» »അലഹബാദ് കോട്ട- ആത്മഹത്യ തടയാൻ നിർമ്മിച്ച കോട്ടയുടെ കഥയിങ്ങന

അലഹബാദ് കോട്ട- ആത്മഹത്യ തടയാൻ നിർമ്മിച്ച കോട്ടയുടെ കഥയിങ്ങന

ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ അറിയപ്പെടുന്ന അലഹബാദിലെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടുത്തെ തലയുയർത്തി നിൽക്കുന്ന കോട്ടയാണ്.

അലഹബാദ്- ഭാരതത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനി. വിശുദ്ധ നദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന കേന്ദ്രം. 12 വർഷത്തിലൊരിക്കൽ ഇവിടെ നടത്തപ്പെടുന്ന കുംഭമേളയും ഋഗ്വേധത്തിന്‍റെ നാട് എന്ന വിശേഷണവും ഒക്കെയുള്ള അലഹാബാദ് എന്നും തീർഥാടകർക്ക് പ്രിയപ്പെട്ട ഇടമാണ്. ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ അറിയപ്പെടുന്ന അലഹബാദിലെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടുത്തെ തലയുയർത്തി നിൽക്കുന്ന കോട്ടയാണ്...

അലഹബാദ് കോട്ട

അലഹബാദ് കോട്ട

1853 ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ നിർമ്മിച്ച അലഹബാദ് കോട്ട ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു നിർമ്മിതിയാണ്. ദൈവം അനുഗ്രഹിച്ചത് എന്ന അർഥത്തിൽ ഇലാഹാബാസ് എന്നായിരുന്നു ഈ കോട്ടയുടെ ആദ്യ പേര്. ഈ കോട്ട നിർമ്മിച്ചതിനു പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുവത്രെ. ഇവിടെ സമീപത്തുള്ള അക്ഷയവാട് മരത്തിനടുടുത്തേയ്ക്കുള്ള വഴി അടച്ചു കൊണ്ടാണ് കോട്ട നിർമ്മിച്ചത്. അക്കാലങ്ങളിൽ അവിടെ നിന്നു മരിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി ആളുകൾ അവിടെയെത്തി ആത്മഹത്യ ചെയ്യാറുണ്ടായിരുന്നുവത്രെ.
കൂടാതെ ഇവിടുത്തെ ത്രിവേണി സംഗമത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ നിന്നും നികുതി ഈടാക്കുവാനായാണ് അക്ബർ ഇവിടെ കോട്ട നിർമ്മിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ 1563 ൽ അക്ബർ ഇവിടുത്തെ വിശ്വാസികളിൽ നിന്നുള്ള നികുതിപിരിവ് നിര്‍ത്തലാക്കിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:RAVIRAJ KUMBLE

അക്ബർ നിർമ്മിച്ച ഏറ്റവും വലിയ കോട്ട

അക്ബർ നിർമ്മിച്ച ഏറ്റവും വലിയ കോട്ട

അക്ബർ ചക്രവർത്തി നിർമ്മിച്ച കോട്ടകളിൽ ഏറ്റവും വലിയ കോട്ട അലഹബാദ് കോട്ടയാണ് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അക്ബർ കോട്ട എന്നും ഇതിനു പേരുണ്ട്. ഇവിടുത്തെ പ്രാദേശിക കഥകളനുസരിച്ച് കോട്ട നിർമ്മിച്ച സമയത്ത് പലപ്പോഴും അത് ഒരു പരാജയമായി മാറിയിരുന്നുവത്രെ. പിന്നീട് നടത്തിയ പ്രശ്നപരിഹാരങ്ങളിൽ മനുഷ്യബലി കൂടിയേ തീരു എന്നായിരുന്നു പരിഹാരമായി വന്നത്. അതനുസരിച്ച് ഒരു ബ്രാഹ്മൺ സ്വമനസ്സാലെ തന്‍റെ ജീവൻ ബലി നല്കുവാനായി വന്നുവത്രെ. ഇതിനു ശേഷം അയാളുടെ കുടുംബത്തിന് വേണ്ട എന്നാ സഹായങ്ങളും നല്കിയത് അക്ബർ ആയിരുന്നുവത്രെ.

