Search
  • Follow NativePlanet
Share
» »300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!

300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!

സർപ്പ ആരാധനയ്ക്ക് പേരുകേട്ട കുഡുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ....

ക്ഷേത്രങ്ങളും അവിടുത്തെ വിശ്വാസങ്ങളും എന്നും അത്ഭുതപ്പെടുത്തുന്നവയാണ്. ചില ക്ഷേത്രങ്ങൾ നിർമ്മിതി കൊണ്ട് അതിശയിപ്പിക്കുമ്പോൾ മറ്റ് ചിലത് ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടുമാണ് അത്ഭുതപ്പെടുത്തുക. അത്തരത്തിൽ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ക്ഷേത്രമാണ് മംഗലാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന കുഡുപ്പു ക്ഷേത്രം. സർപ്പദോഷ പരിഹാരത്തിന് കുക്കൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കഴിഞ്ഞാൽ പ്രസിദ്ധമാണ് ഇവിടം. പുരാണങ്ങളിലെ കഥകളോട് ചേർന്നു കിടക്കുന്ന കുഡുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ....

ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ?? ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??

കുഡുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രം

കുഡുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രം

ക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന നാടായ, മംഗളാ ദേവിയുടെ ദേശമായ മംഗലാപുരത്തെ അതിപ്രധാനമായ ക്ഷേത്രങ്ങളിലൊന്നാണ് കുഡുപ്പു ശ്രീ ശ്രീ അനന്ത പത്മനാഭ ക്ഷേത്രം. സർപ്പദോഷ പരിഹാരങ്ങൾക്ക് പ്രസിദ്ധമാണ് ഇവിടം. മഹാവിഷ്ണുവിന്റെ അവതാരമായ അനന്ത പത്മനാഭനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.

എവിടെയാണ്

എവിടെയാണ്

കർണ്ണാടകയിൽ മംഗലാപുരത്തു നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗലാപുരം-മൂഡബിദ്രി റൂട്ടിലാണ് ക്ഷേത്രമുള്ളത്.

സർപ്പദോഷം മാറുവാന്‍

സർപ്പദോഷം മാറുവാന്‍

സർപ്പ ദോഷം മാറുവാനായി ആളുകള്‍ എത്തുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇവിടെ എത്തി വേണ്ട പ്രാർഥനകളും വഴിപാടുകളും നടത്തിയാൽ എത്ര കഠിനമായ സർപ്പദോഷവും മാറുമത്രെ.

പുരാണവും അനന്ത പത്മാനാഭക്ഷേത്രവും

പുരാണവും അനന്ത പത്മാനാഭക്ഷേത്രവും

കടുത്ത മത വിശ്വാസിയായ കേദാർ എന്ന പണ്ഡിതനുമായി ബന്ധപ്പെട്ടതാണ് അനന്ത പത്മനാഭ ക്ഷേത്രത്തിന്റെ കഥ. എല്ലാംകൊണ്ടും പ്രശസ്തനായിരുന്നിട്ടും കുട്ടികളില്ലാത്ത ദുഖം അലട്ടിയിരുന്നു കേദാറിനെ. ഒരിക്കൽ ഇതിനൊരു പരിഹാരമന്വേഷിച്ച് കേദാർ വീട്ടിൽ നിന്നും ഇറങ്ങി പുറപ്പെട്ടു. വഴിയിൽവെച്ച് വഒരു വിശിഷ്ട സന്യാസിയെ കണ്ട കേദാർ അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് സുബ്രഹ്മണ്യനെ ആരാധിക്കുവാൻ തീരുമാനിച്ചു. ഇപ്പോൾ നിൽക്കുന്ന സ്ഥലമാണ് അതിന് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കിയ കേദാർ അവിടെവെച്ചു തന്നെ തപസ്സ് ആരംഭിച്ചു. ദിവസങ്ങളും വർഷങ്ങളും കടന്നു പോയതറിയാത തപസ്സ് തുടർന്ന കേദാരിന്‍റെ തപശക്തിയിൽ ഭൂമി ചൂടാകുവാൻ തുടങ്ങി. ഇത് തുടർന്നാൽ ഭൂമിക്ക് ആപത്താണെന്നു മനസ്സിലാക്കിയ ദേവഗണങ്ങൾ കൂട്ടമായി മഹാവിഷ്ണുവിനെ കാണാനെത്തി....

