Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പ്രശസ്തമായ സൂര്യക്ഷേത്രങ്ങള്‍

ഇന്ത്യയിലെ പ്രശസ്തമായ സൂര്യക്ഷേത്രങ്ങള്‍

ഒഡീഷയിലെ കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രം മാത്രമാണ് നമുക്ക് അല്പമെങ്കിലും പരിചയമുള്ളത്. ഇതു കൂടാതെ അഞ്ചോളം സൂര്യക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

By Elizabath

ഇന്ത്യ... വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും ഒരുപോലെ വാഴുന്ന സ്ഥലം.. കൂടാതെ വ്യത്യസ്തവും അപൂര്‍വ്വവുമായ ഒട്ടേറെ ക്ഷേത്രങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ക്കും ക്ഷേത്രങ്ങളും ഭക്തരും ഉള്ള ഒരേയൊരു രാജ്യം നമ്മുടെതാണെന്നും വേണമെങ്കില്‍ പറയാം..
അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്സൂര്യക്ഷേത്രങ്ങള്‍. എന്നാല്‍ ഒഡീഷയിലെ കൊണാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സൂര്യക്ഷേത്രം മാത്രമാണ് നമുക്ക് അല്പമെങ്കിലും പരിചയമുള്ളത്. ഇതു കൂടാതെ അഞ്ചോളം സൂര്യക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അധികമാര്‍ക്കും അറിയാത്ത സൂര്യക്ഷേത്രങ്ങളെ അറിയാം..

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനങ്ങള്‍ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനങ്ങള്‍

 കൊണാര്‍ക്ക്

കൊണാര്‍ക്ക്

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം എന്നാണ് കൊണാര്‍ക്കിനെ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ഒഡീഷയിലെ പുരി ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നുകൂടിയാണ്.

PC: designadda

കൊണാര്‍ക്ക് അഥവാ സൂര്യന്റെ ദിക്ക്

കൊണാര്‍ക്ക് അഥവാ സൂര്യന്റെ ദിക്ക്

കൊണാര്‍ക്ക് എന്നാല്‍ സൂര്യന്‍രെ ദിക്ക് എന്നാണ് അര്‍ഥം. കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ബ്ലാക്ക് പഗോഡ എന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു.

PC: Mayank Choudhary

മോധേര

മോധേര

പുഷ്പാവതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന മോധേര സൂര്യ ക്ഷേത്രം ചാലൂക്യ നിര്‍മ്മാണ ശൈലിയുട മികച്ച ഉദാഹരണമാണ്. തൂണുകളിലെ കൊത്തുപണികള്‍ ആണ് ചാലൂക്യകലയുടെ വൈഭവം വിളിച്ചൊതുന്നത്.

PC: Bernard Gagnon

കട്ടര്‍മല്‍

കട്ടര്‍മല്‍

ഉത്തരാഖണ്ഡില്‍ സമുദ്രനിരപ്പില്‍ നിന്നും 2116 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കട്ടര്‍മല്‍ സൂര്യക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ പണിയപ്പെട്ടതാണ്.
അല്‍മോറയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ സൂര്യന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. . 12-ാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ കൂറ്റന്‍ വാതിലുകളും പാളികളും ഡെല്‍ഹിയിലെ ദേശീയ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.

PC: Aeroshanks2016

അരസവല്ലി

അരസവല്ലി

അരസവല്ലി സൂര്യക്ഷേത്രം അഥവാ സൂര്യനാരായണ ക്ഷേത്രം ആന്ധ്രാപ്രദേശിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ്. കലിംഗരാജവംശത്തിന്റെ കാലത്ത് ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: విశ్వనాధ్.బి.కె.

മര്‍ത്താണ്ഡ്

മര്‍ത്താണ്ഡ്

ജമ്മു കാശ്മീരില്‍ സ്ഥ്ിതി ചെയ്യുന്ന മര്‍ത്താണ്ഡ് സൂര്യക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കാശ്മീരി ഹിന്ദു ക്ഷേത്രമാണ്. ഏറെക്കുറെ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും അവശിഷ്ടങ്ങളിലൂടെ ക്ഷേത്രത്തിന്റെ ഭംഗി മനസ്സിലാക്കാന്‍ സാധിക്കും.
കാശ്മീര്‍ താഴ് വരയുടെ അതിമനോഹരമായ ദൃശ്യം ഈ ക്ഷേത്രത്തില്‍ നിന്നും ലഭ്യമാണ്.

PC: Varun Shiv Kapur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X