PC:Vyomtripathi

കോട്ട സന്ദർശിക്കുവാൻ പറ്റിയ സമയം

കോട്ട സന്ദർശിക്കുവാൻ പറ്റിയ സമയം

അന്തരീക്ഷത്തിൽ അല്പം ഈർപ്പം തങ്ങി നിൽക്കുന്ന ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് കോട്ട സന്ദർശിക്കുവാൻ പറ്റിയ സമയം. ചൂടുകാലങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയായിരിക്കും നല്ലത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂണ്‍ കാലവും ഇവിടം സന്ദർശിക്കുവാൻ യോജിച്ചതാണ്.

PC:Sharad Kumar

കാണുവാൻ കാഴ്ചകൾ ഏറെ

കാണുവാൻ കാഴ്ചകൾ ഏറെ

വിശുദ്ധ നഗരമായ അലഹബാദിൽ സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങൾ ഒരുപാടുണ്ട്. കോട്ട മാത്രം സന്ദർശിച്ച് മടങ്ങാതെ ഇവിടെ കാണുവാൻ പറ്റിയ വേറെയും കുറച്ച് സ്ഥലങ്ങൾ കൂടി അറിയാം...

PC: Shilpa Goel

ഇസ്കോൺ ക്ഷേത്രം. അലഹാബാദ്

ഇസ്കോൺ ക്ഷേത്രം. അലഹാബാദ്

1995 ൽ സ്ഥാപിക്കപ്പെട്ട ഇവിടുത്തെ ഇസ്കോൺ ക്ഷേത്രം ബാലുവാഘട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ശ്രീ കൃഷ്ണനാണ്. ഒത്തിരി സമയം ചിലവഴിക്കുവാൻ വേണ്ട കാര്യങ്ങളൊന്നും ഇവിടെയില്ലെങ്കിലും ഇവിടെ കയറിയിട്ടു പോകുന്ന സമയം നഷ്ടമാകില്ല.

സരസ്വതി ഘാട്ട്

സരസ്വതി ഘാട്ട്

അലഹബാദിലെ ഏറ്റവും മനോഹരവും വിശുദ്ധവുമായ ഘാട്ടുകളിലൊന്നാണ് സരസ്വതി ഘാട്ട്. യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇതിൻറെ രാത്രി കാഴ്ചയാണ് ഏറ്റവും മനോഹരം. രാത്രി കാലങ്ങളിൽ ഇവിടെ നടക്കുന്ന ആരതിയും ഏറെ പ്രസിദ്ധമാണ്.

PC:Milan Madhav Das

അലഹാബാഗ് മ്യൂസിയം

അലഹാബാഗ് മ്യൂസിയം

1931 ൽ സാംസകാരിക വകുപ്പ് നിർമ്മിച്ച ഈ മ്യൂസിയം ഇവിടുത്തെ പ്രാധാന്യമേറിയ കാഴ്ചകളിലൊന്നാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ കാലത്തുള്ള ചരിത്രങ്ങളൊക്കെയും ഇവിടെ വന്നാൽ കാണുവാൻ സാധിക്കും.

PC:Adam Jones

ഖുസ്റോ ബാഗ്

ഖുസ്റോ ബാഗ്

അലഹാബാദ് റെയിൽവേ സ്റ്റേഷൻ ജംങ്ഷനു സമീപത്ത് മതിലുകളാൽ തിരിച്ച ഒരു സ്മാരകവും ഇതിന്റെ സമീപ പ്രദേശങ്ങളുമാണ് ഖുസ്റോ ബാഗ് എന്നറിയപ്പെടുന്നത്. ഒട്ടേറെ ശവകുടീരങ്ങളാണ് ഇവിടെ കാണുവാനുള്ളത്. മുഗൾ കാലഘട്ടത്തിലെ നിർമ്മാണ രീതികളുടെ മനോഹരമായ കാഴ്ചകളാണ് ഈ ഓരോ നിർമ്മിതിയും എന്നു നിസംശയം പറയാം.

PC:wikipedia

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ അലഹാബാദ് എയർപോർട്ട് കോട്ടയിൽ നിന്നും 19 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഡെൽഹി,മുംബൈ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് സ്ഥിരം വിമാന സർവ്വീസുകളുണ്ട്.

ഉത്തർ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‌‍റെ കീഴിലുള്ള ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. മീററ്റ്, ഡെൽഹി, ഝാൻസി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അലഹാബാദിലേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
അലഹബാദ് ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ കോട്ടയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കോട്ടകളുടെ സ്വന്തം നാടായ രത്നഗിരിയിലേക്ക് ഒരു യാത്രകോട്ടകളുടെ സ്വന്തം നാടായ രത്നഗിരിയിലേക്ക് ഒരു യാത്ര

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

Read more about: forts allahabad കോട്ട
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X