Search
  • Follow NativePlanet
Share
» »കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

2018 അവസാനിക്കുന്നതിനു മുൻപ് സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട കേരളത്തിലെ കുറച്ച് സ്ഥലങ്ങൾ

2018 എന്ന സംഭവ ബഹുലമായ വർഷം കെട്ടുംകെട്ടി പോകുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. യാത്രകൾ എന്ന സ്വപ്നം തേടി നടന്നവരുടെ ലിസ്റ്റിൽ ഇനിയും സ്ഥലങ്ങൾ ബാക്കിയാണ്. സോഷ്യൽ മീഡിയ വഴി ഇത്തവണ സഞ്ചാരികൾ ഏറ്റെടുത്ത സ്ഥലങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ് എന്നതിൽ സംശമയില്ല. ഒരു സമയത്തെ ട്രെൻഡായിരുന്ന മീശപ്പുലിമലയെ പോലും കടത്തിവെട്ടി കയറിവന്ന വ്യൂ പോയിന്റുകളാണ് സഞ്ചാരികളുടെ ഇപ്പോഴത്തെ പ്രധാന ഇടങ്ങൾ. 2018 ഉയർത്തിക്കൊണ്ടുവന്ന്, സഞ്ചാരികൾ ഏറ്റെടുത്ത പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം...ഒപ്പം അവിടം എന്തുകൊണ്ടു സന്ദർശിക്കണം എന്നും അറിയാം...

എലിമ്പിലേരി

എലിമ്പിലേരി

ഒരു പക്ഷെ 2018ന്റെ മധ്യത്തിൽ വരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരിടമായിരുന്നു എലിമ്പിലേരി. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ, വഴികൾ തേടിയുണ്ടാക്കി എത്തിപ്പെടാൻ സാധിക്കുന്ന ഇവിടം വയനാട് കാലങ്ങളോളം ഒളിപ്പിച്ചുവെച്ച സ്ഥലം എന്നു പറഞ്ഞാലും തെറ്റാവില്ല. 2018 മധ്യത്തോടു കൂടി സോഷ്യൽ മീഡിയ വഴി സ‍ഞ്ചാരികൾക്കിടയിൽ അറിയപ്പെട്ട ഇവിടം ഇന്ന് വയനാട്ടിൽ ഏറ്റവും അധികം ആളുകൾ പോകുവാൻ ആഗ്രഹിക്കുന്ന ഇടം കൂടിയാണ്....

PC:Dhruvaraj S

എത്ര നോക്കിയാലും കാണില്ല..ഗൂഗിൾ മാപ്പിൽ പോലും

എത്ര നോക്കിയാലും കാണില്ല..ഗൂഗിൾ മാപ്പിൽ പോലും

ലോകത്തിലെ എല്ലാ സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ പോലും എലിമ്പിലേരി കണ്ടെത്താനാവില്ല. അതുകൊണ്ടുതന്ന ഗൂഗിൾ പോലും തോറ്റുപോയ ഇടം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്.

അമ്മച്ചിക്കൊട്ടാരം

അമ്മച്ചിക്കൊട്ടാരം

ഫഹദ് ഫാസിൻ പ്രധാന കഥാപാത്രമായി വന്ന കാർബൺ എന്ന സിനിമയിലൂടെ ആളുകൾ ഏറ്റെടുത്ത ഇടമാണ് അമ്മച്ചിക്കൊട്ടാരം. രാജാവിന്റെ പത്നിയെ അമ്മച്ചി എന്നായിരുന്നു അക്കാലത്ത് വിളിച്ചിരുന്നത്. അങ്ങനെ അവർ താമസിക്കുന്ന ഇടം അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുകയായിരുന്നു. തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്ന ഇവിടം കുട്ടിക്കാനത്താണ് സ്ഥിതി ചെയ്യുന്നത്.
മൂന്നു കിടപ്പുമുറി, രണ്ടു ഹാളുകൾ, സ്വീകരണമുറി, രഹസ്യ ഇടനാഴികൾ, ഊണുമുറി,അടുക്കള, ചെറിയ അകത്തളങ്ങൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്.
1800കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരം ഇന്നു കാണുന്ന രീതിയിലാക്കിയത് തിരുവിതാംകൂറിൽ തോട്ട വ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോ എന്ന ജെ.ജെ.മൺറോ ആയിരുന്നു.

PC:Albin Joseph

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കുട്ടിക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് അമ്മച്ചിക്കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പീരുമേട് താലൂക്കിൽ കോട്ടയം-കുമളി റൂട്ടിലാണിത്. കുട്ടിക്കാനത്തു നിന്നും നടന്നും ഇവിടെ എത്താം. മാത്രമല്ല, കാട്ടിലൂടെ കാൽനടയായും ഇവിടെ എത്താന്‍ സാധിക്കും.

