Search
  • Follow NativePlanet
Share
» »ഒറ്റയാൻ യാത്രയാണോ...ഇതാ പോയ് വരാൻ പറ്റിയ സ്ഥലങ്ങൾ

ഒറ്റയാൻ യാത്രയാണോ...ഇതാ പോയ് വരാൻ പറ്റിയ സ്ഥലങ്ങൾ

ഒറ്റയ്ക്കുള്ള യാത്രകളിൽ സുരക്ഷിതമായി പോയി വരുവാൻ കഴിയുന്ന ഇടങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

കൺഫ്യൂഷനില്ലാതെ യാത്രകൾ പ്ലാൻ ചെയ്യുക എന്നത് എത്ര ശ്രമകരമായ പണിയാണെന്ന് യാത്ര ചെയ്യുന്നവർക്കറിയാം...
ഒറ്റയാനായി യാത്ര ചെയ്യുക, പുതിയ പുതിയ സ്ഥലങ്ങള്‍ കാണുക, അവിടുത്തെ പ്രത്യേകതകൾ അനുഭവിച്ചറിയുക... ഇതൊക്കെ ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാൽ പോകാൻ സമയവും സൗകര്യവും ഒത്തു വന്നാലും എപ്പോഴും വില്ലനാവുക സ്ഥലങ്ങളാണ്. ആശിക്കുന്ന സ്ഥലങ്ങളുടെ കെട്ട് അഴിക്കുമ്പോൾ പോയി വരാനുള്ള സൗകര്യങ്ങളും മറ്റും ശരിയാവണമെന്നില്ല. ഒറ്റയ്ക്കുള്ള യാത്രകളിൽ സുരക്ഷിതമായി പോയി വരുവാൻ കഴിയുന്ന ഇടങ്ങൾ പരിചയപ്പെടാം...

ലഡാക്ക്

ലഡാക്ക്

യാത്ര, റൈഡ് എന്നൊക്കെ കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിവരുന്നത് ലഡാക്കിന്റെയും ലേയുടെയും ഒക്കെ ചിത്രമായിരിക്കും. മഞ്ഞുപുതച്ചു കിടക്കുന്ന മനോഹരമായ താഴ്വരകളും മലമ്പാതകളും മലയിടുക്കുകളും പർവ്വതങ്ങളും കിടിലൻ കാഴ്ചകളും ഒക്കെയുള്ള ഇവിടം എങ്ങനെയാണ് സഞ്ചാരികൾക്ക് ഇഷ്ടമാകാകാതെയിരിക്കുക...
കാശ്മീരിലെ ഇൻഡസ് നദീ തീരത്താണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ലുബ്രാ താവ്വര, ഹേമിസ്, ലമയൂരു, സാൻസ്കർ താഴ്നര, കാർഗിൽ, പാങ്കോങ് സോ, തുടങ്ങിയവയാണ് ഇവിടുത്തെ കാണേണ്ട കാഴ്ചകൾ. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, സ്പിടുക് ആശ്രമം, സ്ടങ്ക ആശ്രമം എന്നിവയാണ് ഇവിടുത്തെ ശ്രദ്ധേയമായ ആശ്രമങ്ങള്‍.
സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ യോജിച്ചത്.

ലഡാക്കിനു പോകാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ടാ ഇതാ പകരം സ്ഥലങ്ങള്‍ലഡാക്കിനു പോകാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ടാ ഇതാ പകരം സ്ഥലങ്ങള്‍

PC:Sudhanshu Gupta

ലഡാക്ക് യാത്രയിൽ ശ്രദ്ധിക്കാൻ

ലഡാക്ക് യാത്രയിൽ ശ്രദ്ധിക്കാൻ

ലഡാക്കിലെത്തിയാൽ ഒരു ബൈക്ക് വാടകയ്ക്ക് എടുത്ത ശേഷം ഇവിടെ മുഴുവൻ ചുറ്റിക്കറങ്ങുന്നതായിരിക്കും നല്ലത്. ലോക്കൽ ബസുകളും ഷെയേർഡ് ടാക്സികളും സഞ്ചാരിക്കാൻ യോജിച്ചവ തന്നെയാണ്.
ലേയിലെ ഡോങ്കി സാങ്ച്വറി, നമ്പ്രാ താഴ്വര, ടുർടുക് വില്ലേജ്, റിവർ റാഫ്ടിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങള്‍ ധാരാളം ഉണ്ടാകുവാനിടയുണ്ട്. ആവശ്യമായ മുൻകരുതലുകളെടുക്കുവാൻ ശ്രദ്ധിക്കുക.

