Search
  • Follow NativePlanet
Share
» »ബന്നേര്‍ഗട്ടയിലെ പൂമ്പാറ്റകള്‍

ബന്നേര്‍ഗട്ടയിലെ പൂമ്പാറ്റകള്‍

By Maneesh

കളര്‍ഫുള്‍ എന്ന് പറയുമ്പോഴൊക്കെ മനസില്‍ പൂമ്പാറ്റകളുടെ ചിറകടികള്‍ കാണാം. സുന്ദരമായ പൂക്കളില്‍ അതിലും സുന്ദരമായ ചിറക് വിടര്‍ത്തി ഇരിക്കുന്ന പൂമ്പാറ്റകളെ കാണുമ്പോള്‍ മനസില്‍ ആനന്ദമായിരിക്കും. ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്കില്‍ യാത്ര ചെയ്യുന്നവരെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ ബട്ടര്‍ഫ്‌ലൈ പാര്‍ക്ക്.

ബന്നേർഗട്ടയിലെ ജംഗിൾ സഫാരി കഴിഞ്ഞാൽ ബസ് നിർത്തുന്നത് ബട്ടർഫ്ലൈ പാർക്കിലെ ഗേറ്റിന് മുന്നിലാണ്. ആയിരക്കണക്കിന് ചിത്രശലഭങ്ങളെ കാണാനുള്ള അവസരമാണ് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗേറ്റിന് അപ്പുറത്തെ ബട്ടർഫ്ലൈ പാർക്ക് സഞ്ചാരികൾക്കായി ഒരുക്കുന്നത്. കൂട്ടത്തിൽ കുരങ്ങൻമാരുടെ വികൃതികളും കാണാം.

ബട്ടർഫ്ലൈ പാർക്കിൽ പ്രവേശിക്കാൻ പ്രത്യേകം ടിക്കറ്റ് എടുക്കണം. ഫോട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുമുണ്ട് പ്രത്യേകം ഫീസ്.

പാറിപ്പറക്കുന്ന പൂമ്പാറ്റകൾ

പാർക്കിനുള്ളിൽ കടന്നാൽ ഒരു നടപ്പാത കാണാം, കുറച്ച് മുന്നോട്ട് നടക്കുമ്പോഴേക്കും നിങ്ങൾ ചിത്ര ശലഭങ്ങളുടെ ലോകത്ത് എത്തിച്ചേരും. പാറിപറക്കുന്ന ചിത്രശലഭങ്ങളോടൊപ്പം തുള്ളിച്ചാടുന്ന കുരങ്ങുകളും ആ മായിക ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യും.

പക്ഷെ മുന്നിലെ, വൃത്താകൃതിയിലുള്ള വലിയ കെട്ടിടം കാണുമ്പോഴാണ് നിങ്ങൾക്ക് മനസിലാകുക, ചിത്രശലഭങ്ങളുടെ മായിക ലോകം നിങ്ങൾ കാണാൻ പോകുന്നതേയുള്ളുവെന്ന്. ആ കെട്ടിടത്തിന്റെ വാതിൽതുറന്ന് അകത്ത് പ്രവേശിക്കുക. ശലഭങ്ങളുമായി കൂട്ടുചേരാം.

പുറം കാഴ്ചകൾ

ബട്ടർഫ്ലൈ പാർക്കിലെ പുറം കാഴ്ചകൾ ഇരുന്ന് ആസ്വദിക്കാൻ പാർക്കിന് പുറത്തായി നിരവധി ചാരുബഞ്ചുകൾ ഒരുക്കിയിട്ടുണ്ട്. അവിടെ ഒരു സ്ഥലത്ത് ഇരുന്ന് പൂമ്പാറ്റകളെ കണ്ടുകൊണ്ട്, കിളികളുടെ കളകളനാദം ശ്രവിച്ചു കൊണ്ട്, നിങ്ങൾ ശാന്തമായി സമയം ചിലവിടാം. കുരങ്ങന്മാരുടെ വികൃതികളും നിങ്ങളെ രസിപ്പിക്കാതിരിക്കില്ല.

യാത്ര വിവരങ്ങൾ

ബട്ടർഫ്ലൈ പാർക്കിന് പുറത്താണ് ബന്നേർഗട്ടയിലെ ബി എം ടി സി ബസ് സ്റ്റാൻഡ്, ബട്ടർഫ്ലൈ പാർക്കിൽ സന്ദർശനം നടത്തി അൽപ്പ സമയം വിശ്രമിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് തിരികേ പോകാൻ ബി എം ടി സി ബസ് സ്റ്റാൻഡിലേക്ക് പോകാം.

