Search
  • Follow NativePlanet
Share
» »കഥകളിലെ എരുമേലിയുടെ ശരിക്കും കഥ ഇതാണ്...

കഥകളിലെ എരുമേലിയുടെ ശരിക്കും കഥ ഇതാണ്...

കോട്ടയം ജില്ലയിലെ പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് എരുമേലി. പേട്ടതുള്ളല്‍, വാവര് പള്ളി തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ

എരുമേലി...വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ കാലം കഴിയുന്തോറും ഊട്ടിയുറപ്പിക്കുന്ന നാട്. അയ്യപ്പനെയും വാവരെയും എല്ലാം ഒരുപോലെ കാണുന്നയിടം.. മതസൗഹാർദ്ദത്തിൻറെ കഥകൾ പറയുന്ന എരുമേലി ചരിത്രത്തിലും ഐതിഹ്യത്തിലും ഒരു പോലെ പ്രാധാന്യം അർഹിക്കുന്ന ഇടമാണ്..എരുമേലിയുടെ വിശേഷങ്ങളിലേക്ക്!!!

 എരുമേലി..മതസൗഹാർദ്ദത്തിന്റെ നാട്

എരുമേലി..മതസൗഹാർദ്ദത്തിന്റെ നാട്

ഒറ്റ വാക്കിൽ എരുമേലിയെ വിശേഷിപ്പിക്കാനാണെങ്കിൽ മറ്റൊന്നും തേടേണ്ട..എരുമേലി എന്നാൽ മതസൗഹാർദ്ദത്തിന്റെ നാടാണ്. അയ്യപ്പന്റെയും വാവരുടെയും ചരിത്രത്തിൽ ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ഇടമാണ് ഇവിടം. പുരാണവും ഐതിഹ്യങ്ങളും ഒക്കെ ചേർന്ന കഥകളാൽ സമ്പന്നമായ നായാണിത്.

എരുമേലി എന്നാൽ

എരുമേലി എന്നാൽ

പുരാണങ്ങളുമായി ബന്ധപ്പെട്ടാണ് എരുമേലി എന്ന സ്ഥലനാമം ഉള്ളത്. എരുമേലി എന്നാൽ എരുമകൊല്ലി എന്നാണത്ര. അയ്യപ്പന്റെ കഥയിൽ പറയുന്നതുപോലെ പുലിപ്പാൽ തേടി അയ്യപ്പൻ യാത്ര ചെയ്തപ്പോൾ ഇവിടെ വെച്ചാണത്രെ മഹിഷി അഥവാ എരുമയെ വധിച്ചത്. അങ്ങനെ എരുമയെ കൊന്നയിടം എന്ന നിലയിൽ എരുമകൊല്ലിയെന്നും പിന്നീട് കാലക്രമത്തിൽ ഇവിടം എരുമേയി ആവുകയുമായിരുന്നു.

ശബരിമല ഇടത്താവളം

ശബരിമല ഇടത്താവളം

ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഇടത്താവളം എന്ന നിലയിലാണ് ഇവിടം ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ സ്ഥിതി ചെയ്യുന്നിതിനാൽ ഇവിടെ എത്തിയ ശേഷം മാത്രമേ ആളുകൾ ശബരിമലയിലേക്ക് പോകാറുള്ളൂ.ശബരിമലയിലേക്കുള്ള കവാടം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Akhilan

അയ്യപ്പനും വാവരും

അയ്യപ്പനും വാവരും

ശബരിമല അയ്യപ്പന്‍റെ ഉറ്റചങ്ങാതി എന്നു വിശേഷിപ്പിക്കപ്പെടുന്ന വാവരുടെ നാടാണ് എരുമേലി. വാവരെ കുറിച്ച് നിരലധി കഥകൾ പ്രചാരത്തിലുണ്ടെ്. അറബിനാട്ടിൽ നിന്നും ഇവിടെ എത്തിയ ദിവ്യനായും കടൽക്കൊള്ളക്കാരുടെ തലവനായും ഒക്കെയാണ് വാവരെ വിശേഷിപ്പിക്കുന്നത്. എന്തുതന്നെയായായാലും ഒരിക്കൽ അയ്യപ്പനുമായി വാവർ ഏറ്റുമുട്ടി പരാജയപ്പെട്ടുവെന്നും പിന്നീട് അയ്യപ്പന്റെ വീരത്വം മനസ്സിലാക്കിയ വാവർ അയ്യപ്പനൊപ്പം കൂടുകയും ഇവർ ഉറ്റ ചങ്ങാതിമാരായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം.

PC:Avsnarayan

എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം

എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിലൊന്നാണ് എരുമേലിയിലെ ശ്രീധർമ്മശാസ്താക്ഷേത്രം. പമ്പയാറിൽ നിന്നും കിട്ടിയ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. കൈയ്യിൽ അമ്പേന്തി കിഴക്കോട്ടു നോക്കി നിൽക്കുന്ന ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടുത്തെ ഏക ഉപദേവസ മാളികപ്പുറത്തമ്മയാണ്.

