Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഊട്ടിയിലേക്ക് നടത്തുവാൻ പറ്റുന്ന ഒരു കിടിലൻ യാത്രയുടെ വിശേഷങ്ങൾ...

ബെംഗളുരുവിൽ സ്ഥിരം കണ്ടു മടുത്ത സ്ഥലങ്ങളിൽ നിന്നും ഒരു മാറ്റമായാലോ... ഹംപിയും മൂന്നാറും ഗോവയും ഒക്കെ മാറ്റിപ്പിടിച്ച്, ഒരു പക്ഷേ, ഏറ്റവും അധികം തവണ കേട്ടിട്ടുള്ള ഊട്ടിയിലേക്കാകാം ഇത്തവണത്തെ യാത്ര. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന, ഒരു ചെറിയ ഗ്ലോബൽ വില്ലേജായ ബാംഗ്ലൂരിൽ നിന്നും, ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഊട്ടിയിലേക്ക് നടത്തുവാൻ പറ്റുന്ന ഒരു കിടിലൻ യാത്രയുടെ വിശേഷങ്ങൾ...

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക്

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് പോകുവാനായി രണ്ടു വഴികളാണ് ഉള്ളത്. ബെംഗളുരുവിൽ നിന്നും രാംനഗര-ചന്നാപട്ന-ശ്രീരംഗപട്ടണം-വഴി മൈസൂരെത്തി അവിടുന്ന് ഊട്ടിയ്ക്ക് തിരിക്കുന്നതാണ് നല്ല വഴി

ആകെ 273 കിലോമീറ്റർ

ആകെ 273 കിലോമീറ്റർ

ഏകദേശം ആറര മണിക്കൂറോളം സമയമാണ് ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള യാത്രയ്ക്കെടുക്കുന്ന സമയം. ആകെ പോകുവാനുള്ള ദൂരം 273 കിലോമീറ്ററാണ്. ആഴ്ചയിലെ അവസാന ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ഇതിലും കൂടുതൽ സമയമെടുക്കും.

അതിരാവിലെ തുടങ്ങാം

അതിരാവിലെ തുടങ്ങാം

ബാംഗ്ലൂരിൽ നിന്നും അതിരാവിലെ 4.30 അല്ലെങ്കിൽ 5.00 മണിയോടെ ഇറങ്ങുവാൻ പറ്റുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക. എങ്കിൽ ഊട്ടി വരെ അടിപൊളി കാഴ്ചകൾ കണ്ട് എത്തിച്ചേരാം എന്നതിൽ സംശയമില്ല.

യാത്ര തുടങ്ങാം @ 4.00 AM

യാത്ര തുടങ്ങാം @ 4.00 AM

ബാംഗ്ലൂരിൽ നിന്നും മൈസൂരിലാണ് ആദ്യം എത്തേണ്ടത്. 150 കിലോമീറ്റർ ദൂരമുണ്ട്. കൂടിപ്പോയാൽ 3 മണിക്കൂർ 30 മിനിട്ടിലെത്താം. അതിരാവിലെയാണ് പുറപ്പെടുന്നതെങ്കിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ വീണ്ടും കുറഞ്ഞ സമയത്തിനുള്ളില്‍ എത്താം.

രാംനഗര

ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് പോകുമ്പോൾ ആദ്യം എത്തുന്ന പ്രധാന പട്ടണങ്ങളിലൊന്നാണ് രാംനഗര. കർണ്ണാടകയിലെ ഏറ്റവും മനോഹരങ്ങളായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകളുടെ താഴ്വരയിലെ ഒരു കൊച്ചു സ്വർഗ്ഗം തന്നെയാണ്. ബെംഗളൂർ സിറ്റി ജംങ്ഷനിൽ നിന്നും 54.5 കിലോമീറ്ററും മൈസൂർ ജംങ്ഷനിൽ നിന്നും 95 കിലോമീറ്ററും അകലെയാണ് രാമനഗര സ്ഥിതി ചെയ്യുന്നത്.
കർണ്ണാടകയുടെ സിൽക്ക് സിറ്റി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ് ഇത്.