മഹാവിഷ്ണു കയ്യൊഴിയുന്നു

മഹാവിഷ്ണു കയ്യൊഴിയുന്നു

എന്നാൽ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം അവരെ കയ്യൊഴിഞ്ഞു. ഇക്കാര്യത്തിൽ സുബ്രമണ്യനു മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കു എന്ന് വിഷ്ണു അറിയിച്ചു. അതനുസരിച്ച് എല്ലാവരും കൂടി സുബ്രഹ്മണ്യനെ കണ്ട് കേദാറിന് വരം നല്കി ിപസ്സ് അവസാനിപ്പിക്കുവാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, എന്നാൽ ഈ ജന്മത്തിൽ കേദാറിന് പുത്രയോഗം ഇല്ലന്ന് പറഞ്ഞ് സുബ്രഹ്മണ്യൻ അവരെ മടക്കി. എന്നാൽ പിന്നീട് അവരുടെ അഭ്യർഥന മാനിച്ച് സുബ്രഹ്മണ്യൻ കേദാറിനു പ്രത്യക്ഷനാവുകയം വരം നല്കുകയും ചെയ്കു.

നാഗത്തെ കാണുന്നു

നാഗത്തെ കാണുന്നു

എന്നാൽ സുബ്ബഹ്മണ്യൻ അനുഗ്രഹിച്ചിട്ടും അവർക്ക് കുട്ടികൾ ജനിച്ചില്ല. ഒരിക്കൽ പാമ്പിൻറെ മുട്ടകൾ കാണാനിടയായ കേദാറിന്റെ ഭാര്യ നാഗങ്ങൾ വരെ എന്നേക്കാൾ ഭാഗ്യം ചെയ്തവരാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കുറച്ച് കാലങ്ങൾക്കു ശേഷം ഭാര്യ ഗർഭം ധരിക്കുകയും ഒൻപത് മാസങ്ങൾക്കു ശേഷം മൂന്നു മുട്ടകൾക്കു ജന്മം നല്കുകയും ചെയ്കു. ഇത് സുബ്രഹ്മണ്യൻറെ അവതാരമാണെന്ന് ദേവഗണങ്ങൾ കേദാറിനെ അറിയിച്ചെങ്കിലും അയാൾ നിരാശനായിരുന്നു. പിന്നീട് യഥാർഥ കുട്ടികൾക്കായി ഒന്നുകൂടി തപസ്സ് ചെയ്യുവാൻ കേദാർ ഒരുങ്ങിയിങ്കിലും ഈ ജന്മത്തിൽ അയാൾക്ക് വേറെ മക്കളുണ്ടാവില്ല എന്ന സത്യം ദേവതകൾ അയാളെ അറിയിച്ചു. പിന്നീട് അവരുടെ നിർദ്ദേഷം അനുസരിച്ച് ആദ്യം തപസ്സു ചെയ്ത അതേ സ്ഥലത്തു തന്റെ മുട്ടകൾ വിരിയാനായി വയ്ക്കുകും ചെയ്തു. അട് കാട്ടുവള്ളികൾ കൊണ്ട് പ്രത്യേകമായി നെയ്തെടുത്ത ഒരുകൊട്ടയിലാണ് മുട്ടകൾ സൂക്ഷിച്ചത്. ആ കൊട്ട കുഡുപ്പു എന്ന പേരിലാണ് അറിയപ്പെടുന്നത്.
അന്നു മുതൽ അവിടവും അവിടുത്തെ നദിയും ഏറെ വിശുദ്ധമായാണ് ഇവിടെയുള്ളവർ കാണുന്നത്. തന്റെ ശിഷ്ട കാലം കേദാർ ഇവിടെ പ്രാർഥനയുമായി കഴിഞ്ഞു എന്നാണ് വിശ്വാസം. ആ സ്ഥലമാണ് ഇന്നത്തെ കുഡുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രമായി മാറിയത്.

നദിയിൽ കുളിച്ചാൽ

നദിയിൽ കുളിച്ചാൽ

ഈ പുണ്യ പ്രേദശത്തെ വിശുദ്ധ നദിയിൽ കുളിച്ചാൽ സന്താന ഭാഗ്യമില്ലാത്തവർക്ക് അതും മറ്റു രോഗങ്ങളിൽ നിന്നും സൗഖ്യവും ലഭിക്കും എന്നാണ് വിശ്വാസം. ഭദ്ര സരസ്വതി തീർഥ എന്നാണ് ഈ നദി അറിയപ്പെടുന്നത്. കുഡുപ്പു ക്ഷേത്രത്തിന് സമീപത്തുകീടിയാണ് ഇത് ഒഴുകുന്നത്.

ക്ഷേത്ര രൂപകല്പ്ന

ക്ഷേത്ര രൂപകല്പ്ന

പ്രധാന പ്രതിഷ്ഠയായ അനന്ത പത്മാനാഭനെയാണ് ഇവിടെ ആരാധിക്കുന്നത്. നാഗവനമാണ് മറ്റൊരു ആകർഷണം. ശ്രീ ദേവി, മഹാഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നു.