PC: Koshy Koshy

മുംബൈ

മുംബൈ

ഉറങ്ങാത്ത, സ്വപ്നങ്ങളുടെ , പ്രതീക്ഷകളുടെ നഗരമാണ് സാധാരണക്കാർക്ക് ഇന്നും മുംബൈ. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര ചെയ്യാനും കാഴ്ചകൾ കണ്ട് വ്യത്യസ്ത രുചികൾ അറിയുവാനും ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ അന്നും ഇന്നും ഒരു കുറവും ഉണ്ടായിട്ടില്ല.
വ്യത്യസ്തതകളുടെ ഒരു സങ്കലനമാണ് ഇവിടം. തിരക്കേറിയ ഭക്ഷണ ശാലകളും ഫ്ലീ മാർക്കറ്റുകളും ഇറാനി കഫേകളും ഒക്കെയുള്ള ഇവിടെ കൂടുതലും ആളുകൾ എത്തുന്നത് ഭക്ഷണം കഴിക്കുക, കറങ്ങുക, ഷോപ്പിങ് നടത്തുക എന്നീ ഉദ്ദേശങ്ങൾക്കു വേണ്ടി മാത്രമാണ്.

ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍


PC:Tawheed Manzoor

മുംബൈ യാത്രയിൽ ശ്രദ്ധിക്കുവാൻ

മുംബൈ യാത്രയിൽ ശ്രദ്ധിക്കുവാൻ

ഏറെ കരുതലോടും തയ്യാറെടുപ്പുകളോടും കൂടി നടത്തേണ്ട യാത്രയാണ് ഇവിടുത്തേത്. കാണേണ്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ മടുപ്പിക്കുന്നതായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.
നഗരത്തിനകത്തുള്ള യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങളും ഇൻർസിറ്റി ട്രെയിനുകളും ഉപയോഗിക്കുന്നതാണ് നല്ലത്.
ലോക്കൽ യാത്രകളിൽ കൈവശമുള്ള സാധനങ്ങള്ഡ സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ആദ്യമായി മുംബൈയിൽ എത്തുന്നവർ അറിയാൻ<br />ആദ്യമായി മുംബൈയിൽ എത്തുന്നവർ അറിയാൻ

PC:Advait Supnekar

 വരന്ദ ഘട്ട്

വരന്ദ ഘട്ട്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാതകളിലൊന്നാണ് മഹാരാഷ്ട്രയിലെ പൂനെയ്കക് സമീപത്തുകൂടെ കടന്നു പോകുന്ന വരന്ദാ ഘട്ട്. പൂനെയെയും കൊങ്കൺ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിൽ ഏറെ ആകർഷകവും മനോഹരവുമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, മനമ്പാതകളും മലയിടുക്കുകളും ഒക്കെ നിറ‍ഞ്ഞ ഈ വഴി പത്തു കിലോമീറ്റർ ദൂരത്തിലാണ് നീണ്ടു കിടക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സഞ്ചരിക്കുവാൻ പറ്റിയ ഒട്ടേറെ ഇടങ്ങള്‌ ഈ പാതയിൽ കാണാം. ഛത്രപതി ശിവജി നിർമ്മിച്ച റായ്ഡഡ് കോട്ട, ശിവജി ആദ്യമായി കീഴടക്കിയ ടോർന കോട്ട തുടങ്ങിയവ ഇവിടുത്തെ ആകർഷണങ്ങളാണ്.

PC: Anis_Shaikh

വരന്ദ ഘട്ട് യാത്രയിൽ ശ്രദ്ധിക്കുവാൻ

വരന്ദ ഘട്ട് യാത്രയിൽ ശ്രദ്ധിക്കുവാൻ

പൂനെയിൽ നിന്നും യാത്ര തിരിക്കുന്നവർക്ക് പോകുവാൻ പറ്റിയ സ്ഥലമാണ് വരന്ദ ഘട്ട്. മൂന്നു മണിക്കൂർ സമയമാണ് ഒരു വശത്തേക്കുള്ള യാത്രയ്ക്കെടുക്കുക. മൺസൂൺ സമയമാണ് ഇവിടം സന്ന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ചുറ്റിലും പച്ചപ്പു നിറ‍ഞ്ഞു നിൽക്കുന്ന വരന്ദ ഘട്ടിന് മഴക്കാലങ്ങളിൽ പ്രത്യേക ഭംഗിയായിരിക്കും. മാത്രമല്ല, ആ സമയത്താണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ പൂർണ്ണമായും കാണാനാവുക.

PC:Sopan Patil

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X