Search
  • Follow NativePlanet
Share
» »മുങ്ങി നിവർന്നാൽ പാപങ്ങളില്ലാതാകുന്ന ക്ഷേത്രം!

മുങ്ങി നിവർന്നാൽ പാപങ്ങളില്ലാതാകുന്ന ക്ഷേത്രം!

രാമായണവുമായി ബന്ധപ്പെട്ട ഏറെ സംഭവങ്ങൾക്കു സാക്ഷിയായ ഭഗവാൻ വാത്മികി തീർഥ് സ്ഥലിന്റെ വിശേഷങ്ങളിലേക്ക്....

പുരാണത്തിൽ മാത്രം പരാമർശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നത് വിശ്വസിക്കുവാൻ പ്രയാസമുള്ള കാര്യമാണ് ചിലർക്കെങ്കിലും.... എന്നാൽ അത്തരത്തിൽ കുറേയധികം സ്ഥലങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും മറ്റു ഗ്രന്ഥങ്ങളിലും ഒക്കെ പരമാർശിക്കപ്പെട്ടരിക്കുന്ന ഇടങ്ങൾ ഇന്നും ഇവിടെ നിനിൽക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പഞ്ചാബിലെ അമൃത്സറിനു സമീപം സ്ഥിതി ചെയ്യുന്ന ഭഗവാൻ വാത്മികീ തീർഥ് സ്ഥൽ. വാത്മികീ മഹർഷി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന രാമായണവുമായി ബന്ധപ്പെട്ട ഏറെ സംഭവങ്ങൾക്കു സാക്ഷിയായ ഭഗവാൻ വാത്മികി തീർഥ് സ്ഥലിന്റെ വിശേഷങ്ങളിലേക്ക്....

 ഭഗവാൻ വാത്മികി തീർഥ് സ്ഥൽ

ഭഗവാൻ വാത്മികി തീർഥ് സ്ഥൽ

പഞ്ചാബിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥലങ്ങളിലൊന്നാണ് ഭഗവാൻ വാത്മികി തീർഥ് സ്ഥൽ. മഹർഷി വാത്മികിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇവിടം രാമായണവുമായും പുരാണങ്ങളിലെ കഥകളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് പ്രത്യേകതകൾ ഏറെയുള്ളതിനാൽ ഒരുപാട് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്

PC:Harvinder Chandigarh

രാമയണ കാലത്തിലെ ക്ഷേത്രം

രാമയണ കാലത്തിലെ ക്ഷേത്രം

ഇവിടുത്തെ വിശ്വാസമനുസരിച്ച് ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടത്രെ. ഇവിടെ തന്നെയാണ് മഹർഷി വാത്മികി താമസിച്ചിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നത്. ലങ്കയിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും മക്കളായ ലവനും കുശനും ജനിച്ചു വളർന്നതും താമസിച്ചിരുന്നതും ഇവിടെയാണ്.

PC:Harvinder Chandigarh

രാമായണം എഴുതപ്പെട്ടയിടം

രാമായണം എഴുതപ്പെട്ടയിടം

വാത്മികി മഹർഷിയുമാഇ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് ഇവിടെ വെച്ചാണത്രെ. അദ്ദേഹം രാമായണം എന്ന ഇതിഹാസം രചിച്ചതും ഈ ആശ്രമത്തിൽ നിന്നാണ്. അതു കൂടാതെ ശ്രീരാമന്റെയും സീതയുടെയും മക്കളായ ലവനും കുശനും അശ്വമേധത്തിനു വന്ന രാമൻഖെ കുതിരകളെ കെട്ടിയിട്ടതും സൈന്യത്തോട് പോരാടിയതും ഇവിടെ വച്ചുതന്നെയാണെന്നാണ് കരുതപ്പെടുന്നത്.

PC:Shivam chhabra

ശ്രീ രാമ തീർഥ് സ്ഥൽ

ശ്രീ രാമ തീർഥ് സ്ഥൽ

വാത്മികി തീർഥ് സ്ഥൽ എന്നറിയപ്പെടുന്നതിനോടൊപ്പം ചന്നെ ശ്രീരാമ തീർഥ് സ്ഥൽ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ തീർഥ കുളത്തിൽ മുങ്ങിക്കുളിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചലം ലഭിക്കും എന്നാണ് ഇവിടെയെത്തുന്നവർ വിശ്വസിക്കുന്നത്.