കൊളക്കുമല

കൊളക്കുമല

ഹെവിയായി യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ, അടിച്ചു പൊളിച്ചു പോകുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ് കൊളക്കുമല. ദുർഖർ സൽമാന്റെ ചാർളി ഹിറ്റാക്കിയ മീശപ്പുലി മലയ്ക്കും അതിനടുത്തുള്ള തീപ്പാട്ടി മലയ്ക്കും താഴെയായി സ്ഥിതി ചെയ്യുന്ന കൊളക്കുമല ഒരു സംഭവം തന്നെയാണെന്ന് പോയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയും അവിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടവും ആണ് ഇവിടുത്തെ കാഴ്ച. മലയാളികൾ കുത്തകയായെടുത്ത ഇടമാണെങ്കിലും യഥാർഥത്തിൽ തമിഴ്നാടിന്റെ ഭാഗമാണ് കൊളക്കുമല. എന്നാൽ ഇടുക്കിയിലൂടെ മാത്രമേ ഇവിടേക്ക് കയറാന്‍ സാധിക്കു എന്നതാണ് പ്രത്യേകത. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിലാണ് ഇവിടമുള്ളത്.

PC:Jan J George

സൂര്യോദയം കാണുവാൻ

സൂര്യോദയം കാണുവാൻ

സൂര്യോദയം കാണുവാനും ഉയരം കൂടും തോറും രുചിയും കൂടിന്ന യഥാർഥ ചായ കുടിക്കുവാനുമാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്. യാത്രകളെ സ്നേഹിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഇടം തന്നെയാണിത്.
മൂന്നാറിൽ നിന്നും 35 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. 75 വർഷത്തിലധികം പഴക്കമുള്ള ഒരു തേയില ഫാക്ടിറിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:നിരക്ഷരൻ

മീശപ്പുലിമല

മീശപ്പുലിമല

ചാർളി എന്ന സിനിമ ഇറങ്ങിയതു മുതൽ യുവാക്കൾ നേഞ്ചേറ്റി നടക്കുന്ന ഇടമാണ് മീശപ്പുലിമല. എത്ര പോയിക്കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.. പശ്ചിമഘട്ട മലനിരകളിൽ ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഇവിടമുള്ളത്. ജീപ്പിലും നടന്നും ഒക്കെയായി മാത്രമേ ഇവിടെ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

PC:Sarathgks92

മീശപ്പുലിമല കയറണമെങ്കിൽ അനുമതി വേണം!!

മീശപ്പുലിമല കയറണമെങ്കിൽ അനുമതി വേണം!!

മീശപ്പുലിമല കയറാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ ഇവിടെയെത്താന്‍ സാധിക്കും. ഇവിടേക്കുള്ള ട്രക്കിങ്ങിന് നിയമസാധുതയുള്ളത് ഇതു മാത്രമാണ്. കെ.എഫ്.ഡി.സി.യുടെ ബേസ് ക്യാംപില്‍ ഉള്ള താമസത്തിന് രണ്ടു പേര്‍ക്ക് 3500 രൂപയും തൊട്ടടുത്തായുള്ള സ്‌കൈ കോട്ടേജിലെ താമസത്തിന് 7000 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്. റോഡോ വാലിയിലെ റോടോ മാന്‍ഷനില്‍ 2 പേര്‍ക്ക് 7000 രൂപ തന്നെയാണ്. താമസവും ഭക്ഷണവും ട്രക്കിങ് ചാര്‍ജും ഗൈഡിന്റെ സേവനവും ഉള്‍പ്പെടെയുള്ള ചാര്‍ജ്ജാണിത്. ഇവിടെ നിന്നും ഫോറസ്റ്റ് അധികൃതരുടെ മേല്‍നോട്ടത്തില്‍ ഗൈഡ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി ട്രക്ക് ചെയ്യാന്‍ സാധിക്കും.

PC:NIDHINJK

മൂന്നാറിൽ നിന്നും മീശപ്പുലി മലയിലേക്ക്

മൂന്നാറിൽ നിന്നും മീശപ്പുലി മലയിലേക്ക്

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി റൂട്ടിലൂടെ സഞ്ചരിച്ച് അരുവിക്കാട് എസ്‌റ്റേറ്റില്‍ എത്താം. ഇവിടെ നിന്നും അടുത്തായാണ് ട്രക്കിങ്ങിന്റെ ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാംപിലേക്കുള്ള യാത്ര ഇത്തിരി കടുപ്പമാണെങ്കിലും തീര്‍ച്ചയായും ആസ്വദിക്കുവാന്‍ പറ്റിയതുതന്നെയാണ്.

PC:Ahammed Shahz

അമ്പനാടൻ മലനിരകൾ

അമ്പനാടൻ മലനിരകൾ

കൊല്ലംകാരുടെ മൂന്നാർ എന്നറിയപ്പെടുന്ന സ്ഥലമാണ് അമ്പനാടൻ മലനിരകൾ. പുനലൂരിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊല്ലത്തെ ഏക തേയിലത്തോട്ടം കൂടിയാണിത്. മൂന്നാറിൻരെ അതേ കാലാവസ്ഥയും പ്രകൃതിയുമുള്ളതിനാൽ ഇവിടം പ്രാദേശികരായ സഞ്ചാരികൾ ധാരാളം എത്താറുണ്ട്.

