Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര അംഗീകാരത്തില്‍ കാപ്പാട് ബീച്ച്, എട്ടു ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം

അന്താരാഷ്ട്ര അംഗീകാരത്തില്‍ കാപ്പാട് ബീച്ച്, എട്ടു ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം

കോഴിക്കോട് ജില്ലയിലെ കാപ്പാട് ഉള്‍പ്പെടെ എട്ടു ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് അംഗീകാരം.

കോഴിക്കോട് ജില്ലയിലെ കാപ്പാട് ഉള്‍പ്പെടെ എട്ടു ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് അംഗീകാരം. ബീച്ചിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബീച്ചുകളെ തിരഞ്ഞെടുത്തത്. അദ്യമായാണ് ഇന്ത്യയില്‍ നിന്നും എട്ട് ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. എന്താണ് ബ്ലൂ ഫ്ലാഗ് അംഗീകാരം എന്നും ആരാണ് ഇത് നല്കുന്നതെന്നും എന്തെക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും വായിക്കാം

എട്ടു ബീച്ചുകള്‍

എട്ടു ബീച്ചുകള്‍

അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള എട്ട് ബീച്ചുകള്‍ക്കാണ് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ബീച്ച്. കൂടാതെ കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ പദുബിദ്രി ബീച്ച്, ഉത്തര കന്നഡ ജില്ലയിലെ കസാര്‍കോഡ് ബീച്ച്, ആന്ധ്രാ പ്രദേശിലെ ഋഷികോണ്ട ബീച്ച്, ഗുജറാത്തിലെ ശിവ് രാജ്പൂര്‍ ബീച്ച്, ഒഡീഷയിലെ സുവര്‍ണ്ണ ബീച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ രാധാനഗര്‍ ബീച്ച്, കേന്ദ്രഭരണ പ്രദേശമായ ദിയുവിലെ ഗോഡ്ല എന്നീ ബീച്ചുകളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

എന്താണ് ബ്ലൂ ഫ്ലാഗ് അംഗീകാരം

എന്താണ് ബ്ലൂ ഫ്ലാഗ് അംഗീകാരം

അന്താരാഷ്ട്ര തലത്തില്‍ ബീച്ചുകള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ബ്ലൂ ഫ്ലാഗ്.
അന്താരാഷ്ട്ര സർക്കാരിതര, ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഫ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ (എഫ്ഇഇ) ആണ് `ബ്ലൂ ഫ്ലാഗ്` സർട്ടിഫിക്കേഷൻ നല്കുന്നത്. ഡെന്മാര്‍ക്കിലാണ് ഇതിന്റെ ആസ്ഥാനം.
ശുദ്ധജല, സമുദ്ര പ്രദേശങ്ങളിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിച്ച് 1985 ൽ ഫ്രാൻസിൽ ആണ് `ബ്ലൂ ഫ്ലാഗ്` സർട്ടിഫിക്കേഷൻ ആരംഭിച്ചത്.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

പരിസ്ഥിതിസൗഹൃദപരമായ നിർമ്മിതികൾ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി മുപ്പതിലധികം മാനദണ്ഡങ്ങളുണ്ട് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിക്കുവാന്‍.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ), യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ), യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം (യുനെപ്), ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യൂക്കേഷന്‍ എന്നീ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ജൂറിയാണ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത്.

കാപ്പാട് ബീച്ച്

കാപ്പാട് ബീച്ച്

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച് കേരള്തതിലെ തന്നെ ചരിത്ര പ്രാധാന്യമുള്ള ബീച്ചുകളിലൊന്നാണ് കാപ്പാട് ബീച്ച്. വാസ്കോഡ ഗാമ കേരളത്തില്‍ കപ്പലിറങ്ങിയ ഈ ബീച്ച് മനോഹരമായ അസ്മയ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച് മനോഹരമായ ചെറിയ പാറക്കൂട്ടങ്ങളാല്‍ സമ്പന്നമാണ്. കൂടാതെ ചെറിയ ഒരു ക്ഷേത്രവും ഇവിടെയുണ്ട്.
ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചതോടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ കാപ്പാടിന് പ്രത്യേക സ്ഥാനം ലഭിക്കും.
PC:Dijaraj Nair

ഗോഗ്ലാ ബീച്ച്

ഗോഗ്ലാ ബീച്ച്

കേന്ദ്രഭരണ പ്രദേശമായ ദിയുവിലാണ്
ഗോഗ്ലാ ബീച്ച് സ്ഥിതി ചെയ്യുന്നത്. സുവര്‍ണ്ണ മണല്‍ത്തരികള്‍ക്കു പ്രസിദ്ധമായ ഈ ബീച്ച് ഗുജറാത്ത് വരെ നീണ്ടു കി‌ടക്കുന്നുണ്ട്. അഹമ്മദ്പൂര്‍ എന്നായിരുന്നു ഈ ബീച്ച് ആദ്യ കാലങ്ങളില്‍ അറിയപ്പെ‌ട്ടിരുന്നത്. ദിയുവിലെ ഏറ്റവും നീളമേറിയ ഈ ബീച്ചിനു സമീപം കോ‌ട്ടകളും ദേവാലയങ്ങളുമെല്ലാം കാണാം.

