Search
  • Follow NativePlanet
Share
» »ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ചെമ്മനന്തിട്ട ക്ഷേത്രം

ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ചെമ്മനന്തിട്ട ക്ഷേത്രം

പഴമയുടെ അടയാളങ്ങളെ മായാതെ, മറയാതെ സൂക്ഷിക്കുന്ന ചെമ്മന്തട്ട മഹാദേവ ക്ഷേത്രം...

ചരിത്രവും ഐതിഹ്യവും വേർതിരിച്ചറിയാനാവാത്തവണ്ണം ഒരുപോലെ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങളെ അറിയുക എന്നത് നാടിന്റെ സംസ്കാരത്തെ അറിയുന്നിടത്തോളം തന്നെ പ്രാധാന്യമുള്ള കാര്യമാണ്. ഒരു കാലത്ത് ഒരു ഗ്രാമത്തിന്റെ മുഴുൻ ശക്തിസ്രോതസ്സായി നിലനിന്നിരുന്ന ക്ഷേത്രങ്ങൾ ഇപ്പോളും അതുപോലെ തന്നെ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിനുകാരണം വിശ്വാസം മാത്രമല്ല, ഒരു തിരിച്ചറിവു കൂടിയാണ്. അത്തരത്തിൽ കാലമേറെ പോന്നിട്ടും ഇന്നും സംരക്ഷിച്ചു വരുന്ന ഒരു ക്ഷേത്രമുണ്ട്. പഴമയുടെ അടയാളങ്ങളെ മായാതെ, മറയാതെ സൂക്ഷിക്കുന്ന ചെമ്മന്തട്ട മഹാദേവ ക്ഷേത്രം...

ചെമ്മന്തട്ട മഹാദേവ ക്ഷേത്രം

ചെമ്മന്തട്ട മഹാദേവ ക്ഷേത്രം

തൃശൂർ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ചെമ്മന്തട്ട മഹദേവ ക്ഷേത്രം. കഥകളും കെട്ടുകഥകളും ഒക്കെയായി കിടക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.

PC:Ranjith Siji

എവിടെയാണിത്

എവിടെയാണിത്

തൃശൂരിൽ നിന്നും കുന്നംകുളം പോകുന്ന വഴിയിൽ കേച്ചേരി ജംങ്ഷനടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രൗദ്ര ശിവന്‍

രൗദ്ര ശിവന്‍

ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും സങ്കല്പം ശിവതാണ്ഡവത്തിനു നിൽക്കുന്ന രൂപത്തിലുള്ള ശിവനായാണ്. ദ്കഷയാഗത്തിനു ശേഷം പാർവ്വതി ദേവിയെ നഷ്ടപ്പെട്ട ശിവൻ രൗദ്രഭാവത്തിലായിരുന്നുവല്ലോ..ആ ശിവനെയാണ് ചെമ്മന്തട്ട ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ranjith Siji

 പഞ്ചപാണ്ഡവരും ചെമ്മന്തട്ടയും

പഞ്ചപാണ്ഡവരും ചെമ്മന്തട്ടയും

ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ നോക്കിയാൽ പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നു കാണുവാൻ സാധിക്കും. മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടുവാൻ പഞ്ചപാണ്ഡവർ തൃശൂരിലെത്തിയത്രെ. അതിനുശേഷം അവർ ധാരാളം ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുകയും ഒക്കെ ചെയ്തുവത്രെ.അതിൽ അഞ്ച് ക്ഷേത്രങ്ങളാണ് പ്രധാനപ്പെട്ടത്. സോമേശ്വരം , പൂവണി, ഐവർമഠം, കോതകുറിശ്ശി , ചെമ്മന്തിട്ട . എന്നിവിടങ്ങളിലാണ് അവർ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. അതിൽ ഏറ്റവും അവസാനം ഭീമൻ നിർമ്മിച്ച് അർജുനൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഈ ചെമ്മനന്തിട്ട ക്ഷേത്രം എന്നാണ് വിശ്വാസം