എത്തിയാൽ

എത്തിയാൽ

കണ്ടുതീർക്കുവാൻ കഴിയുമോ എന്നു സംശയിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ഒരു വശത്ത് സഹ്യപർവ്വതവും പിന്നെ അച്ചൻകോവില്‍കാടും കുളങ്ങളും വെള്ളച്ചാട്ടവും വ്യൂ പോയിന്റുകളും ഒക്കെയുള്ള ഇവിടെ കാഴ്ചകൾ കണ്ടു തീർക്കുവാൻ കഴിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു തേയിലത്തോട്ടവും ഇവിടെ കാണുവാൻ സാധിക്കും.

പാലക്കയം തട്ട്

പാലക്കയം തട്ട്

വിനോദ സഞ്ചാരവകുപ്പ് ഏറ്റെടുത്തതു മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ ഇടമാണ് പാലക്കയം തട്ട്. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് അതിമനോഹരമായ കാഴ്ചകളുമായാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

PC:Ranjith Kumar KV

ന്യൂജെൻ ടൂറിസ്റ്റ് സ്പോട്ട്

ന്യൂജെൻ ടൂറിസ്റ്റ് സ്പോട്ട്

കണ്ണൂരിലെയും സമീപ ജില്ലകളിലെയും യുവാക്കളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് പാലക്കയം തട്ട്. നേരത്തെ ഇവിടെ എത്തിയാൽ വൈകുന്നേരത്തോടെ മലയിറങ്ങണമായിരുന്നുവെങ്കിൽ ഇന്ന് ഇവിടെ റിസോർട്ടുകൾ ധാരാളം ഉയർന്നിട്ടുണ്ട്. സൂര്യാസ്തമയം കണ്ട് രാത്രി ക്യാം ഫയറും ആഘോഷങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു രാവിലെ സൂര്യാസ്തമയവും കണ്ട് പോകാൻ കഴിയുന്ന വിധത്തിൽ ഇവിടേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാം. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെയാണ് മലമുകളിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനഫീസായി മുതിർന്നവർക്ക് 30 രൂപയും 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് നൽകേണ്ടത്.

PC:Ranjith Kumar KV

കണ്ണൂർ വിമാനത്താവളം കാണാം

കണ്ണൂർ വിമാനത്താവളം കാണാം

ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സമീപത്തെ മിക്ക പ്രദേശങ്ങളും ഇവിടെ നിന്നും കാണാൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച കണ്ണൂരിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തന്നെയാണ്. മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളത്തിൽ നിന്നുള്ള സിഗ്നൽ ലൈറ്റും മറ്റും ഇവിടെ നിന്നും കാണാം.

PC:Ranjith Kumar KV

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിലാണ് പാലക്കയം തട്ടുള്ളത്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂർത്തിയായാൽ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങൾക്കും എത്തിച്ചേരാം. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

PC: Ranjith Kumar KV

കടമക്കുടി

കടമക്കുടി

തുരുത്തുകളുടെ കാഴ്ചയിൽ കേരളത്തിൽ പകരക്കാരനില്ലാത്ത ഇടമാണ് കടമക്കുടി. എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ പ‍ഞ്ചായത്താണെങ്കിലും ഇവിടുത്തെ കാഴ്ച ഭീകരമാണെന്ന് പറയാതെ വയ്യ. പാടശേഖരങ്ങളും തുരുത്തുകളും ചെറിയ തോടുകളും ഒക്കെയായി ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകളാണ് കടമക്കുടിയുടെ പ്രത്യേകത

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

ഇതാ ഹോളിവുഡ് സിനിമാ ഡെസ്റ്റിനേഷനുകളെ നാണിപ്പിക്കുന്ന ഇന്ത്യയിലെ ഇന്‍ക്രെഡിബിള്‍ സ്ഥലങ്ങള്‍...ഇതാ ഹോളിവുഡ് സിനിമാ ഡെസ്റ്റിനേഷനുകളെ നാണിപ്പിക്കുന്ന ഇന്ത്യയിലെ ഇന്‍ക്രെഡിബിള്‍ സ്ഥലങ്ങള്‍...

സാഹസികതയെ തൃപ്തിപ്പെടുത്താന്‍ പറ്റിയ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലമായ നീലിമലയുടെ വിശേഷങ്ങളിലേക്ക്..സാഹസികതയെ തൃപ്തിപ്പെടുത്താന്‍ പറ്റിയ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥലമായ നീലിമലയുടെ വിശേഷങ്ങളിലേക്ക്..

കിടിലൻ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മൂന്നാറിലേക്കുള്ള മൂന്നു റൂട്ടുകൾ കിടിലൻ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മൂന്നാറിലേക്കുള്ള മൂന്നു റൂട്ടുകൾ

PC:SYNAN

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X