PC:Harvinder Chandigarh

800 കിലോ സ്വർണ്ണം

800 കിലോ സ്വർണ്ണം

എട്ട് അടി ഉയരത്തിൽ 800 കിലോഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന വാത്മികിയുടെ ഒരു പ്രതിമ ഇവിടെ കാണാൻ സാധിക്കും. 20016 ഡിസംബർ ഒന്നാം തിയ്യതിയാണ് ഈ സ്വർണ്ണ പ്രതിമ ഇവിടെ പ്രതിഷ്ഠിക്കുന്നത്.

PC:Harvinder Chandigarh

പഞ്ചാബിലെ ചരിത്ര സ്ഥാനം

പഞ്ചാബിലെ ചരിത്ര സ്ഥാനം

ഐതിഹ്യങ്ങളുമായും പുരാണങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇന്നിതൊരും സംരക്ഷിത പ്രദേശമാണ്. ചരിത്ര പ്രാധാന്യമുള്ള ഇടം എന്ന നിലയിലാണ് ഇതിനെ സംരക്ഷിക്കുന്നത്.

PC:Shivam chhabra

200 കോടി രൂപ ചിലവിൽ

200 കോടി രൂപ ചിലവിൽ

ഇന്നു കാണുന്ന രൂപത്തിലേക്ക് ഇതിനെ മാറ്റിയത് 2016 ലാണ്. ഏകദേശം 200 കോടി രൂപയാണ് ഇതിനായി ചിലലവാക്കിയത്. ഗുഗു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയാണ് ഇതിൻരെ രൂപകല്പന നടത്തിയത്.
കവാടം, പുണ്യ തീർഥം, പാലം, 5000 പേർക്ക് ഇരിക്കുവാൻ സാധിക്കുന്ന ഹാൾ, സംസ്കൃത ലൈബ്രറി,മ്യൂസിയം, കാർ പാർക്കിങ് ഏരിയ, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയുണ്ട്.

PC:Shivam chhabra

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

വേനൽക്കാലത്ത് കനത്ത ചൂടും ശീതകാലത്ത് കനത്ത തണുപ്പുമാണ് അമൃത്സറിലെ കാലവസ്ഥ. ഒക്ടോബർ, നവംബർ മാസങ്ങളാണ് അമൃത്സർ സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലും വലിയ ചൂടോ തണുപ്പോ ഇല്ലാത്ത കാലവസ്ഥയാണ്. തണുപ്പ് നിങ്ങൾക്ക് പ്രശ്നമല്ലെങ്കിൽ ഡിസംബർ മാസത്തിലും ഇവിടെയ്ക്ക് യാത്ര ചെയ്യാം. ഏപ്രിലിലെ ചൂട് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്.

PC:Shivam chhabra

അതിർത്തിയിൽ പോകാം

അതിർത്തിയിൽ പോകാം

അമൃത്സറിൽ എത്തിയാൽ വാഗാ അതിർത്തിയിലേക്ക് ഒരു യാത്ര നടത്താൻ മറക്കരുത്. അമൃത്സറിൽ നിന്ന് 28 കിലോമീറ്റർ അകലെയായിട്ടാണ് വാഗാ അതിർത്തി സ്ഥിതി ചെയ്യുന്നത്. അമൃത്സറിൽ നിന്ന് ഓട്ടോ ടാക്സി വഴി വാഗാ അതിർത്തിയിൽ എത്തിച്ചേരാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അമൃത്സറിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് ഭഗവാൻ വാത്മികി തീർഥ് സ്ഥൽ സ്ഥിതി ചെയ്യുന്നത്. അമൃത്സറിൽ നിന്നും ലോപോകെ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!! കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!!

നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ് നാട്ടിലെ കിടിലൻ രുചികളും കലക്കൻ കോംബോയും ഇതൊക്കെയാണ്

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X