Search
  • Follow NativePlanet
Share
» »അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

എല്ലാവർഷവും ജനുവരി പത്ത് മുതൽ ജനുവരി 27 വരെയാണ് ഇവിടെ പെരുനാൾ ആഘോഷിക്കുന്നത്.

By Maneesh

പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് അർത്തുങ്കൽ പള്ളി. അയ്യപ്പനും ബാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രചരിക്കുന്നത് പോലെ തന്നെയാണ്, അയ്യപ്പനും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള ഐതിഹ്യവും പ്രചരിക്കുന്നത്.

ആരാണ് അർത്തുങ്കൽ വെളുത്തച്ചൻ

യൂറോപ്യൻ മിഷനറിയായിരുന്ന ഫാദർ ഫെനേഷ്യയാണ് അർത്തുങ്കൽ വെളുത്തച്ചൻ എന്ന് അറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ശബരിമല അയ്യപ്പനും വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. അയ്യപ്പന്റെ ഗുരുകുമലായ ചീരപ്പഞ്ചിറയിൽ നിന്നാണ് വെളുത്തച്ചൻ കളരിപ്പയറ്റ് പഠിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവിടെ വച്ചാണത്രെ ഇരുവരും പരിചയപ്പെടുന്നത്.

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

Photo Courtesy: Sivavkm

ശബരിമല തീർത്ഥാടനം

അർത്തുങ്കൽ പള്ളിക്ക് പരിസരത്തുള്ളവർ ശബരിമലയിൽ തീർത്ഥാടനം നടത്തിവന്നതിന് ശേഷം മാലയൂരുന്നത് ഈ പള്ളിയിൽ വച്ചാണ്. ശബരിമല തീർത്ഥാടന സമയത്ത് ഈ പള്ളിയിലും ശബരിമല ഭക്തരുടെ വൻ‌ തിരക്കാണ് അനുഭവപ്പെടുന്നത്.

അർത്തുങ്കലും ബുദ്ധമതവും

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു ആർത്തുങ്കൽ എന്നാണ് പറയപ്പെടുന്നത്. ആർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായതെന്നാണ് ഒരു വാദം.

എന്താണ് അർഹതൻ കല്ല്?

ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്. ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമായിരുന്നെന്നാണ് പറയപ്പെടുന്നത്. പോർചുഗീസുകാരുടെ കാലത്താണ് ഇവിടെ ക്രിസ്തീയ ദേവാലയം പണിതത്.

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

Photo Courtesy: Prince Mathew Kallupurakkan

അർത്തുങ്കൽ

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കടലോര പ്രദേശമാണ് അർത്തുങ്കൽ. ചേർത്തലയിൽ നിന്ന് 22 കിലോമീറ്ററും. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 48 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സെന്റ് ആൻഡ്രൂസ് ബസിലിക്ക

ക്രൈസതവരുടെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ആർത്തുങ്കലിലെ സെന്റ് ആഡ്രൂസ് ബസിലിക്ക. അർത്തുങ്കൽ പള്ളിയെന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. ആലപ്പുഴ രൂപതയുടെ കീഴിലാണ് ഈ പള്ളി പ്രവർത്തിക്കുന്നത്. എല്ലാവർഷവും ജനുവരി 10 മുതൽ 27 വരെയാണ് ഇവിടെ തിരുനാൾ നടക്കാറ്.

മുത്തേടം രാജ്യം

മധ്യകാലത്ത് നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്നു മുത്തേടം. മുത്തേടത്തിന്റെ തലസ്ഥാനമായിരുന്നു അർത്തുങ്കൽ. പതിനാറാം നൂറ്റാണ്ടിലാണ് ക്രിസ്ത്യൻ മിഷനറിമാർ മതപ്രചരണത്തിനായി മുത്തേടത്ത് എത്തിയത്.

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

Photo Courtesy: Saad Faruque from Bangalore, India

1581ൽ ആണ് ഇവിടെ ആദ്യമായി ക്രിസ്ത്യൻ ദേവാലയം പണിതത്. മരവും ഓലയും കൊണ്ടായിരുന്നു ആദ്യത്തെ ദേവാലയം നിർമ്മിച്ചത്.1584ൽ മുത്തേടത്ത് രാജാവ് ക്രിസ്തുമതം സ്വീകരിച്ചതായും പറയപ്പെടുന്നു. 1950ൽ ആണ് ഇപ്പോഴു‌ള്ള ദേവാലയം നിർമ്മിച്ചത്.

പെരുനാൾ ആഘോഷം

എല്ലാവർഷവും ജനുവരി പത്ത് മുതൽ ജനുവരി 27 വരെയാണ് ഇവിടെ പെരുനാൾ ആഘോഷിക്കുന്നത്. പെരുനാൾ സമയത്ത് മാത്രമാണ് അർത്തുങ്കൽ വെളുത്തച്ചന്റെ തിരുസ്വരൂപം വിശ്വാസികൾക്ക് കാണാൻ അവസരം ലഭിക്കുക.

പഴയപള്ളി

അർത്തുങ്കലിൽ മറ്റൊരു ക്രിസ്ത്യൻ ദേവാലയം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. സെന്റ് ജോർജ് ചർച്ച്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ വടക്കായി 400 മീറ്റർ അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

Read more about: alleppey kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X