ശിവ്രാജ്പൂര്‍ ബീച്ച്

ശിവ്രാജ്പൂര്‍ ബീച്ച്

ഗുജറാത്തിലെ ദ്വാരകയിലെ പ്രസിദ്ധമായ രുക്മിണി ക്ഷേത്രത്തിനു സമീപമാണ് ശിവ്രാജ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത് .ഗുജറാത്ത് വിനോദ സഞ്ചാരത്തിന്റെ അ‌ടയാളങ്ങളിലൊന്നായ ഈ ബീച്ച് ശിവരാജ്പൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമ്പന്നമായ ക‌‌ടല്‍ വൈവിധ്യവും പവിഴപ്പുറ്റുകളുമാണ് ഇവി‌ടുത്തെ പ്രത്യേകത,

കസാര്‍കോഡ് ബീച്ച്, പദുബിദ്രി ബീച്ച്

കസാര്‍കോഡ് ബീച്ച്, പദുബിദ്രി ബീച്ച്


പേരില്‍ കാസര്‍കോഡ് ജില്ലയോ‌‌ട് സാമ്യം തോന്നുമെങ്കിലും കസാര്‍കോഡ് ബീച്ച് സ്ഥിതി ചെയ്യുന്നത് കര്‍ണ്ണാ‌ടകയിലെ ഉത്തര കന്നഡ ജില്ലയില്‍ ഹൊനാവര്‍ താലൂക്കിലാണ്. വെള്ള മണല്‍ത്തരികളുമായി നീണ്ടു കി‌ടക്കുന്ന തീരമാണ് ഇതിന്റെ പ്രത്യേകത.
കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് പദുബിദ്രി ബീച്ച് ഉള്ളത്.
PC:sarangib

രാധാനഗര്‍ ബീച്ച്

രാധാനഗര്‍ ബീച്ച്

ഏഷ്യയിലെ ഏറ്റവും മനോഹരമായ ഏഴു ബീച്ചുകളിൽ ഒന്നാണ് ആന്‍ഡമാനിലെ രാധാനഗർ ബീച്ച് അറിയപ്പെ‌ടുന്നത്. ഹാവ്ലോക്ക് ഐലന്‍ഡിലെ ഈ ദ്വീപ് ആന്‍ഡമാനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ ഒന്നുകൂ‌ടിയാണിത്. അലങ്കരിച്ച ബീച്ചും റിസോർട്ടുകളും തീരങ്ങളിലെ കാഴ്ചകളും ഒക്കെയായി കണ്ണും മനസ്സും നിറയെ കാഴ്ചകൾ ഇവിടെ കാണാം.

സുവര്‍ണ്ണ ബീച്ച്

സുവര്‍ണ്ണ ബീച്ച്

ഒഡീഷയിലെ പുരിയിലെ ഗോള്‍ഡന്‍ ബീച്ച് ഒഡീഷ കാഴ്ചകളില്‍ കണ്ടിരിക്കേണ്ട ഇടമാണ്. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം കൂ‌ടിയായ ഈ ബീച്ച് ബംഗാള്‍ ഉള്‍ക്കടലിനോ‌ട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സുവര്‍ണ്ണ നിറത്തിലുള്ള മണല്‍ത്തരികളാണ് ഈ ബീച്ചിനു പേരു നേ‌ടിക്കൊ‌ടുത്തത്.
PC:Phadke09

ഋഷികോണ്ട ബീച്ച്

ഋഷികോണ്ട ബീച്ച്

ആന്ധ്രാ പ്രദേശിലെ പ്രസിദ്ധമായ ബീച്ചുകളിലൊന്നാണ് ഋഷികോണ്ട ബീച്ച്. വിശാഖപ‌‌ട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഹൈദരാബാദ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം കൂടിയാണ്. കല്ലുകളും മനോഹരമായ തീരവും കാലാവസ്ഥയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Amit Chattopadhyay

കീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെകീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെ

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

Read more about: beach kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X