PC:Narayananknarayanan

108 ശിവക്ഷേത്രങ്ങളിലൊന്ന്

108 ശിവക്ഷേത്രങ്ങളിലൊന്ന്

പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം എന്ന വിശ്വാസം കൂടാതെ, പരശുരാമൻ നിർമ്മിച്ച ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. പരശുരാമന്‍ നിർമ്മിച്ച 108 ശിവക്ഷേത്രങ്ങളിലൊന്ന് ചെമ്മന്തിട്ട ക്ഷേത്രമാണത്രെ. അദ്ദേഹം തന്നെയാണ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയതും.

PC:Ranjith Siji

മഹാശിവലിംഗം

മഹാശിവലിംഗം

ആറടി ഉയരത്തിലുള്ള മഹാശിവലിംഗത്തിലാണ് ഈ ശിവനെ ഇവിടെ ദർശിക്കുവാൻ സാധിക്കുക. കിഴക്കോട്ട് ദർശനമായാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവന്റെ രൗദ്രം കുറയ്ക്കുവാനായി സമീപത്തു തന്നെ മഹാവിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

PC:Ranjith Siji

പുരാവസ്തു വകുപ്പിന്റെ കീഴിൽ

പുരാവസ്തു വകുപ്പിന്റെ കീഴിൽ

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണ് ചെമ്മന്തിട്ട ക്ഷേത്രം. ഇവർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം.

PC:Lakshmanan

നിർമ്മിതി

നിർമ്മിതി

പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും അക്കാലത്തെ ക്ഷേത്ര നിർമ്മിതികളിൽ കണ്ടിട്ടില്ലാത്ത രീതികളാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടം സാദാരണ ക്ഷേത്രങ്ങളിൽ കണ്ടിട്ടില്ലാത്ത രീതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

PC:Ranjith Siji

ആഘോഷങ്ങൾ

ആഘോഷങ്ങൾ

സാധാരണ ശിവക്ഷേത്രങ്ങളിലേത് പോലെ ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. കൂടാടെ നവരാത്രി, വിഷു, കാർത്തിക തുടങ്ങിയ ദിവസങ്ങളും ഇവിടെ ആഘോഷിക്കുവാറുണ്ട്.

PC:Ranjith Siji

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിൽ തൃശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരി ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും ഇവിടേക്ക് 21 കിലോമീറ്റർ ദൂരമുണ്ട്. കുന്നംകുളമാണ് അടുത്തുള്ള പ്രധാന ടൗൺ. 5.7 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും കുന്നംകുളത്തിന്. അടുത്തുള്ള റെയിൽവേ സ്റ്റേഷന്‍ ഗുരുവായൂര്‍ ആണ്. പൂങ്കുന്നം, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയും ഇവി‌ടേക്ക് വരാം. ആണ്.

തൃശൂർ പൂങ്കുന്നം ശിവ ക്ഷേത്രം

തൃശൂർ പൂങ്കുന്നം ശിവ ക്ഷേത്രം

തൃശൂർ ജിലല്യിലെ മറ്റൊരു പ്രധാന ശിവ ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. സ്വരാജ് റൗണ്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വടക്കുംനാഥ ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രം കൂടിയാണ്. ആദ്യം വടക്കുംനാഥനും ദേവിയും പൂങ്കുന്നം ക്ഷേത്രത്തിലായിരുന്നു കുടികൊണ്ടിരുന്നത് എന്നും പിന്നീട് മറ്റൊരു അനുയോജ്യമായ സ്ഥലം വടക്കുംനാഥനാണെന്ന് കണ്ടെത്തിയപ്പോൾ അവിടേക്ക് പോയി എന്നുമാണ് കഥ.

PC:Lakshmanan

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗരത്തിൽ നിന്നുംരണ്ടു കിലോമീറ്റർ അകലെയാണ് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്.

