Search
  • Follow NativePlanet
Share
» »വിഷവാതകം ഇല്ലാതാക്കിയ ഭോപ്പാൽ ഇന്ന് അതിശയിപ്പിക്കുന്ന നഗരമായതിനു പിന്നിൽ

വിഷവാതകം ഇല്ലാതാക്കിയ ഭോപ്പാൽ ഇന്ന് അതിശയിപ്പിക്കുന്ന നഗരമായതിനു പിന്നിൽ

രണ്ടു നഗരങ്ങളുടെ കഥ പറയുന്ന ഭോപ്പാലിൽ പഴമയുടെ പ്രൗഡിയുമായി ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് കാണാനുള്ളത്.

നഗരത്തിലുള്ളിലെ നഗരം... രണ്ടു തടാകങ്ങൾ ചേർന്ന് വിഭജിച്ചിരിക്കുന്ന ഇടം..രണ്ട് അറ്റങ്ങളിലും ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത കാഴ്ചകൾ കാണിക്കുന്ന നാട്...ചരിത്രത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന നാടാണെങ്കിലും ഭോപ്പാൽ എന്നും ഓർമ്മിക്കപ്പെടുന്നത് അതിദാരുണമായ ഭോപ്പാൽ വാതക ദുരന്തത്തിന്റെ പേരിലാണ്.
രണ്ടു നഗരങ്ങളുടെ കഥ പറയുന്ന ഭോപ്പാലിൽ പഴമയുടെ പ്രൗഡിയുമായി ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് കാണാനുള്ളത്...

ഭോപ്പാൽ

ഭോപ്പാൽ

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഭോപ്പാൽ രണ്ടു തടാകങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഇടം കൂടിയാണ്. രണ്ട് അറ്റങ്ങളിലായി തികച്ചും വ്യത്യസ്തമായ കാഴ്ചകൾ കാണിക്കുന്ന ഈ നാട് സഞ്ചാരികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഇടം കൂടിയാണ്.
ഭോപ്പാലിന് എങ്ങനെയാണ് ആ പേര് കിട്ടിയത് എന്നതിൽ തുടങ്ങുന്ന കഥയില്‍ നിന്നും തുടങ്ങാം. 11-ാം നൂറ്റാണ്ടിൽ മാൽവാ രാജാവായിരുന്ന രാജാ ഭോജയാണ് ഭോപ്പാൽ എന്ന നഗരം സ്ഥാപിക്കുന്നത്. ചാലൂക്യ രാജാക്കന്മാരും ചന്ദേല രാജാക്കന്മാരും ഒക്കെ എന്നും അദ്ദേഹത്തിന്‍റെ ശത്രുക്കളായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടുന്നതിനായി രാജാവ് ഒരു അണക്കെട്ട് നിർമ്മിക്കുകയുണ്ടായി. അത് നിർനമ്മിച്ചതിന്റെ ഭാഗമായി ഒരു വലിയ തടാകവും അവിടെ രൂപപ്പെട്ടു,അത് കൂടാതെ നഗര സംരക്ഷണത്തിനായി അവിടെ ഒരു കോട്ടയും അദ്ദേഹം നിർമ്മിച്ചു. അങ്ങനെ വന്ന നഗരത്തിന് അദ്ദേഹം ഭോജ്പാൽ എന്നു പേരിട്ടു.പാലാ എന്നാൽ അണക്കെട്ട് എന്നാണ് ഇവിടുത്തെ ഭാഷയിലെ അർഥം. അങ്ങനെ ഭോജരാജാവിന്റെ അണക്കെട്ടുള്ള ഇടം ഭോപ്പാൽ എന്നായി മാറി...

