Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേളയുടെ വിശേഷങ്ങൾ

ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തീർഥാടന സംഗമം...വ്യത്യാസങ്ങൾ മറന്ന് മനുഷ്യർ വിശ്വാസത്തിന്റെ പേരിൽ ഒന്നിക്കുന്ന ഇടം...ലക്ഷക്കണക്കിന് ആളുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം.... ജനുവരി 15 മുതൽ മാർച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്കാരമായി പറയാം. ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തിൽ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജനുവരി 15ന് ആരംഭിക്കുന്ന പ്രയാഗം കുംഭമേളയുടെ പ്രത്യേകതകളും ഇതിനൊപ്പം അറിയാം...

ഏറ്റവും വലിയ തീർഥാടക സംഗമം

ഏറ്റവും വലിയ തീർഥാടക സംഗമം

വിശ്വാസത്തിന്റെ പേരിൽ, ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. പുണ്യ നദിയിൽ സ്നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.

PC: Coupdoeil

കുംഭമേളയും അർധ കുംഭമേളയും

കുംഭമേളയും അർധ കുംഭമേളയും

12 വർഷത്തിലൊരിക്കൽ നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള.
നാല് മേളകളാണ് കുംഭമേളയായി അറിയപ്പെടുന്നത്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക.

പുണ്യ നദികൾ

പുണ്യ നദികൾ

കുംഭമേള നടക്കുന്ന നാലിടങ്ങളിലും ഓരോ പുണ്യ നദികളുടെ സാന്നിധ്യം കാണാം. ഇവിടെയിറങ്ങിയുള്ള സ്നാനമാണ് കുംഭമേളയുടെ പ്രധാന ചടങ്ങുകളിലൊന്ന്. ഹരിദ്വാറിൽ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.

പുരാണത്തിലേക്ക്

പുരാണത്തിലേക്ക്

പുരാണങ്ങളിലെ കഥകളിൽ നിന്നുമാണ് കുംഭമേള വരുന്നത്. പാലാഴി മഥനവുമായി ബന്ധപ്പെത്തതാണ് ഇത്. ആഴിയിൽ നിന്നും അമൃതുമായി ഉയർന്നു വന്ന കുംഭം വഹിച്ചത് ഗരുഡനാണല്ലോ. ഗരുഡന്റെ പക്കലുണ്ടായിരുന്ന അമൃത കുംഭത്തിൽ നിന്നും നാലു തുള്ളികൾ ഭൂമിയിലേക്ക് പതിച്ചുവത്രെ. പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നീ സ്ഥലങ്ങളിലാണത്രെ ആ നാലു തുള്ളികള്‍ പതിച്ചത്. അതിൻരെ ഓർമ്മയിലാണ് ഇന്ന് കുംഭമേള നടത്തുന്നത് എന്നാണ് വിശ്വാസം. മാത്രമല്ല, ഹിന്ദു വിശ്വാസങ്ങളുടെയും മതത്തിന്റെയും നവീകരണം എന്ന ആശയം മുൻനിർത്തി ശങ്കരാചാര്യരാണ് ഇതിനു തുടക്കം കുറിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.

ചരിത്രത്തിൽ

ചരിത്രത്തിൽ

ആർഷ ഭാരത സംസ്കാര കാലഘട്ടം മുതലേ കുംഭമേള നടന്നുവന്നിരുന്നു എന്നു പറയപ്പെടുന്നുണ്ടങ്കിലും ചരിത്രത്തിൽ അത് രേഖപ്പെടുത്തിയിരിക്കുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. ഹുയാങ് സാങ് എന്ന പ്രശസ്ത ചൈനീസ് സഞ്ചാരിയുടെ കുറിപ്പുകളിലാണ് ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സിഇ 629 നും 645 നും ഇടയിലായിരുന്നു അദ്ദേഹം ഇവിടെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയാണ് മേള പ്രശസ്തമാകുന്നത്. മാർക് ട്വയിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ പൂർണ്ണ നഗ്നരായ നംഗാ സന്യാസിമാർ ഈ മേളയിൽ പങ്കെടുത്തിരുന്നത് കണ്ടു എന്നു പറയുന്നുണ്ട്.

പ്രയാഗ് കുംഭമേള

പ്രയാഗ് കുംഭമേള

12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് അലഹബാദ് അഥവാ പ്രയാഗ് രാജിലേത്.2013 ലാണ് ഇവിടെ അവസാനമായി കുംഭമേള നടന്നത്. ഈ വർഷം ഇവിടെ നടക്കുന്നത് അർഥ കുംഭമേളയാണ്. ഇനി ഇവിടെ കുംഭമേള നടക്കുക 2025 ലാണ്.

ജനുവരി 15 മുതൽ മാർച്ച് 4 വരെ

ജനുവരി 15 മുതൽ മാർച്ച് 4 വരെ

ജനുവരി 15 മുതൽ മാർച്ച് 4 വരെ വരെ 48 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടെ നടക്കുക. ഈ അവസരത്തിൽ നഗ്ന സന്യാസിമാർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തും. ഇവിടുത്തെ പ്രത്യേക ചടങ്ങുകളും ആചാരങ്ങളും കാണാനായി ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്.

