Search
  • Follow NativePlanet
Share
» »ബാരാമുള്ള...തർക്കങ്ങള്‍ അവസാനിക്കാത്ത കാശ്മീരൻ ഗ്രാമം

ബാരാമുള്ള...തർക്കങ്ങള്‍ അവസാനിക്കാത്ത കാശ്മീരൻ ഗ്രാമം

അക്രമങ്ങൾ കൊണ്ട് തകർത്തെറിയപ്പെട്ടിട്ടും അതിൽനിന്നൊക്കെയും ഓരോ തവണയും കരകയറിക്കൊണ്ടിരിക്കുന്ന ഈ നാട് ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

വെടിയൊച്ചയുടെ അകമ്പടിയില്ലാതെ കാശ്മീരിനെ ഓർത്തെടുക്കുവാൻ പാടാണ്. തീവ്രവാദി ആക്രമങ്ങളും സൈനിക നടപടികളും ഒക്കെ കൊണ്ട് എന്നും വാർത്തയിൽ ഇടം പിടിക്കുന്ന ഇവിടുത്തെ ഇടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബാരാമുള്ള. അക്രമങ്ങൾ കൊണ്ട് തകർത്തെറിയപ്പെട്ടിട്ടും അതിൽനിന്നൊക്കെയും ഓരോ തവണയും കരകയറിക്കൊണ്ടിരിക്കുന്ന ഈ നാട് ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പണ്ടുകാലം മുതലേ സഞ്ചാരികളുടെ പ്രിയ സ്ഥലമായിരുന്ന ബാരാമുള്ളയുടെ വിശേഷങ്ങളിലേക്ക്...

ബാരാമുള്ള

ബാരാമുള്ള

അക്രമങ്ങൾകൊണ്ടും തിരിച്ചടികൾ കൊണ്ടും ഒക്കെ ഓരോ ഇന്ത്യക്കാരനും ഏറ്റവും അധികം കേട്ടിട്ടുള്ള ഇടങ്ങളിൽ ഒന്നാണ് കാശ്മീരിലെ ബാരാമുള്ള. വെടിയൊയ്യ നിർത്താതെ മുഴങ്ങി കേൾക്കുന്ന ഈ നാട് ഭൂമിയിലെ സ്വർഗ്ഗത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. കാശ്മീർ വാലിയിലേക്കുള്ള കവാടം കൂടിയാണ് ഇവിടം.

PC:Naina Sandhir

ഒരു യുദ്ധത്തിനും തകർക്കുവാൻ കഴിയാത്ത നാട്

ഒരു യുദ്ധത്തിനും തകർക്കുവാൻ കഴിയാത്ത നാട്

കാശ്മീരിൽ അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ് ബാരാമുള്ളയുടേയും കാലക്കേട്. എന്നാൽ എത്ര അതിക്രമങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിനൊന്നിനും തകർക്കുവാൻ കഴിയാത്ത ഒരിടമാണ് ഇവിടം.

PC:Codik

പാക് അധിനിവേശ കാശ്മീരിനടുത്ത്

പാക് അധിനിവേശ കാശ്മീരിനടുത്ത്

എന്തുകൊണ്ടാണ് ഇവിടെ കൂടുതലൽ അതിക്രമങ്ങൾ നടക്കുന്നത് എന്നതിന് ഒറ്റ കാരണമേയുള്ളൂ. പാക് അധിനിവേശ കാശ്മീരുമായി അതിർത്തി പങ്കിടുന്ന ജില്ലയാണിത്. കാശ്മീരിലെ 22 ജില്ലകളിൽ ഒന്നായ ഇതിന് 4190 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കുപ്വാര, ശ്രീനഗര്‍, ലഡാക്ക്, പൂച്ച് എന്നിവയാണ് ബാരാമുള്ളയുടെ മറ്റ് അതിര്‍ത്തികള്‍.

Read more about: baramulla kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X