Search
  • Follow NativePlanet
Share
» »സെതാൻ..ഇന്ത്യയിലെ മഞ്ഞുവീടുള്ള ഏക ഗ്രാമം

സെതാൻ..ഇന്ത്യയിലെ മഞ്ഞുവീടുള്ള ഏക ഗ്രാമം

മണാലിയിൽ നിന്നും 45 മിനിട്ട് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന, അധികമാളുകളൊന്നും കേട്ടിട്ടുകൂടിയില്ലാത്ത സെനാന്‍റെ വിശേഷങ്ങൾ വായിക്കാം...

ഹിമാചൽ പ്രദേശിലെ എന്നും കാണുന്ന കാഴ്ചകളിൽ നിന്നും മാറിയൊരു യാത്ര....ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു പറയുന്നത് ഇവിടെയാണോ എന്നു സംശയം തോന്നിപ്പിക്കുന്നയത്രയും മനോഹരമായ നാട്... എവിടേക്കു നോക്കിയാലും അവിടെ തന്നെ നോക്കിനിന്നുപോകുന്ന മനസ്സിനെ മയക്കുന്ന ഇടങ്ങൾ. പറഞ്ഞു വരുന്നത് ഹിമാചലിലെ എന്നും കേൾക്കുന്ന ഇടങ്ങളായ കുളു മണാലിയും ഷിംലയും ധർമ്മശാലയുമൊന്നുമല്ല. അതുക്കും മേലെയുള്ള സെതാൻ. മണാലിയിൽ നിന്നും 45 മിനിട്ട് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന, അധികമാളുകളൊന്നും കേട്ടിട്ടുകൂടിയില്ലാത്ത സെനാന്‍റെ വിശേഷങ്ങൾ വായിക്കാം...

സെതാൻ

സെതാൻ

കുളു,മണാലി,ഷിംല ഹിമാചൽ പ്രദേശിലെ തിരച്ചിലുകളും യാത്രകളും മിക്കപ്പോഴും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഇടം. എത്ര പോയാലും കേട്ടാലുമൊന്നും മടുക്കില്ലെങ്കിലും ഇതല്ലാതെ വേറെയും അടിപൊളി ഇടങ്ങൾ ഹിമാചൽ പ്രദേശിലുണ്ട്. സെതാൻ.
ഹിമാചൽ പ്രദേശിന്റെ കാണാക്കാഴ്ചകൾ തേടിയുള്ള അലച്ചിലിൽ ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ നാട്. മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയൻ പർവ്വത നിരകളോട് ചേർന്ന്, ശാന്തമായി, സമാധാനമായി കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് സെതാൻ.

ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍

ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍

കൊടും തണുപ്പിൽ ഒരു വെളുത്ത മരുഭൂമി ആകുന്ന ഇവിടെ സാഹസികർക്കു മാത്രമേ അതിജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. ടിബറ്റിൽ നിന്നും സ്പിതി വാലിയിൽ നിന്നും കുടിയേറിയ ബുദ്ധമത വിശ്വാസികളാണ് ഇവിടെയുള്ള ആളുകളിൽ അധികവും. പിന്നീട് ഇന്ത്യൻ ഗവൺമെന്‍റ് ഇവർക്ക് ജീവിക്കുവാനാവശ്യമായ ഭൂമി നല്കുകയായിരുന്നു.
തണുപ്പു കാലങ്ങളിൽ ഒരു മഞ്ഞു മരുഭൂമിയായി മാറുന്ന ഇവിടെ നിന്നും ഇവിടുത്തെ ആളുകളിൽ മിക്കവരും കുളു വാലിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും താമസം മാറും. പിന്നീട് വേനൽകാലം തുടങ്ങുമ്പോഴേയ്ക്കുമാണ് ഇവർ സെതാനിലേക്ക് തിരിച്ചെത്തുന്നത്. പക്ഷേ, കാലാവസ്ഥ എന്തുതന്നെയായാലും കേട്ടറിഞ്ഞും മറ്റും വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.

മണാലിക്കും മേലെ

മണാലിക്കും മേലെ

മണാലിക്കും മേലെ, അതായത് മണാലിയേക്കാളും 700 മീറ്റര്‍ ഉയരത്തിൽ, സ്ഥിതി ചെയ്യുന്ന സെതാൻ സാഹസിക പ്രേമികൾക്കു പറ്റിയ നാടാണ്. മണാലിയിലെ തിരക്കിൽ നിന്നും രക്ഷപെട്ട് വരുവാൻ യോജിച്ച ഇവിടെ ടൂറിസം അതിന്റെ മുഴുവൻ ലഹരിയിലും ആസ്വദിക്കാം.
ഡിസംബർ മുതൽ മാർച്ച് വരെ കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ വിന്‍റർ സ്പോർട്സുകൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്കും ഇവിടേക്ക് ധൈര്യമായി വരാം.

