Search
  • Follow NativePlanet
Share
» »പാമ്പുകളെ കാണാം....ഭയമില്ലാതെ...

പാമ്പുകളെ കാണാം....ഭയമില്ലാതെ...

പേടിയും കൗതുകവും മാറ്റുവാനും പാമ്പുകളെ ഭയമില്ലാതെ കാണുവാനും പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം..

By Elizabath Joseph

പാമ്പുകള്‍..കഥകളും മിത്തുകളുമായി മനുഷ്യനെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇണങ്ങുന്ന കാര്യത്തില്‍ ഏറെ പിന്നിലായ പാമ്പുകളെ അടുത്തുചെന്നു കാണുവാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്.പേടിയും കൗതുകവും മാറ്റുവാനും പാമ്പുകളെ ഭയമില്ലാതെ കാണുവാനും പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം..

പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പാമ്പു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം. നൂറ്റിഅന്‍പതോളം വിവിധ തരത്തിലുള്ള പാമ്പുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല,മണ്ഡലി, വെള്ളിക്കെട്ടന്‍, കുഴിമണ്ഡലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിഷം ഉള്ള പാമ്പുകളെയും വിഷം ഇല്ലാത്ത പാമ്പുകളെയും പ്രത്യേകം തരംതിരിച്ചാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജവെമ്പാലകള്‍ക്കായി ഇവിടെ ശീതീകരിച്ച കൂടും ഒരുക്കിയിട്ടുണ്ട്.

PC:Ks.mini

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പറശ്ശിനിക്കടവിലാണ് സ്‌നേക്ക് പാര്‍ക്ക് ഉള്ളത്. ജേളീയ പാത 17 ല്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള വഴിയില്‍ രണ്ടു കിലോമീറ്റര്‍ ഉള്ളിലായാണ് ഇതുള്ളത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുള്ളത്.

ബന്നാര്‍ഗട്ട ദേശീയോദ്യാനം, ബെംഗളുരു

ബന്നാര്‍ഗട്ട ദേശീയോദ്യാനം, ബെംഗളുരു

കര്‍ണ്ണാടകയിലെ ബെംഗളുരു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദേശീയോദ്യാനമാണ് ബന്നാര്‍ഗട്ട ദേശീയോദ്യാനം. 104 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിന്റെ വലിയൊരു ഭാഗവും പാമ്പുള്‍പ്പെടെയുള്ള ഉരഗങ്ങള്‍ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. 1974 ല്‍ നിലവില്‍ വന്ന ഈ ദേശീയോദ്യാനത്തില്‍ കൂടുതല്‍ പാമ്പുകളും സ്വാഭാവീകമായ പരിസ്ഥിതിയിലാണ് സംരക്ഷിക്കപ്പെടുന്നത്. കുറച്ചുകൂടി വിഷമുള്ള പാമ്പുകളെ വലിയ കൂടിനുള്ളില്‍ സംരക്ഷിക്കുമ്പോള്‍ മറ്റുള്ളവയ്ക്കായി തീര്‍ത്തും പ്രകൃതിദത്തമായ മാളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ മികച്ച പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്ന ബഹുമതിയും ബന്നാര്‍ഗട്ടയ്ക്കുള്ളതാണ്.

PC:Rameshng

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും ബെന്നാര്‍ഗട്ടയിലേക്ക് നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ബസുകള്‍ ലഭ്യമാണ്. ദേശീയപാത 48 വഴി 34.8 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുവാനുള്ളത്.