കുഡുപ്പു എന്നാൽ

കുഡുപ്പു എന്നാൽ

തനിക്ക് ജനിച്ച നാഗത്തിന്റെ മുട്ടകൾ കേദാർ കാട്ടിൽ സൂക്ഷിച്ചു എന്നാണല്ലോ വിശ്വാസം. അത് സൂക്ഷിക്കുവാനായി അയാൾ കാട്ടുവള്ളികൾ കൊണ്ട് ഒരു ചെറിയ മൂടി കെട്ടിയെടുത്തു. ഇതിനെയാണ് കുഡുപ്പു എന്നു പറയുന്നത്. പിന്നീട് ഊ പ്രദേശത്തുള്ളവർ പരമ്പരാഗതമായി ഇത് നിർമ്മിക്കുവാൻ തുടങ്ങി. ചോറ് വാർക്കുക എന്ന ഉദ്ദേശത്തിലും ഇത് നിർമ്മിച്ചു വരുന്നു.

PC: Kishorkumar25

നാഗ വനം

നാഗ വനം

അനന്ത പത്മനാഭ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണവും ഇവിടുത്തെ നാദവനം ആണ്. സർപ്പങ്ങളെ ആരാധിക്കുവാനായി മാറ്റി വച്ചിരിക്കുന്ന പ്രകൃത്യാലുള്ള സ്ഥലമാണിത്.
ക്ഷേത്രത്തിനു കിഴക്ക് മാറി പടിഞ്ഞാറ് ദിശയിലേക്ക് ദർശനം വരുന്ന വിധത്തിലാണ ഇതുള്ളത്. ഈ നാഗ വനത്തിനുള്ളിൽ ഏകദേശം മുന്നൂറിലധികം നാഗ പ്രതിമകൾ കാണാം

ആശ്ലേഷ ബലി

ആശ്ലേഷ ബലി

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജകളിൽ ഒന്നാണ് ആശ്ലേഷ ബലി. ഏകാദശിയിലും ഉത്സവ ദിവസങ്ങളിലും ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും ഇവിടെ ഇത് നടക്കാറുണ്ട്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്കാണ് പൂജ ആരംഭിക്കുന്നത്. സാധരണ ഗതിയിൽ വൈകിട്ട് 6.30 നു തന്നെ തീരേണ്ടതാണെങ്കിലും തീരക്ക് അനുസരിച്ച് രാത്രി 11 മണി വരെയൊക്കെ പൂജ നീളാറുണ്ട്.

വിശേഷ ദിവസങ്ങൾ

വിശേഷ ദിവസങ്ങൾ

നാഗവുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലം ഇവിടെ വിശഷ ദിവസങ്ങളാണ്. എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന ഷഷ്ടിയാണ് പ്രധാന ആഘോഷം,നാഗപഞ്ചമി നാളുകളിലും ഇവിടെ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. ഇത് കൂടാതെ ആഷാഡ ഹൂനിമേ, ശ്രവണ ശുദ്ധനഗര പഞ്ചമി,വിനായക ചതുർഥി, ഗോകുലാഷ്ടമി, അനന്ത ചതുർഷ്ഠമി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആഘോഷങ്ങൾ.

സമീപത്തെ പ്രസിദ്ധമായ സ്ഥലങ്ങൾ

സമീപത്തെ പ്രസിദ്ധമായ സ്ഥലങ്ങൾ

അജ്ജിന സാന, കുഡുപ്പു കട്ടെ, വനമഞ്ചൂർ സെർറ് ജോസഫ് ദേവാലയം, പൊലാലി, ഗുരുപുര തുടങ്ങിയവയാണ് സമീപത്തെ പ്രധാന ഇടങ്ങൾ.

പത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രംപത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രം

കല്ലിൽ തേങ്ങയടിച്ചു പൊട്ടിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ തലയിലാ....എന്തൊക്കെ വിചിത്രമായ ആചാരങ്ങളാ!!!കല്ലിൽ തേങ്ങയടിച്ചു പൊട്ടിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ തലയിലാ....എന്തൊക്കെ വിചിത്രമായ ആചാരങ്ങളാ!!!

സസ്യാഹാരിയായ മുതല താമസിക്കുന്ന ക്ഷേത്രക്കുളവും പത്മനാഭ സ്വാമി കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക സഞ്ചരിച്ച ഗുഹയുംസസ്യാഹാരിയായ മുതല താമസിക്കുന്ന ക്ഷേത്രക്കുളവും പത്മനാഭ സ്വാമി കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക സഞ്ചരിച്ച ഗുഹയും

Read more about: mangalore karnataka temple epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X