പ്രധാന ദിവസങ്ങൾ

പ്രധാന ദിവസങ്ങൾ

പ്രയാഗ് രാജ് കുംഭമേളയിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ നോക്കാം

മകര സംക്രാന്തി

മകര സംക്രാന്തി

മകര സംക്രാന്തിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. . സൂര്യൻറെ ഉത്തരാനയ കാലത്തിലേക്കുളള സഞ്ചരത്തിന്റെ തുടക്കമാണിത്. ജനുവരി 14, 15 തിയ്യതികളിലായാണ് ഇത് നടക്കുക.

 പൗഷ് പൂർണിമ

പൗഷ് പൂർണിമ

കുംഭമേളയുടെ അനൗപചാരിക തുടക്കമാണ് പൗഷ് പൂർണ്ണിമ. പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസമാണിത്. പൗഷ മാസത്തിലെ സുക്വപക്ഷത്തിൽ 15-ാം ദിവസമാണിത്. ജനുവരി 21 നാണ് പൗഷ് പൂർണ്ണിമ നടക്കുക.

മൗനി അമാവാസ്യ

മൗനി അമാവാസ്യ

കുംഭമേളയിൽ ഏറ്റവും അധികം ആളുകൾ വിശുദ്ധ സ്നാനത്തിനായി എത്തിച്ചേരുന്ന ദിവസമാണ് മൗനി അമാവാസ്യ. സ്നാനത്തിന് ഏറ്റവും യോജിച്ച ദിവസമായാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് ആദ്യ മുനിവര്യനായിരുന്ന ഋഷഭ മഹർഷി തന്റെ ദീർഘ മൗനം വെടിഞ്ഞ് സംഗമത്തിലെ വിശുദ്ധ ജലത്തിൽ സ്നാനം നടത്തിയ ദിവസമാണിത്. ഈ പറഞ്ഞ രണ്ടാമത്തെ ശനിസ്നാന്‍ ഫെബ്രുവരി 4നാണ് നടക്കുക.

ബസന്ത് പഞ്ചമി

ബസന്ത് പഞ്ചമി

ജ്ഞാനത്തിന്റെ ദേവതയായ സരസ്വതി ദേവി എത്തുന്ന ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. അദ്ദേ ദിവസം മിക്കവരും മഞ്ഞ വസ്ത്രം ധരിച്ചായിരിക്കും എത്തുക.
മൂന്നാമത്തെ ശനി സ്നാൻ നടക്കുന്നതും ഇതേ ദിവസമാണ്. ഫെബ്രുവരി 10 ആണ് ഇതിന്റെ തിയ്യതി.

 മാഘി പൂർണ്ണിമ

മാഘി പൂർണ്ണിമ

ഫെബ്രുവരി 19നാണ് മാധി പൂർണ്ണിമ നടക്കുക. സ്വർഗ്ഗത്തിലേക്കുള്ള വാതിലുകൾ ഈ ദിവസം തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഗന്ധർവ്വ ഈ ദിവസം സ്വര്‍ഗ്ഗത്തില്‍ നിന്നും ത്രിവേണി സംഗമത്തിലേക്ക് എത്തുന്നു എന്നും വിശ്വാസമുണ്ട്.

മഹാശിവരാത്രി

മഹാശിവരാത്രി

വിശുദ്ധ സ്നാനം നടത്തുവാൻ സാധിക്കുന്ന ഏറ്റവും അവസാനത്തെ ദിവസമാണിത്. ശൈവ വിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസം കൂടിയാണിത്.
മാർച്ച് 4 ആണ് മഹാശിവരാത്രിയുടെ ദിവസം

പ്രത്യേകതകൾ

പ്രത്യേകതകൾ

ഇവിടെ എത്തുന്നവർക്കായി പല കാര്യങ്ങളും സർക്കാറും ഏജൻസികളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ കലകളെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുവാനുള്ള കലാഗ്രാം, കുംഭമേളയുടെ തുടക്കത്തിലെ ഘോഷയാത്രയുമായി ബന്ധപ്പെട്ട പേശ്വാനി, സർക്കാരിന്റെ നേതൃത്വത്തിൽ വിവധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവ ഇവിടെ ഉണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മിക്ക വിമാനത്താവളങ്ങളിൽ നിന്നും പ്രയാഗ് രാജിലേക്ക് പ്രത്യേക സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക സർവ്വീസുകൾ ഡെൽഹി, അഹ്മദാബാദ്,കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ്. ജനുവരി 13 മുതൽ മാർച്ച് 30 വരെയാണ് ഈ സേവനങ്ങൾ ലഭ്യമാവുത.

ട്രെയിൻ

ട്രെയിൻ

ഇന്ത്യയിലെ മിക്ക സ്റ്റേഷനുകളുമായും പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷൻ ബന്ധപ്പെട്ടാണ് കിടക്കുന്നത്. അലഹബാദ് ഛിവകി(ACOI),നൈനി ജംങ്ഷൻ(NYN),അലഹാബാദ് ജംങ്ഷൻ (ALD), സുബേഗർഗാഗ്(SFG),അലഹബാദ് സിറ്റി(ALY),ധാരാഗാംഗ്(DRGJ),പ്രയാഗ് ഘട്ട്(PYG), പ്രയാഗ് ജംങ്ഷൻ(PRG) എന്നിവയാണവ.
ഇതു കൂടാതെ കുംഭമേളയ്ക്ക് പോകുന്നവർക്കായി റെയിൽകുംഭ് ആപ്പ് എന്ന േപരിൽ ഒരു റിസർവേഷൻ ആപ്ലിക്കേഷനും റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!! പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!! ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

യാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾയാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X