Search
  • Follow NativePlanet
Share
» »ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

ബാംഗ്ലൂരും ചെന്നൈയുമൊന്നും പഴയപോലെ അല്ല...ജീവിക്കുവാൻ ഒരു ചിലവുമില്ല ഇവിടെ

വലിയ ചിലവുകൾ ഒന്നുമില്ലാതെ ജീവിക്കാൻ പറ്റിയ ഇടങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്.

രണ്ട് ബെഡ്റൂം...പൂന്തോട്ടം...കാർ കയറ്റിയിടുവാനുള്ള സ്ഥലം.. ബാത്റൂം അറ്റാച്ച്ഡ്.എസി...പൂജാമുറി...150 രൂപ വാടക!!! ദാസനും വിജയനും നാടോടിക്കാറ്റിൽ വീടന്വേഷിച്ചു നടക്കുന്നതും ബ്രോക്കറിനോട് ആവശ്യം പറയുന്നതും കണ്ട് ചിരിച്ചു മറിയാത്തവർ കാണില്ല. എന്നാൽ
ഇങ്ങനെ കുറഞ്ഞ ചെലവ്..അതായത് വളരെ കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ കഴിഞ്ഞിങ്കിൽ എന്ന് ആലോചിച്ചിട്ടില്ലേ... വീട്ടു വാടകയും ചിലവും ഒക്കെ ഓരോ ദിവസവും കൂടി വരുമ്പോൾ അറിയാതെയെങ്കിലും ഇങ്ങനെ ആലോചിച്ചു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷേ ഇങ്ങനെയൊന്നും നടക്കില്ലെങ്കിലും വലിയ ചിലവുകൾ ഒന്നുമില്ലാതെ ജീവിക്കാൻ പറ്റിയ ഇടങ്ങൾ നമ്മുടെ നാട്ടിലുമുണ്ട്. കേൾക്കുമ്പോൾ ഇതുതന്നെയാണോ എന്നു അതിശയിപ്പിക്കുന്ന ഇടങ്ങൾ.
കുറഞ്ഞ ചിലവിൽ അടിച്ചു പൊളിച്ച് ജീവിക്കുവാൻ പറ്റിയ രാജ്യങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുന്നത് എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ് ആണ്. ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ്

എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ്

എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ കീഴിൽ പഠനങ്ങളും അനാലിസിസുകളും ഒക്കെയായി സാമ്പത്തിക കാര്യത്തിൽ പഠനങ്ങളും പ്രവചനങ്ങളും നടത്തുന്ന ഒരു ബിസിനസ് സ്ഥാപനമാണ് എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ്. ലോകത്തിലെ 133 നഗരങ്ങളിൽ 150 ലധികം സാധനങ്ങളുടെ വിലയെ താരതമ്യപ്പെടുത്തി, കുറഞ്ഞ ജീവിത ചെലവിൽ സുഖമായി ജീവിക്കാൻ പറ്റുന്ന ന​ഗരങ്ങളെക്കുറിച്ച്
എക്കണോമിസ്റ്റ് ഇന്‍റലിജെന്‍സ് യൂണിറ്റ് നടത്തിയ പഠനങ്ങളിലാണ് ഇന്ത്യയിലെ മൂന്നു നഗരങ്ങള്‍ ഇടം നേടിയിരിക്കുന്നത്.

കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ ഇന്ത്യൻ നഗരങ്ങൾ

കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ ഇന്ത്യൻ നഗരങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ജീവിക്കുവാൻ പറ്റിയ നഗരങ്ങളിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഡെൽഹി, ചെന്നൈ, ബാംഗ്ലൂർ എന്നിവയാണ് ഈ മൂന്നു നഗരങ്ങൾ.

ഡെൽഹി

എന്നും എപ്പോഴും വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായാ നാടാണ് ഡെൽഹി. എടുപ്പിലും നടപ്പിലും മാത്രമല്ല, നിറത്തിലും സംസ്കാരത്തിലും പാരമ്പര്യത്തിലും ഒക്കെ വിസ്മയങ്ങൾ സൂക്ഷിക്കുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വസിക്കുന്നു. മിശ്രസംസ്കാര പ്രദേശമായാണ് ഇവിടം അറിപ്പെടുന്നത്.