 കല്‍ക്കട്ട സ്‌നേക് പാര്‍ക്

കല്‍ക്കട്ട സ്‌നേക് പാര്‍ക്

ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് കൊല്‍ക്കത്തയിലെ സ്‌നേക് പാര്‍ക്. ബംഗാള്‍ വനംവകുപ്പ് മന്ത്രിയായിരുന്ന ദീപക് മിശ്രയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിച്ച ഈ സ്‌നേക് പാര്‍ക് ആളുകള്‍ക്ക് പാമ്പുകളോട് ഉള്ള മനോഭാവം മാറ്റുന്നതിനു വേണ്ടിയാണ് നിര്‍മ്മിച്ചത്. തന്റെ കണ്‍മുന്നില്‍ ഇട്ട് പാമ്പുകളെ കൊല്ലുന്നത് കണ്ട് മനംനൊന്തതാണ് ഈ സ്‌നേക് പാര്‍ക്കിന്റെ പിറവിക്ക് പിന്നിലെ കഥയെന്നും പറയപ്പെടുന്നു. എന്നാല്‍ പിന്നീട് നാട്ടുകാര്‍ പാമ്പുകളെ പാര്‍ക്കിനുള്ളില്‍ കയറി കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെ പാര്‍ക്ക് അടച്ചിടുകയും സന്ദര്‍ശകരുടെ ആവശ്യപ്രകാരം പിന്നീട് ഇത് തുറക്കുകയുമായിരുന്നു.

PC:HCA

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്‍ക്കത്തയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് കൊല്‍ക്കത്ത സ്‌നേക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ട്രെയിന്‍, മെട്രോ തുടങ്ങിയ മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാതെ റോഡ് മാര്‍ഗം ഇവിടെ എത്തുന്നതായിരിക്കും നല്ലത്.

കത്രാജ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം, പൂനെ

കത്രാജ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം, പൂനെ

രാജീവ് ഗാന്ധി ദേശീയോദ്യാനം അഥവാ കത്രാജ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്ന പേരില്‍ അറിയപ്പെടുന്ന 42 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം പാമ്പുകളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ പേരുകേട്ടതാണ്. തുടക്കകാതല്ത്ത് കത്രജ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പിന്നിട് ഇത് രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കായി മാറുകയായിരുന്നു. 22 ഓളം ഇന്തതില്‍പെട്ട പാമ്പുകളാണ് ഇവിടെയുള്ളത്. ആളുകള്‍ക്ക് പാമ്പുകളോടുള്ള പേടി മാറ്റാനായി വിവിധ പരിപാടികള്‍ അധികൃതര്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാമ്പ് ഉത്സവങ്ങള്‍.

PC:Gupt.sumeet

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പൂനെയില്‍ നിന്നും കത്രജ് സ്‌നേക് പാര്‍ക്ക് അഥവാ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിലേക്ക് 7.7 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. പൂനെ-സത്താറ ഹൈവേയിലാണ് ഈ പാര്‍ക്കുള്ളത്.

ഗിന്‍ഡി സ്‌നേക് പാര്‍ക് ചെന്നൈ

ഗിന്‍ഡി സ്‌നേക് പാര്‍ക് ചെന്നൈ

ഇന്ത്യയിലെ ആദ്യ ഉരഗഉദ്യാനം എന്ന വിശേഷണത്തിന് അര്‍ഹമായ സ്ഥലമാണ് ചെന്നൈയിലെ ഗഗിന്‍ഡി സ്‌നേക് പാര്‍ക്. വിദേശത്തു നിന്നുള്ള പാമ്പുകളെ അടക്കം പരിപാലിക്കുന്ന ഇവിടെ ആകെ 39 തരം പാമ്പുകളാണ് ഉള്ളത്. ജലത്തില്‍ ജീവിക്കുന്ന പാമ്പുകളെ അക്വേറിയത്തിലും അല്ലാത്തവയെ ഗ്ലാസ് കൂടിന്റെ ഉള്ളിലുമായാണ് ഇവിടെ സംരക്ഷിക്കുന്നത്.
പാമ്പിനെക്കുറിച്ച് പഠിക്കുന്ന ഗവേഷണ കേന്ദ്രം ഗിന്‍ഡി സ്‌നേക് പാര്‍ക്കിന്റെ പ്രത്യേകതയാണ്.

PC:Sivahari

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും ഗിന്‍ഡിയില്‍ എത്തിച്ചേരുവാന്‍ വളരെ എളുപ്പമാണ്. മെട്രോയെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഇവിടേക്ക് ധാരാളം ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X