ചന്നാപട്ണ

രാംനഗര കഴിഞ്ഞാൽ അടുത്തതായി വണ്ടി നിർത്തുവാൻ പറ്റിയ സ്ഥലം ചന്നാപട്ണയാണ്. തടികൊണ്ടു നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്ക് പ്രശസ്തമാണ് ഇവിടം.

മൈസൂർ

മൈസൂർ

ഇനി പ്രധാനപ്പെട്ട സ്ഥലത്ത് എത്തുവാനുള്ള യാത്രയാണ്. മൈസൂരിൽ എത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്. സമയമുണ്ടെങ്കിൽ ഇവിടെ എത്തുന്നതിനു മുൻപായി ടിപ്പു സുൽത്താന്റെ സ്മരണകൾ ഉറങ്ങുന്ന ശ്രീരംഗപട്ടണം സന്ദർശിക്കാം. കോട്ടയും കൊട്ടാരവും നദിയും ദ്വീപും ഒക്കെ ഇവിടെയുണ്ട്.

PC:Koushik

മൈസൂരിലെ കാഴ്ചകൾ

മൈസൂരിലെ കാഴ്ചകൾ

കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ കണ്ടുതീർക്കുവാൻ ഒരുപാട് കാഴ്ചകളുണ്ട്. മൈസൂർ കൊട്ടാരമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ പ്രധാന കാഴ്ചകള്‍.

PC:Jim Ankan Deka

മൈസൂരിൽ നിന്നും ഊട്ടിയിലേക്ക്

മൈസൂരിൽ നിന്നും ഊട്ടിയിലേക്ക്

മൈസൂരിലെ കാഴ്ചകള്‍ തീർന്നാൽ ഊട്ടിയിലേക്ക് തിരിക്കാം. മൈസൂരിൽ നിന്നും ഊട്ടിയിലേക്ക് 127 കിലോമീറ്റർ ദൂരമാണുള്ളത്.
നഞ്ചനഗുണ്ട്-ബേഗൂർ-ഗുണ്ടൽപേട്ട്-ബന്ദിപ്പൂർ- മസിനഗുഡി വഴിയാണ് ഇവിടെ നിന്നും ഊട്ടിയിലെത്തുക. ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് ഇവിടേക്കുള്ളത്.

നഞ്ചൻഗുഡ്

നഞ്ചൻഗുഡ്

മൈസൂരിൽ നിന്നും 29 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് നഞ്ചൻഡുഡ്. കര്‍ണ്ണാടകയിലെ പ്രസിദ്ധമായ നഞ്ചകണ്ഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ശിവനെ നഞ്ചകണ്ഡേശ്വരൻ അഥവാ ശ്രീകണ്ഡേശ്വരനായി ആരാധിക്കുന്ന നഞ്ചകണ്ഡേശ്വര ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. കാവേരി നദിയുടെ പോഷക നദിയായ കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. കാളകൂടവിഷം ഭക്ഷിച്ച് ലോകത്തെ രക്ഷിച്ച ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

ഗുണ്ടൽപേട്ട്

ഗുണ്ടൽപേട്ട്

സൂര്യകാന്തിപാടങ്ങൾക്കു പേരുകേട്ടിരിക്കുന്ന ഗുണ്ടൽപേട്ടാണ് അടുത്ത പ്രധാന ഇടം. നീണ്ടുകിടക്കുന്ന റോഡിന് ഇരുവശവും സ്വര്‍ണ്ണം വാരിയണിഞ്ഞതുപോലെ സീസണിൽ കാണുന്ന ഇവിടുത്തെ സൂര്യകാന്തിപ്പാടം കാണേണ്ട കാഴ്ച തന്നെയാണ്. ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് മധൂര്‍ റോഡ് മുതലാണ് സൂര്യകാന്തിപ്പാടം കാണുവാൻ കഴിയുക.