ഡെൽഹി കാഴ്ചകൾ

തീരാത്ത ഈ വൈവിധ്യമാണ് ഇവിടെ എത്തുന്ന സഞ്ചാരികളും തിരയുന്നത്. മുഗള്‍ കാലത്തെ ഭരണത്തിന്റെ കഥ പറയുന്ന കെട്ടിടങ്ങളും കൊട്ടാരങ്ങളും ഭരണചക്രം തിരിയുന്ന പാർലമെന്റും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും ആൾക്കൂട്ടം നിറഞ്ഞ മാർക്കറ്റും ഒക്കെ ഡെൽഹിയുടെ ഓരോ മുഖങ്ങളാണ്.
കുത്തബ് മിനാർ, ചെങ്കോട്ട, ഇന്ത്യാഗേറ്റ്. ലോട്ടസ് ടെംപിള്‍, അക്ഷര്‍ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ചെന്നൈ

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ചെന്നൈ. മലയാളികളുടെ ഒരു രണ്ടാം വീട് തന്നെയാണ് ഇവിടം. വിദ്യാഭ്യാസം, വ്യവസായം കച്ചവടം എന്നിങ്ങനെ കൈവെച്ച എല്ലായിടത്തും വിജയം മാത്രം നേടി ഇടമാണിത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ചെന്നൈ ഒരു മഹാനഗരമായി വളരുവാൻ തുടങ്ങിയത്. ചെന്നെയെ എണ്ണപ്പെട്ട ഒരു തുറമുഖ കേന്ദ്രമാക്കി മാറ്റിയതും ബ്രിട്ടീഷുകാർ തന്നെയാണ്.

മലയാളികളുടെ രണ്ടാം വീടായ ചെന്നൈയുടെ ചില അപൂർവ്വ ചിത്രങ്ങൾമലയാളികളുടെ രണ്ടാം വീടായ ചെന്നൈയുടെ ചില അപൂർവ്വ ചിത്രങ്ങൾ

ചെന്നൈ കാഴ്ചകൾ

എല്ലാ തരത്തിലുമുള്ള കാഴ്ചകൾ കൊണ്ടു സമ്പന്നമായ നാടാണ് ചെന്നൈ. ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും മ്യൂസിയങ്ങളും ബീച്ചുകളുമാണ് ഇവിടുത്തെ കാഴ്ചകളിൽ ഒഴിച്ചു കൂടുവാൻ സാധിക്കാത്തത്. ചരിത്രമുറങ്ങുന്ന മഹാബലിപുരവും ഓപ്പൺ മ്യൂസിയവും മറീനാ ബീച്ചും സാന്തോം ബസലിക്കയും മൈലാപ്പൂരും ഒക്കെയാണ് ഇവിടെ എളുപ്പത്തിൽ പോയിവരുവാൻ സാധിക്കുന്ന കുറച്ചിടങ്ങൾ.

ദാരിദ്രദുഖത്തില്‍ നിന്നും കരകയറാന്‍ ദേവിയുടെ അടുക്കലെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് ക്ഷേത്രങ്ങളുണ്ട്.ദാരിദ്രദുഖത്തില്‍ നിന്നും കരകയറാന്‍ ദേവിയുടെ അടുക്കലെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് ക്ഷേത്രങ്ങളുണ്ട്.

ബാംഗ്ലൂർ

ഷോപ്പിങ്ങിനും കാഴ്ചകൾക്കും അലഞ്ഞു തിരിയലിനും ഒക്കെ പേരുകേട്ട നാടാണ് ബാംഗ്ലൂർ. ഐടി നഗരമെന്നും ഇന്ത്യയുടെ പൂന്തോട്ടം എന്നുമൊക്കെ വിളിപ്പേരുണ്ടെങ്കിലും യഥാർഥത്തിൽ ഒരു ഗ്ലോബൽ വില്ലേജാണ് ഇവിടം. വിദേശ സഞ്ചാരികളടക്കം ആളുകൾ എത്തിച്ചേരുന്ന ഇവിടം കർണ്ണാടകയിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞെത്തുന്ന പ്രദേശം കൂടിയാണ്.

കുറഞ്ഞ ചിലവിൽ

ഏതു പാവപ്പെട്ടവും എത്ര വലിയ പണക്കാരനും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കുന്ന നാടാണിത്. എത്ര കുറഞ്ഞ ചിലവിൽ വേണമെങ്കിലും ഇവിടെ ജീവിതം സാധ്യമാണ്.

ബാംഗ്ലൂർ കാഴ്ചകൾ

ലാൽ ബാഗ്, സാവൻ ദുർഗ്ഗ, നന്ദി ഹിൽസ്, ബാംഗ്ലൂർ സ്പെഷയ്ൽ രുചി ലഭിക്കുന്ന ഭക്ഷണ ശാലകൾ, ക്ഷേത്രങ്ങൾ, വിധാൻ സൗധ, ഫ്ലീ മാർക്കറ്റ്, ബാംഗ്ലൂർ കൊട്ടാരം, നെഹ്റു പ്ലാനെറ്റോറിയം, ടിപ്പു സുൽത്താൻ പാലസ്, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!! 200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

ഒരൊറ്റ വർഷം മതി.. ഇവിടെ പ്രാർഥിച്ചാൽ വിവാഹം നടന്നിരിക്കും!!ഒരൊറ്റ വർഷം മതി.. ഇവിടെ പ്രാർഥിച്ചാൽ വിവാഹം നടന്നിരിക്കും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X