സ്നോ ഹൈക്കിങ്ങും സ്കീയിങ്ങും

സ്നോ ഹൈക്കിങ്ങും സ്കീയിങ്ങും

കാണാത്ത ഒരു നാട് കണ്ടു മടങ്ങിയ അനുഭവമല്ല സെതാൻ സഞ്ചാരികൾക്കു നല്കുന്നത്. മറിച്ച്, ഒരു യാത്രയെ എങ്ങനെയൊക്കെ ആവേശത്തിൽ കൊണ്ടുപോകാം എന്നതാണ്. സ്കീയിങ്ങ്, സ്നോ ഹൈക്കിങ്ങ്, സ്നോ ബോർഡിങ്, തുടങ്ങിയ വിനോദങ്ങൾ ഇവിടെ ആസ്വദിക്കാം. വേനൽക്കാലത്ത് ഇവിടം ക്യാംപിങ്ങിനും ട്രക്കിങ്ങിനും യോജിച്ച ഇടമായി മാറും. ജൂൺ മുതൽ നവംബർ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം.
ഇത് കൂടാതെ പാണ്ഡവർ വനവാസക്കാലത്ത് താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരിടം കൂടി ഇവിടെയുണ്ട്. പാണ്ഡു-റോപ എന്നറിയപ്പെടുന്ന ഇവിടം സെതാനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണുള്ളത്. ഇവിടെ നിന്നും കുറച്ചധികം ദൂരം യാത്ര ചെയ്താൽ ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍റെ സിംഹാസനം എന്നു വിശ്വസിക്കപ്പെടുന്ന ഇന്ദ്രാസന പീക്കിലെത്താം. സമുദ്ര നിരപ്പിൽ നിന്നും 6200 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.

 ഇഗ്ലൂവിൽ താമസിക്കാം

ഇഗ്ലൂവിൽ താമസിക്കാം

കാശെറിഞ്ഞുള്ള യാത്രയാണെങ്കിൽ ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ ഒന്നുണ്ട്. ആയിരങ്ങളല്ല....പതിനായിരങ്ങൾ വീശണമെന്നു മാത്രം. ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂവാണ് സെഥാനു സമീപമുള്ള ഗ്രാമത്തിൽ ഒരുങ്ങിയിരിക്കുന്നത്. മേശ, കസേരകള്‍, വൈദ്യുതവിളക്കുകള്‍ എന്നീ സൗകര്യങ്ങളോട് കൂടിയ രണ്ട് മഞ്ഞ് വീടുകളാണ് കീലിംഗ ഹിമാലയന്‍ അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. മഞ്ഞു മാത്രമാണ് ഇതിന്റെ നിർമ്മാണ വസ്തു. . രണ്ട് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഇഗ്ലൂ വീട്ടില്‍ ഒരു രാത്രി താമസിക്കാന്‍ 5,600 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. വിനോദങ്ങളില്‍ താത്പര്യമില്ലാത്തവര്‍ക്ക് താമസത്തിന് മാത്രം ഒരു രാത്രി 4,600 രൂപ കൊടുത്താല്‍ മതിയാവും. രണ്ട് രാത്രി ഇഗ്ലൂവില്‍ താമസിക്കുന്നതിനും മഞ്ഞുമലയിലെ ട്രക്കിങ്ങിനും കൂടി 6,800 രൂപയാണ്

എപ്പോൾ സന്ദർശിക്കണം

എപ്പോൾ സന്ദർശിക്കണം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണെങ്കിലും യാത്രയിലെ താല്പര്യങ്ങളും മുൻഗണനകളും നോക്കി വേണം പോകേണ്ട സമയം തീരുമാനിക്കുവാൻ.
സ്കീയിങ്ങ്, സ്നോ ബോർഡിങ്, സ്നോ ബൗണ്ട് ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നതെങ്കില്‍ ഫെബ്രുവരി മുതൽ മേയ് വരെയുള്ള സമയം തിരഞ്ഞെടുക്കാം.
ക്യാംപിങ്ങും ഹൈക്കിങ്ങുമാണ് ലക്ഷ്യമെങ്കിൽ ഇവിടെസെതാനിൽ എത്തേണ്ടത് ജൂൺ മുതൽ നവംബർ വരെയുള്ള സീസണിലാണ്.

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഹിമാചൽ പ്രദേശിലെ ഹംതാ വാലിയിലാണ് സെതാൻ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ കഴിയുന്ന ഇവിമാണിത്. നവംബർ അവസാനം മുതൽ ജനുവരി പകുതി വരെയൊക്കെയാണ് ഇവിടുത്തെ കനത്ത മഞ്ഞുകാലം നീണ്ടു നിൽക്കുക.
ഡെൽഹിയിൽ നിന്നും മണാലിയിലെത്തി വീണ്ടും 45 മിനിട്ട് ദൂരം സഞ്ചരിക്കണം ഇവിടെയെത്തുവാൻ. ടാക്സിയിൽ മാത്രമേ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ. മണാലിയിൽ നിന്നും ഏകദേശം 1000 രൂപയോളമാകും ഇവിടെ എത്തുവാൻ. കുറഞ്ഞത് നാലു പേരുമായി ടാക്സി ബുക്ക് ചെയ്താൽ വലിയ ചിലവില്ലാതെ ഇവിടെ എത്താം.
സ്വന്തം വണ്ടിയിലാണ് വരുന്നതെങ്കില്‍ മണാലിയിലെത്തേണ്ട ആവശ്യമില്ല. അതിനു മുൻപേ കുളുവിൽ നിന്നും കുളു-മണാലി ഹൈവ വഴി പ്രിനി എന്ന സ്ഥലത്തെത്താം. മണാലിയ്ക്ക് മുൻപ് 3 കിലോമീറ്റർ അകലെയാണ് ഈ സ്ഥലമുള്ളത്. ഇവിടെ നിന്നും ഹംതയിലേക്ക് തിരിഞ്ഞ് സെതാനിലെത്താം. പ്രിനിയിൽ നിന്നും 35 ഹെയർപിൻ വളവുകളോടു കൂടിയ 12 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
പ്രിനിയിലെ ഹൈഡ്രോ ഇലക്ട്രിക് ചെക്ക്-പോസ്റ്റിൽ നിന്നും വാഹന പെർമിറ്റ് എടുക്കുവാൻ മറക്കരുത്.

ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്രഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്ര

മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X