PC: houroumono

ബന്ദിപ്പൂർ

ഇനി യാത്ര ബന്ദിപ്പൂര്‍ വനത്തിനുള്ളിലൂടെയാണ്. വനത്തിന്ഡറെ ഭംഗിയും ഇടയ്ക്കിടെ റോഡ് മുറിച്ചു പോകുന്ന ആനക്കൂട്ടവും മാനും ഭാഗ്യമുണ്ടെങ്കിൽ കുറ്റിക്കാട്ടിൽ നിന്നും കാണുന്ന കടുവയും ഒക്കെ ചേർന്ന് ഇവിടുത്തെ യാത്രയെ ആഘോഷമാക്കി മാറ്റും. മരങ്ങൾ ഉയർന്നു പൊങ്ങിയ കാടിനു നടുവിലൂടെയുള്ള യാത്ര ചെന്നു നിൽക്കുക മസിനഗുഡിയിലാണ്.

മസിനഗുഡി

ബന്ദിപ്പൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് കടന്നു കഴിഞ്ഞു.
സഞ്ചാരികളുടെ ലിസ്റ്റിൽ വളരെ പെട്ടന്ന് ഇടം നേടിയ, ഇപ്പോഴും ഹിറ്റ് ലിസ്റ്റിൽ തന്നെ തുടരുന്നഇടമായ മസിനഗുഡിയാണ് അടുത്ത ഡെസ്റ്റിനേഷൻ. ഊട്ടിയോടും മുതുമല വന്യജീവി സങ്കേതത്തിനോടും ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ കാടിനുള്ളിലൂടെയുള്ള യാത്രകളാണ് പ്രധാനം. മുതുമല ദേശീയോദ്യാനം, ഹിമവത് ഗോപാലസ്വാമി ബേട്ട, ബന്ദിപ്പൂർ ദേശീയോദ്യാനം, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും വളരെ എളുപ്പത്തിൽ പോയി വരാം

ഇനി ഊട്ടിയിലേക്ക്

മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്ക് രണ്ടു വഴികളാണുള്ളത്. അതിൽ മൈസൂര്‍-ഊട്ടി റോഡിലൂടെ പോകുന്നതാണ് നല്ലത്. ഒരു മണിക്കൂർ സമയം കൊണ്ട് ഊട്ടിയിലെത്താം.

ഊട്ടിയിലെത്തിയാൽ

ഊട്ടിയിലെത്തിയാൽ ദിവസങ്ങളോളം കറങ്ങി നടന്നു കണ്ടു തീർക്കുവാനുള്ള കാഴ്തകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

ബോട്ടാണിക്കൽ ഗാർഡൻ

ബോട്ടാണിക്കൽ ഗാർഡൻ

നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ. ഉദകമണ്ഡലം ബോട്ടാണിക്കൽ ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.

PC:Adam63

ഊട്ടി ലേക്ക്

ഊട്ടി ലേക്ക്

ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്.

PC: Amalshaji27

 അവലാഞ്ചെ

അവലാഞ്ചെ

ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അവലാഞ്ചെ ലോകത്തിലെ തന്നെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഏകദേശം 1800 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഹിമപാത്തതില്‍ രൂപപ്പെട്ട ഇവിടം നീലഗിരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചെയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും.

 പൈകാര ലേക്

പൈകാര ലേക്

ഊട്ടിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പൈകാര. തോട വിഭാഗക്കാര്‍ ഏറെ വിശുദ്ധമായി കണക്കാക്കുന്ന നദിയാണ് പൈകാര റിവര്‍. കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പൈകാര തടാകമാണ് ഇവിടുത്തെ ഏറ്റഴും വലിയ ആകര്‍ഷണം. പൈകാര ഫാള്‍സ് എന്ന പേരില്‍ ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. വിവിധ സീരിസുകളായി ആറു കിലോമീറ്ററോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. അവസാനത്തെ രണ്ടെണ്ണം 55 മീറ്റര്‍ ഉയരത്തില്‍ നിന്നും 61 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ഇവിടെ ബോട്ടിങ്ങിനു സൗകര്യം ഉണ്ട്.

PC:KARTY JazZ

വാക്സ് വേൾഡ് മ്യൂസിയം

വാക്സ് വേൾഡ് മ്യൂസിയം

പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.

കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്

കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല<br />കിടിലൻ മലയാളി ഫൂഡിനായി ബാംഗ്ലൂരിലെ മലയാളിക്കവല

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!! ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

Read more about: bangalore ooty travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X