Search
  • Follow NativePlanet
Share
» »മധുരയ്ക്ക് ചുറ്റും കണ്ണുവയ്ക്കാം!

മധുരയ്ക്ക് ചുറ്റും കണ്ണുവയ്ക്കാം!

മധുരയിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചില കാഴ്ചകൾ കാണാം

By Maneesh

ത‌മിഴ്‌നാട്ടിലെ വൈഗൈ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മധുര, ഇന്ത്യയിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. പ്രശസ്തമായ മധുര ‌മീനക്ഷി ക്ഷേത്രം തന്നെയാണ് മധുരയിലെ ഏറ്റ‌വും വലിയ അത്ഭുതം. നമു‌ക്ക് മുന്നേ കടന്നു പോയ മഹത്തായ കാലത്തെ അനേകം കൽപ്പണിക്കാരുടേയും ശിൽപ്പികളുടേയും നിർമ്മാണ വൈഭവത്തിലൂടെ അടയാളപ്പെടുത്തി വച്ചിരിക്കുന്ന മധുര മീനാ‌ക്ഷി ക്ഷേത്രം കണ്ട് മനസ് നിറയ്ക്കാൻ യാത്ര പോകുമ്പോൾ അതിനൊപ്പം കണ്ടിരിക്കേണ്ട ചില കാഴ്ചകളുമുണ്ട്. അവ നമുക്ക് ‌പരിചയപ്പെടാം.

Madurai

PC : Ssriram mt

‌മീനാക്ഷി അമ്മാൻ ‌ക്ഷേത്രം

മധു‌രയിൽ വണ്ടിയിറങ്ങിയാൽ ആദ്യം നമ്മൾ കണ്ണുവയ്ക്കുന്ന പ്രശസ്തമായ മീ‌നാക്ഷി ക്ഷേ‌ത്രം തന്നെ ആയിരിക്കും. മീനാക്ഷി അമ്മാൻ ക്ഷേത്രം എന്ന് മുഴുവൻ പേരിൽ അറിയപ്പെടുന്ന മീനാക്ഷി ക്ഷേത്രം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ഛയങ്ങളിൽ ഒന്നാണ് മീനാക്ഷി ക്ഷേത്രം. മുപ്പതിനായിരത്തിലധികം ശിൽപ്പങ്ങൾ ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലായി കൊ‌ത്തി വച്ചിട്ടുണ്ട്. ദ്രാവീഡിയൻ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം.

ഗാന്ധി മ്യൂസിയം

ഗാന്ധിയുടെ ജീ‌വിതവുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരി‌ച്ച് വച്ചിരിക്കുന്ന ഇന്ത്യയിലെ 5 മ്യൂസിയങ്ങ‌ളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് മധുരയിലാണ്. മധുരയിലെ ‌പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ മ്യൂസിയം. ഗാന്ധിയുടെ രക്തം പതിഞ്ഞ ധോത്തി അടക്കം ഗാന്ധിജിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇവിടെ നിങ്ങൾക്ക് കാണാം.

Madurai Temple

PC : Raji.srinivas

കൂടാള്‍ അഴഗാർ ക്ഷേത്രം

മധു‌ര നഗരത്തിൽ പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ യാത്ര ചെയ്യണം കൂടൽ അഴഗാർ ക്ഷേത്രത്തിൽ എത്തിച്ചേരാൻ. തേക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായ കൂടാള്‍ അഴകാര്‍ ക്ഷേത്രം ഒരു വൈഷ്ണവ ക്ഷേത്രമാണ്‌. വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിഷ്ണുവിന്റെ ഇരിക്കുന്നതും കിടക്കുന്നതുമായ രൂപത്തിലുള്ള വിഗ്രഹങ്ങളാണ് ക്ഷേത്രത്തില്‍ ഉള്ളത്. ശ്രീരാമന്റെ ചിത്രങ്ങളും ക്ഷേത്രത്തില്‍ ഉണ്ട്. നവഗ്രഹങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. സാധാരണ ശിവക്ഷേത്രങ്ങളിലാണ് ഇത് കാണാറുള്ളത്. മധുരയിലെത്തിയാല്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് കൂടാള്‍ അഴകാര്‍ ക്ഷേത്രം.

Madurai

PC : Jorge Royan

ഗോരിപാളയം ദര്‍ഗ

മധുരയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഗോരിപാളയം ദര്‍ഗ. വൈഗ നദിക്ക് വടക്കുഭാഗത്തായാണ് ഗോരിപാളയം ദര്‍ഗ സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ തിരുമലൈ നായക്കാണ് ഈ പള്ളി പണിതത് എന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലിം സന്യാസിമാരായിരുന്ന ഹസ്രത് സുല്‍ത്താന്‍ അലാവുദ്ദീന്‍ ബാദുഷ, സുല്‍ത്താന്‍ ഷംസുദ്ദീന്‍ ബാദുഷ എന്നിവരുടെ ശവകുടീരവും ഗോരിപാളയം ദര്‍ഗയില്‍ കാണാം.

തമിഴ് നാട്ടി‌ലെ മധുര നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കായി സ്ഥി‌തി ചെയ്യുന്ന വനനിബിഢമായ മലമുകളിലായി സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് പഴമുതിര്‍ ചോല ക്ഷേത്രം.

മു‌രുകന്റെ ആറുപടൈ വീടുകളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഈ മലമുകളില്‍ അഴഗാര്‍ കോവില്‍ എന്ന ഒരു വിഷ്ണു ക്ഷേത്രവുമുണ്ട് അതിന് വളരെ അടുത്ത് തന്നെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഴഗാര്‍ കോവിലായിരുന്നു യഥാര്‍ത്ഥ മു‌രുകൻ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത് മധുരയിലെ തിരു‌മല നായകരുടെ ഭരണകാലത്ത് മു‌രുകന്റെ പ്രതിഷ്ഠ പഴമുതിര്‍ ‌ചോലയി‌ലേക്ക് മാറ്റുകയായിരുന്നു.

Read more about: madurai temples travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X