PC:Akhilan

എരുമേലി വാവർ‌പള്ളി

എരുമേലി വാവർ‌പള്ളി

അയ്യപ്പന്റെ സുഹൃത്തായ വാവരു സ്വാമിയുമായി ബന്ധപ്പെട്ട മുസ്ലീം ആരാധനാലയമാണ് വാവര് പള്ളി എന്നറിയപ്പെടുന്നത്. മതസൗഹാർദ്ദത്തിന്റെ അടയാളമായി നിലനിൽക്കുന്ന വാവർ പള്ളിയിൽ കയറി പ്രാർഥിച്ച ശേഷമാണ് ഇവിടെ എത്തുന്ന അയ്യപ്പൻ ശബരിമലയിലേക്കുള്ള യാത്ര തുടരുന്നത്. കോട്ടയത്തു നിന്നും 53 കിലോമീറ്റർ അകലെയാണ് വാവര് പള്ളിയുള്ളത്.

PC:jay

മലയിലേക്കുള്ള വഴികൾ

മലയിലേക്കുള്ള വഴികൾ

ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട രണ്ടു പാതകൾ എരുമേലി വഴിയാണ് കടന്നു പോകുന്നത്. അതിൽ എരുമേലി വഴി 45 കിലോമീറ്റർ ഉള്ള കാൽനടയായി മാത്രം എത്തിച്ചേരുന്ന പാതയാണ് പ്രധാനം. രുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി ശബരിമല സന്നിധാനത്തെത്തുന്ന പാതയാണിത്.
എരുമേലി- മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴി 46 കിലോമീറ്റർ സഞ്ചരിച്ച് വാഹനത്തിൽ എത്താൻ സാധിക്കുന്ന പാതയാണ് അടുത്തത്.

എരുമേലി പേട്ടതുള്ളൽ

എരുമേലി പേട്ടതുള്ളൽ

ശബരിമല തീർഥാടന കാലത്ത് എരുമേലിയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മതപരമായ ആഘോഷങ്ങളിലൊന്നാണ് എരുമേലി പേട്ടതുള്ളൽ. മണ്ഡല മകരവിളക്കു കാലത്താണ് പേട്ടതുള്ളൽ നടക്കുന്നത്.
ശബരിമലയിൽ ആദ്യമായെത്തുന്ന സ്വാമിമാരെ കന്നിസ്വാമിമാർ എന്നാണ് വിളിക്കുന്നത്. ഇവരാണ് പേട്ടതുള്ളുന്നത്. മുഖത്ത് ചായം തേച്ച് തടി കൊണ്ട് നിർമ്മിച്ച ആയുധങ്ങളുമായി അയ്യപ്പന് സ്വയം അടിയറവ് വെച്ച് നടത്തുന്ന ചടങ്ങു കൂടിയാണിത്.
എരുമേലി കൊച്ചമ്പലത്തിൽ നിന്നും തുടങ്ങി വാവര് പള്ളിയിൽ പ്രാർഥന നടത്തി വലിയമ്പലം ശാസ്താ ക്ഷേത്രത്തിലേക്കാണ് പേട്ട തുള്ളൽ നടക്കുന്നത്.

PC: Travancore Devaswom Board

പെരുന്തേനരുവി വെള്ളച്ചാട്ടം

പെരുന്തേനരുവി വെള്ളച്ചാട്ടം

എരുമേലിയിൽ നിന്നും 13 കിലോമീറ്റർ അകലെ വെച്ചൂച്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം പാറക്കെട്ടുകൾ നിറഞ്ഞ വെള്ളച്ചാട്ടമാണ്.

PC:Prajaneeshp

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി-പത്തനംതിട്ട റൂട്ടിലാണ് എരുമേലി സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും 14 കിലോമീറ്ററും കോട്ടയത്തു നിന്നും 51 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 33 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പത്തനങ്ങളുടെ നാടായ പത്തനംതിട്ടയിലെ കാഴ്ചകൾപത്തനങ്ങളുടെ നാടായ പത്തനംതിട്ടയിലെ കാഴ്ചകൾ

അടിച്ചു പൊളിക്കാൻ കോന്നിയിൽ നിന്നും തെങ്കാശിയിലേക്കൊരു യാത്ര അടിച്ചു പൊളിക്കാൻ കോന്നിയിൽ നിന്നും തെങ്കാശിയിലേക്കൊരു യാത്ര

രായിരനല്ലൂർ.. നാറാണത്ത് ഭ്രാന്തൻ കാലടികളെ ആരാധിച്ചിരുന്ന വിചിത്ര ക്ഷേത്രംരായിരനല്ലൂർ.. നാറാണത്ത് ഭ്രാന്തൻ കാലടികളെ ആരാധിച്ചിരുന്ന വിചിത്ര ക്ഷേത്രം

കയ്യിലുണ്ടോ ഒരൊറ്റ ദിവസം...പൊളിക്കാം ഇനി യാത്രകൾ കയ്യിലുണ്ടോ ഒരൊറ്റ ദിവസം...പൊളിക്കാം ഇനി യാത്രകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X