PC:Deepak sankat

ബീഗം ചരിത്രമെഴുതിയ നാട്

ബീഗം ചരിത്രമെഴുതിയ നാട്

ഒരുപാട് ഭരണാധികാരികളുടെ കയ്യിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഭോപ്പാലിന്റെ ചരിത്രം എന്നു പറയുന്നത് ബീഗങ്ങൾ ഭരിച്ച് ആ നൂറു വർഷങ്ങൾ തന്നെയാണ്. നവാബുമാരുടെ ഭാര്യമാരാണ് ഒരു നൂറ്റാണ്ടോളം കാലം ഭരണം കയ്യാളിയിരുന്നത്. നാടിന്റെ നവോഥാനത്തിന് തുടക്കം കുറിച്ച ഇവരുടെ കാലത്ത് കലയ്ക്കും വിദ്യാഭ്യാസത്തിനും ഒക്കെ വലിയ വളർച്ചയായിരുന്നു. ഇവർ നിർമ്മിച്ച സ്മാരകങ്ങൾ ഇന്നും നഗരത്തിന്റെ അടയാളങ്ങളായി ഇവിടെ തലയുയർത്തി നിൽക്കുന്നു.
കുദ്സിയ ബാഗമായിരുന്നു ഭോപ്പാലിന്റെ ആദ്യ വനിതാ ഭരണാധികാരി. വെറും 18 വയസ്സുള്ളപ്പോൾ മാത്രം അധികാരത്തിലെത്തിയ അവർ നിർമ്മിച്ചതാണ് ഇവിടുത്തെ ജമാ മസ്ജിദും ഗോഹർ മഹൽ പാലസും എന്നത് വിശ്വസിക്കുവാൻ പ്രയാസം കാണും. ശേഷം വന്ന അവരുടെ മകൾ സിക്കന്ദർ ബീഗവും സിക്കന്ദർ ബീഗത്തിന്റെ മകൾ ഷാജഹാൻ ബീഗവും ഒക്കെ ഇവിടം ഭരിച്ചിരുന്നപ്പോൾ മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് ഈ നാട് വളർന്നത്. ശേഷം ഇവിടുത്തെ ഏറ്റവും അവസാനത്തെ വനിതാ ഭരണാധികാരിയായിരുന്ന സുൽത്താൻ ജഹാൻ ബീഗം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് പോരാടിയിരുന്നത്. എന്തുതന്നെയായാലും അവരുടെ ഭരണകാലം ഭോപ്പാലിന്റെ സുവർണ്ണകാലം തന്നെയാണ്.

തടാകങ്ങളുടെ നാട്

തടാകങ്ങളുടെ നാട്

പ്രകൃതി ദത്തവും കൃത്രിമവുമായി നിർമ്മിച്ച തടാകങ്ങളുടെ നാടാണ് ഭോപ്പാൽ. നഗരത്തെ തന്നെ രണ്ടായി വിഭജിക്കുന്ന തടാകം ഇവിടെയുണ്ട്. ഭോജ്താൽ അഥലാ ബഡാ തലാബാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകമായി അറിയപ്പെടുന്നത്.

താജുൽ മസാജിദ്

താജുൽ മസാജിദ്

ഭോപ്പാലിലെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ മറ്റൊന്നാണ് താജുൽ മസാജിദ്. പള്ളികളുടെ കിരീടം എന്നർഥമുള്ള ഈ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ദേവാലയം കൂടിയാണ്. നവാബ് ഷാജഹാൻ ബീഗത്തിന്റെ കാലത്ത് ആരംഭിച്ച നിർമ്മാണം 1971 ലാണ് പൂർത്തിയാവുന്നത്.

PC:VaibhavPardeshi

 വനവിഹാർ

വനവിഹാർ

ഭോപ്പാൽ നഗരത്തിന്റെ ഒരു കോണിലെ പച്ചപ്പ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് വനവിഹാർ. ഒരു മൃഗശാല എന്നു വേണമെങ്കിൽ വിശേഷിപ്പിക്കുവാൻ പറ്റിയ ഇതിനുള്ളിൽ നടന്നു കാണുവാൻ പറ്റിയ കാഴ്ചകൾ കുറേയുണ്ട്. ബഡാ തലാബിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. യഥാർഥത്തിൽ ഇതൊരു ദേശീയോദ്യാനമാണ്.

PC:Sudheer Pandey

ജോഹർ മഹല്‍

ജോഹർ മഹല്‍

ഹിന്ദു-മുഗൾ വാസ്തുവിദ്യകളുടെ മിശ്രണമാണ് ഭോപ്പാലിലെ മറ്റൊരു മനോഹര നിർമ്മിതിയായ ജോഹർ മഹൽ. ജോഹർ ബീഗം എന്നറിയപ്പെട്ടിരുന്ന ക്യുദീസിയ ബീഗത്തിന്റെ കാലത്താണ് ഇത് നിർമ്മിക്കുന്നത്.

മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!മണാലിയുടെ കാഴ്ചകളിൽ നിന്നും ഒരുപടി മുകളിലുള്ള ഛത്രു!

PC:Shivee Aswal Butola

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X