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

തൃശൂരിലെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ മറ്റൊന്നാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം
സുന്ദരമൂർത്തി നായനാർ എന്ന പുരാണ കാലത്ത കവി ഒരിക്കൽ ഇവിടെ ക്ഷേത്രസന്നിധിയിൽ വെച്ച് ശിവന്റെ കീർത്തനങ്ങൾ പാടുകയുണ്ടായി. അതിൽ ആകൃഷ്ടനായ ശിവന്‍ ക്ഷേത്രത്തിൽ നൃത്തം ചെയ്തുവെന്നും ശിവന്റെ ചിലമ്പൊലി ക്ഷേത്രത്തില്‍ അലയടിച്ചു എന്നാണ് കഥ. മാത്രമല്ല, മഹാശിവരാത്രി ദിവസം പാർവ്വതിയോടൊപ്പമാണ് ശിവൻ ഇവിടെ എഴുന്നള്ളുന്നത് എന്നുമാണ് വിശ്വാസം. കൂടാതെ, കേരളത്തിൽ ഏറ്റവും അധികം ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രം കൂടിയാണ് തിരുവഞ്ചിക്കുളം ക്ഷേത്രം.

PC:Ssriram mt

ശ്രീകോവിലിനുള്ളിലെ സുഹൃത്തുക്കൾ

ശ്രീകോവിലിനുള്ളിലെ സുഹൃത്തുക്കൾ

കടുത്ത ശിവഭക്തരായിരുന്ന ചേരമാൻ പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും ശിവകീർത്തനങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചുവത്രെ. പിന്നീട് അവർ ഇരുവരും ക്ഷേത്രത്തിൽ വെച്ച് മരണപ്പെട്ടു എന്നുമാണ ചരിത്രം പറയുന്നത്. ശിവഭക്തരായിരുന്ന ഇവരുടെ വിഗ്രഹങ്ങൾ ഒരുമിച്ചിരിക്കുന്ന നിലയിൽ ശ്രീകോവിലിനുള്ളിൽ കാണാം. ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുതുക്കി നിർമ്മിച്ചത് ചേരമാൻ പെരുമാളിന്റെ കാലത്താണ്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട ചരിത്രവും ഈ ക്ഷേത്രത്തിനുണ്ട്.

PC:Aruna

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുവഞ്ചിക്കുളം ക്ഷേത്രം കൊടുങ്ങല്ലൂരിൽ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണുള്ളത്. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഇവിടേക്ക് എല്ലായപ്പോഴും ബസുകളു മറ്റ് വാഹനങ്ങളും ലഭ്യമാണ്.

തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തൃശൂരിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നഗരത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠതിരുവമ്പാടി ശ്രീ കൃഷ്ണനാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയെയാണ് തിരുവമ്പാടി അമ്മയായി ആരാധിക്കുന്നത്. ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ഘണ്ഠാകർണൻ, ഭൈരവൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകളും ഇവിടെയുണ്ട്.

PC:Aruna

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയയാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വടക്കുഭാഗത്ത് പട്ടുരായ്ക്കൽ-ഷൊർണ്ണൂർ റോഡിലാണ് ക്ഷേത്രമുള്ളത്. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.

ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!

മൂന്നിറിലധികം നാഗപ്രതിമകളുള്ള നാഗവനം..നാഗമുട്ട വിരിയാന്‍ വെച്ചിടത്തെ അത്ഭുത ക്ഷേത്രം...സർപ്പദോഷം അകലുവാൻ എത്തുന്ന വിശ്വാസികൾ... വിചിത്രമായ ആചാരങ്ങൾ....മൂന്നിറിലധികം നാഗപ്രതിമകളുള്ള നാഗവനം..നാഗമുട്ട വിരിയാന്‍ വെച്ചിടത്തെ അത്ഭുത ക്ഷേത്രം...സർപ്പദോഷം അകലുവാൻ എത്തുന്ന വിശ്വാസികൾ... വിചിത്രമായ ആചാരങ്ങൾ....

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X