ബന്നേർഗട്ടയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ, അവിടെ എത്തിച്ചേരുന്നതിനേക്കുറിച്ചും അവിടുത്തെ പ്രത്യേകതകളേക്കുറിച്ചും അറിയാൻ ഇത് വായിക്കുക.

ബന്നേർഗട്ട നാഷണൽ പാർക്കി‌ലേക്ക് സഞ്ചാരികൾ എത്തിച്ചേരുന്നത് അവിടെ സഫാരികൾ നടത്താനാണ്. ബന്നേർഗട്ടയിലെ ജംഗിൾ സഫാരികളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇതു വായിക്കുക.ബന്നേർഗട്ട നാഷണൽ പാർക്കി‌ലേക്ക് സഞ്ചാരികൾ എത്തിച്ചേരുന്നത് അവിടെ സഫാരികൾ നടത്താനാണ്. ബന്നേർഗട്ടയിലെ ജംഗിൾ സഫാരികളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇതു വായിക്കുക.

ആദ്യത്തെ പാർക്ക്

ആദ്യത്തെ പാർക്ക്

രാജ്യത്തിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്കാണ് ബന്നേർഗട്ട ബട്ടർഫ്ലൈ പാർക്ക് എന്ന് പരാമർശിക്കുന്ന ബോർഡ്.

Photo Courtesy: Alikkala

കവാടം

കവാടം

ബന്നേർഗട്ട നാഷണൽ പാർക്കിന്റെ കവാടം. വൃത്താകൃതിയിലുള്ള ഈ കെട്ടിടത്തിനുള്ളിലാണ് ചിത്രശലഭപാർക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rameshng

നടപ്പാത

നടപ്പാത

ബന്നേർഗട്ട പാർക്കിലേക്കുള്ള നടപ്പാത. ഈ നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴെ നിങ്ങൾക്ക് ആയിരക്കണക്കിന് ചിത്രശലഭങ്ങളെ കാണാം.
Photo Courtesy: Manojk

മേൽക്കൂര

മേൽക്കൂര

ബന്നേർഗട്ടയിലെ ബാംഗ്ലൂർ ബട്ടർഫ്ലൈ പാർക്കിന്റെ മേൽക്കൂര. നിരവധി തരത്തിലുള്ള ചിത്രശലഭങ്ങൾ ഈ പാർക്കിനുള്ളിൽ ഉണ്ട്.
Photo Courtesy: Rameshng

വിവരണം

വിവരണം

ചിത്രശലഭങ്ങളെക്കുറിച്ച് വിവരിക്കുന്ന പാർക്കിനുള്ളിലെ പ്രദേശം

Photo Courtesy: Vijaybarve

ശലഭങ്ങൾ

ശലഭങ്ങൾ

പാർക്കിനുള്ളിലെ വിവിധതരത്തിലുള്ള ശലഭങ്ങൾ
Photo Courtesy: Manojk

പൂന്തേൻ

പൂന്തേൻ

പൂക്കളിൽ നിന്ന് തേൻ നുകരുന്ന ശലഭങ്ങൾ ബാംഗ്ലൂർ ബട്ടർഫ്ലൈ പാർക്കിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Manojk

പൂവും പൂമ്പാറ്റയും

പൂവും പൂമ്പാറ്റയും

പൂവിൽ നിന്ന് തേൻ നുകരുന്ന ഒരു പൂമ്പാറ്റ

Photo Courtesy: Manojk

ഇണകൾ

ഇണകൾ

ഇണചേരുന്ന പൂമ്പാറ്റകൾ, ബാംഗ്ലൂർ ബട്ടർഫ്ലൈ പാർക്കിൽ നിന്നുള്ള ഒരു ദൃശ്യം

Photo Courtesy: Manojk

വിവിധയിനം ശലഭങ്ങൾ

വിവിധയിനം ശലഭങ്ങൾ

ബാംഗ്ലൂർ ബട്ടർഫ്ലൈസ് പാർക്കിൽ സ്റ്റഫ് ചെയ്ത് വച്ചിട്ടുള്ള വിവിധയിനം ശലഭങ്ങൾ
Photo Courtesy: Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X